ബോളിവുഡില്‍ നിരവധി ആരാധകരുള്ള അഭിനേതാക്കളാണ് രൺവീർ സിങും (Ranveer Singh) ആലിയ ഭട്ടും (Alia Bhatt). ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ (Rocky Aur Rani Kii Prem Kahaani). ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ (OFFICIAL TEASER) പുറത്തുവന്നിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ റിലീസായ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റൊമാന്‍റിക് ചിത്രങ്ങളുടെ 'സ്‌പെഷലിസ്റ്റ്' കരൺ ജോഹർ (Karan Johar) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം കരൺ ജോഹർ വീണ്ടും സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’. സിനിമ രംഗത്ത് 25 വർഷം പൂർത്തിയാകുന്ന വർഷമാണ് അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
- " class="align-text-top noRightClick twitterSection" data="">
ചിത്രം ജൂലൈ 23ന് തിയേറ്റർ റിലീസായി പ്രേക്ഷകർക്ക് മുന്നില്‍ എത്തും. ധര്‍മേന്ദ്ര, ഷബാന ആസ്‍മി, ജയ ബച്ചൻ, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താൻ, സുമിത് റോയി എന്നിവരാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത്. മനുഷ് നന്ദൻ ഛായാഗ്രാഹണവും നിർവഹിക്കുന്നു. നിരവധി മനോഹര ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രീതം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
അതേസമയം സോയ അക്തർ ( Zoya Akhtar) അണിയിച്ചൊരുക്കിയ 'ഗല്ലി ബോയ്' (Gully Boy) ആണ് നേരത്തെ രൺവീർ സിങും ആലിയ ഭട്ടും ഒന്നിച്ചഭിനയിച്ച ചിത്രം. ആസ്വാദകർ നൽകിയ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തില്‍ ഐഎംഡിബി (ഇന്‍റർനെറ്റ് മൂവി ഡേറ്റാബേസ്) പുറത്തുവിട്ട പട്ടികയില്‍ 2019 ലെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രമായിരുന്നു 'ഗല്ലി ബോയ്'.
മുംബൈയിലെ ചേരിയിൽ ജനിച്ച് വളർന്ന മുറാദ് ആയി രൺവീർ സിങ് കാണികളെ അമ്പരപ്പിച്ച ചിത്രം ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ആലിയ ഭട്ടിന്‍റെ പ്രകടനവും കയ്യടി നേടിയിരുന്നു. വിജയ് വർമ (Vijay Varma), സിദ്ധാന്ത് ചതുർവേദി (Siddhant Chaturvedi), കൽകി കോച്ച്‌ലിൻ (Kalki Koechlin), വിജയ് റാസ് (Vijay Raaz) എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
'ഏ ദിൽ ഹേ മുഷ്‌കിൽ' (Ae Dil Hai Mushkil) ആയിരുന്നു കരണ്‍ ജോഹര്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം. രൺബീർ കപൂർ, അനുഷ്‌ക ശർമ്മ, ഐശ്വര്യ റായ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ALSO READ: ഹൃദയം തൊടാൻ റോക്കിയും റാണിയും; ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ട് കരണ്‍