Resul Pookutty Otta movie : ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. 'ഒറ്റ' എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ ആദ്യ സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത് ആസിഫ് അലിയും അര്‍ജുന്‍ അശോകനുമാണ്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 25ന് ആരംഭിക്കും.
Otta stars: സത്യരാജ്, മംമ്‌ത മോഹന്‍ദാസ്, ശോഭന എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷത്തിലെത്തും. ചിത്ര പ്രഖ്യാപനവും നിര്‍മാണ കമ്പനിയുടെ ലോഞ്ചിങ്ങും കൊച്ചിയില്‍ നടന്നു. സത്യരാജ്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ലെന തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
- " class="align-text-top noRightClick twitterSection" data="
">
Otta crew members: എസ്.ഹരിഹരന്‍റെ ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.പിയും, റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മാണം. റഫീഖ് അഹ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് സംഗീതം. അരുണ്‍ വര്‍മ ഛായാഗ്രഹണവും നിര്‍വഹിക്കും. സിയാന്‍ ശ്രീകാന്ത്, അരോമ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ്. സുനില്‍ ബാബു ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
Resul Pookutty's directorial debut: റസൂൽ പൂക്കുട്ടി തന്റെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'സുഹൃത്തുക്കളെ, ഇന്ന് വൈകുന്നേരം എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഒരു വലിയ സായാഹ്നമായിരിക്കും! ഞങ്ങൾ ഞങ്ങളുടെ ആദ്യ നിര്‍മാണ സംരംഭം ലോഞ്ച് ചെയ്യുകയാണ്' -റസൂല്‍ പൂക്കുട്ടി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
Otta teaser: അതേസമയം ചിത്രപശ്ചാത്തലമോ, സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചോ ഇതുവരെ അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ 13ന് നടന്ന പ്രഖ്യാപന ചടങ്ങില്‍ 'ഒറ്റ'യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
നേരത്തെ 'ദ സൗണ്ട് സ്‌റ്റോറി' എന്ന ഡോക്യുമെന്‍ററി ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്യുകയെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ വരുന്ന ഓസ്‌കര്‍ ജേതാവായ സൗണ്ട് ഡിസൈനറുടെ വേഷമാണ് റസൂല്‍ പൂക്കുട്ടി അവതരിപ്പിച്ചത്. തന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനിടയിൽ വെല്ലുവിളികൾ നേരിടുന്നതായാണ് കഥ പുരോഗമിക്കുന്നത്. പ്രസാദ് പ്രഭാകറിനൊപ്പം റസൂൽ പൂക്കുട്ടിയും സംവിധായകനായുണ്ടായിരുന്നു.
Resul Pookutty's planned Bollywood project: നേരത്തെ ബോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാനായിരുന്നു റസൂല്‍ പൂക്കുട്ടി പദ്ധതിയിട്ടത്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിനെ കേന്ദ്രകഥാപാത്രമാക്കി 'സർപകൽ' എന്ന ചിത്രം ഒരുക്കാനായിരുന്നു തീരുമാനം.
Resul Pookutty new project: ബെന്യാമിന്‍റെ പ്രശസ്‌ത നോവല്‍ ആടുജീവിതത്തെ അടിസ്‌ഥാനമാക്കി അതേ പേരില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറും റസൂല്‍ പൂക്കുട്ടിയാണ്.