ETV Bharat / entertainment

'മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു, പക്ഷേ വേണ്ടെന്ന് വച്ചു'; കാരണം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി - ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നതായി ഋഷഭ്‌ ഷെട്ടി.

Mohanlal Lijo Jose movie Malaikottai Valiban  Malaikottai Valiban updates  Malaikottai Valiban  Mohanlal Lijo Jose movie  Lijo Jose movie  Mohanlal movie  Mohanlal  Lijo Jose Pellissery  Rishab Shetty about Malaikottai Valiban  Rishab Shetty  Will Kamal Haasan play in Malaikottai Valiban  Malaikottai Valiban budget  Malaikottai Valiban cast  Lijo Jose movie team again in Malaikottai Valiban  കാരണം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി  ഋഷഭ് ഷെട്ടി  വെളിപ്പെടുത്തി ഋഷഭ് ഷെട്ടി  മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു  മോഹന്‍ലാല്‍  ലിജോ ജോസ് പെല്ലിശ്ശേരി  ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍
മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ഋഷഭ്‌ ഷെട്ടി
author img

By

Published : Jan 30, 2023, 2:57 PM IST

Mohanlal Lijo Jose movie Malaikottai Valiban: പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് ചിത്രത്തില്‍ ഇതാദ്യമായാണ് മോഹന്‍ലാല്‍ നായകനായെത്തുന്നത് എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

Malaikottai Valiban updates: 'മലൈക്കോട്ടൈ വാലിബനെ' കുറിച്ചുള്ള ഓരോ പുതിയ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാറുണ്ട്. സിനിമയുടെ കാസ്‌റ്റിംഗുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 'കാന്താര'യുടെ സംവിധായകനും നടനുമായ ഋഷഭ്‌ ഷെട്ടിയും സിനിമയുടെ ഭാഗമാകുന്നു എന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Rishab Shetty about Malaikottai Valiban: ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഋഷഭ്‌ ഷെട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ ഉള്ളതിനാല്‍ ഓഫര്‍ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു എന്നും ഋഷഭ്‌ ഷെട്ടി അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഋഷഭ്‌ ഷെട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

Will Kamal Haasan play in Malaikottai Valiban: 'മലൈക്കോട്ടെ വാലിബനി'ല്‍ അതിഥി വേഷത്തിലാകും ഋഷഭ്‌ ഷെട്ടി എത്തുക എന്നായിരുന്നു ചര്‍ച്ചകള്‍. സിനിമയില്‍ കമല്‍ ഹാസവും ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല.

Malaikottai Valiban cast: രാജ്യത്തിന്‍റെ നാനാ ഭാഗത്ത് നിന്നുള്ള പ്രശസ്‌ത താരങ്ങളെയാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്‌തു എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും. കൂടാതെ ഹരീഷ് പേരടി, മണികണ്‌ഠന്‍ ആചാരി എന്നിവര്‍ സുപ്രധാന വേഷങ്ങളിലുമെത്തും.

Malaikottai Valiban budget: 100 കോടി ബജറ്റിലാണ് 'മലൈക്കോട്ടൈ വാലിബന്‍' ഒരുങ്ങുന്നത്. ഒരു ഗുസ്‌തിക്കാരനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരീഡ് ഡ്രാമ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനോടൊപ്പം മാക്‌സ്‌ ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്‌റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Lijo Jose movie team again in Malaikottai Valiban: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളുടെ ഭാഗമായവര്‍ ഈ ചിത്രത്തിന് വേണ്ടിയും ഒന്നിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേന്‍റെ' തിരക്കഥാകൃത്ത് പി.എസ് റഫീക്കാണ് 'മലൈക്കോട്ടൈ വാലിബന്' വേണ്ടിയും തിരക്കഥ എഴുതിയിരിക്കുന്നത്. ലിജോ ജോസിന്‍റെ 'ചുരുളി'യുടെ ഛായാഗ്രാഹകന്‍ മധു നീലകണ്‌ഠനാണ് 'മലൈക്കോട്ടൈ വാലിബന്' വേണ്ടിയും ക്യാമറ ചലിപ്പിക്കുക. ദീപു ജോസഫ്‌ എഡിറ്റിംഗും പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കും.

Malaikottai Valiban shooting: സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ജനുവരി 18ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. 100 ദിവസമാണ് മലൈക്കോട്ടൈ വാലിബന്‍റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്‍റെ ചിത്രീകരണം ഉണ്ടാകും. 10-15 കോടി വരെയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ പ്രതിഫലം. അഞ്ച് കോടി രൂപയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം.

Also Read: 100 കോടി ബജറ്റില്‍ മലൈക്കോട്ടൈ വാലിബന്‍; പോസ്‌റ്റ് പ്രൊഡക്ഷന്‍ യുകെയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.