മലയാളത്തിന്‍റെ പ്രിയനടന്‍ ടൊവിനോ തോമസിന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. സുഹൃത്തുക്കളും സംവിധായകരുമായ ബേസില്‍ ജോസഫും ആര്‍ജെ മാത്തുക്കുട്ടിയും ടൊവിനോയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും പിറന്നാള്‍ ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
'ആക്‌ടര്‍ കം പാര്‍ട്ട് ടൈം അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ @ടൊവിനോ തോമസ് ഇന്‍ ഗോദ. നീ ഡയറക്ഷനില്‍ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടന്‍ ആയല്ലോ. അതുകൊണ്ട് ഹാപ്പി ബര്‍ത്ത്ഡെ അളിയാ..'-ഇപ്രകാരമാണ് ബേസില്‍ ജോസഫ് ടൊവിനോയ്‌ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ബേസില്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം ടൊവിനോയുടെ രസകരമായ ഒരു ചിത്രം പങ്കുവച്ച് കൊണ്ടാണ് മാത്തുക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ തോമസ് ഭാവിയില്‍ പ്രശസ്‌തനാകുമ്പോള്‍ ഇടാനായി മാറ്റിവച്ച ചിത്രമെന്ന കുറിപ്പോടു കൂടിയാണ് മാത്തുക്കുട്ടി ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്. കസേരയിലേക്ക് കാല്‍വച്ച് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോയുടെ ചിത്രമാണ് മാത്തുക്കുട്ടി പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'ഭാവിയില്‍ നീ പ്രശസ്‌തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവച്ച ഫോട്ടോ. ഇനിയും വൈകിയാല്‍ ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടാണ്ടാകും. കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോയ്‌ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' -മാത്തുക്കുട്ടി കുറിച്ചു.
വര്‍ക്ക് ഔട്ട് ചെയ്‌ത ശേഷമോ ക്ഷീണം കൊണ്ടോ മറ്റോ നിലത്തു കിടന്നുറങ്ങുന്ന ടൊവിനോയുടെ ചിത്രം താരം പോലും അറിയാതെ പകര്‍ത്തിയതാണെന്ന് ചിത്രം കണ്ടാല്‍ തന്നെ മനസ്സിലാകും. എന്തായാലും ടൊവിനോയുടെ ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Also Read: മൂന്ന് വേഷം, മൂന്ന് കാലഘട്ടം ; ചോതിക്കാവിലെ കള്ളന്‍ മണിയന്‍ ആയി ടൊവിനോ ; പോസ്‌റ്റര്‍ പുറത്ത്