ETV Bharat / entertainment

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെണ്‍കുട്ടിയെ ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്യണം; വീഡിയോ പങ്കിട്ട് പ്രതികരിച്ച് റിച്ച ഛദ്ദ - സിനിമ വാര്‍ത്തകള്‍

ഹോളി ദിനത്തില്‍ വിദേശ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുന്ന പുരുഷന്മാരുടെ വീഡിയോ ട്വിറ്ററില്‍ പങ്കിട്ട് നടി റിച്ച ഛദ്ദ. ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം കാപ്‌ഷനിട്ടു. വീഡിയോയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ഈ പുരുഷന്മാരോട് നാണക്കേട് തോന്നുകയാണെന്ന് കമന്‍റുകള്‍.

Richa Chadha  Richa Chadha on Twitter  Richa Chadha on Holi  Richa Chadha says arrest these men  ഹോളി ദിനാഘോഷം  വീഡിയോ പങ്കിട്ട് റിച്ച ഛദ്ദ  റിച്ച ഛദ്ദ  റിച്ച ഛദ്ദ ഹോളി വീഡിയോ  നടി റിച്ച ഛദ്ദ  ബോളിവുഡ് സൂപ്പര്‍ താരം റിച്ച ഛദ്ദ  റിച്ച ഛദ്ദയും ഒരുപിടി ചിത്രങ്ങളും  news updates  filim news updates  latest news in hyderabad  Hyderabad news updates  latest cinima news  സിനിമ വാര്‍ത്തകള്‍  പുതിയ സിനിമകള്‍
ബോളിവുഡ് സൂപ്പര്‍ താരം റിച്ച ഛദ്ദ
author img

By

Published : Mar 10, 2023, 8:24 PM IST

Updated : Mar 10, 2023, 9:20 PM IST

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ വിനോദ സഞ്ചാരിയായ ഒരു വിദേശ പെണ്‍കുട്ടിയ്‌ക്ക് നേരെ കളര്‍ എറിയുന്ന യുവാക്കളുടെ വീഡിയോ പങ്കുവച്ച് പ്രതികരിച്ച് നടി റിച്ച ഛദ്ദ. വീഡിയോ പങ്കിട്ട് താരം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ; ''വിനോദ സഞ്ചാരിയായ പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നത് കണ്ടു. ഇവരെ അറസ്റ്റ് ചെയ്യണം''. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഒരു ജാപ്പനീസ് പെണ്‍കുട്ടിയ്‌ക്ക് നേരെ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് ഹോളി കളര്‍ എറിയുകയും അവളുടെ തലയില്‍ മുട്ട വച്ച് പൊട്ടിക്കുകയും കൂട്ടം കൂടി അവളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് താരം ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്.

  • For those who were against the #BHARATMATRIMONY Holi campaign. A Japanese tourist in India. Imagine your sister, mother or wife being treated like this in another county? Maybe you will understand then. pic.twitter.com/VribIpXBab

    — Ram Subramanian (@iramsubramanian) March 10, 2023 " class="align-text-top noRightClick twitterSection" data=" ">

മാര്‍ച്ച് എട്ടിന് അന്താരാഷ്‌ട്ര വനിത ദിനത്തിലാണ് താരം ഈ വീഡിയോ ഷെയര്‍ ചെയ്‌തത്. റാം സുബ്രഹ്മണ്യന്‍ എന്നയാളാണ് ആദ്യം വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. ഇതിന് റാം കാപ്‌ഷന്‍ നല്‍കിയത് ഇങ്ങനെ. ''മറ്റൊരു രാജ്യത്ത് എത്തിയ നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ ഭാര്യയോടോ ആണ് ഇങ്ങനെ പെരുമാറുന്നതെന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഇതിന്‍റെ വിഷമം എന്താണെന്നുള്ളത്'', വീഡിയോ ട്വിറ്ററില്‍ പങ്കിട്ട തൊട്ടടുത്ത നിമിഷം മുതല്‍ ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് കമന്‍റുകള്‍ എത്തി തുടങ്ങി. നിരവധി പേരാണ് സംഭവത്തില്‍ അതൃപ്‌തി അറിയിച്ച് രംഗത്തെത്തിയത്.

വനിത ദിനാശംസകള്‍ എന്ന കാപ്‌ഷനോട് കൂടി ഇതേ വീഡിയോ താരം നേരത്തെ പങ്കിട്ടിരുന്നു. എന്നാല്‍ പിന്നീടാണ് ഇതിനെതിരെ വിമര്‍ശനമുയര്‍ത്തി താരം ട്വിറ്ററില്‍ തന്‍റെ അസംതൃപ്‌തി രേഖപ്പെടുത്തിയത്. വീഡിയോയ്‌ക്ക് താഴെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിച്ച എഴുതിയ കാപ്‌ഷന് മറുപടിയായി ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ.''ഇത് ക്രിമിനല്‍ കുറ്റമാണ്. ഈ പുരുഷന്മാരോട് നാണക്കേട് തോന്നുകയാണ്. ഇതാണോ അവരുടെ ആഘോഷത്തിന്‍റെ ആശയം? ഇത് ഹിന്ദു സംസ്‌കാരമാണോ? ഇതിനെതിരെ കൂടുതല്‍ ആളുകള്‍ ശബ്‌ദമുയര്‍ത്തേണ്ടതുണ്ട്. ഇത് നമ്മുടെ സംസ്‌കാരമാകാന്‍ പാടില്ല''.

വീഡിയോയ്‌ക്ക് എതിരെ നടി തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചു. സ്‌ത്രീ ശാക്തീകരണത്തെ മെച്ചപ്പെടുത്തുവാനായി വീണ്ടും വീണ്ടും റിച്ച ഛദ്ദ തന്‍റെ ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു.

റിച്ച ഛദ്ദയും ഒരുപിടി ചിത്രങ്ങളും: ഇന്ത്യയ്‌ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് റിച്ച ഛദ്ദ. 2008ല്‍ പുറത്തിറങ്ങിയ 'ഒയേ ലക്കി ലക്കി ഒയേ' എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് ചുവടുവച്ചത്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തകര്‍ത്ത് അഭിനയിച്ച താരം 2012ല്‍ പുറത്തിറങ്ങിയ 'ഗാങ്‌സ് ഓഫ് വാസീപൂര്‍' എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.

താരത്തിന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവും ഈ ചിത്രം തന്നെയായിരുന്നു. ഇതിലെ മികച്ച പ്രകടനത്തിലൂടെ ഫിലിം ഫെയര്‍ ക്രിട്ടിക്‌സ്‌ പുരസ്‌കാരവും സ്വന്തമാക്കാന്‍ താരത്തിനായി. സഞ്ജയ് ലീല ബൻസാലിയുടെ ഡ്രീം പ്രോജക്റ്റായ നെറ്റ്ഫ്ലിക്‌സ് വെബ് സീരീസ് ഹീരമാണ്ടിയിലാണ് റിച്ച ഛദ്ദ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൊനാക്ഷി സിൻഹ, മനീഷ കൊയ്‌രാള, ഫർദീൻ ഖാൻ, അദിതി റാവു ഹൈദാരി, പരേഷ് പഹുജ എന്നിവര്‍ക്കൊപ്പമാണ് താരം ഹീരമാണ്ടിയില്‍ അഭിനയിക്കുന്നത്.

Last Updated : Mar 10, 2023, 9:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.