ETV Bharat / entertainment

തീ പാറും; 'ആർഡിഎക്‌സ്' ടീസർ റിലീസ് ഇന്ന് - new malayalam movie

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Shane Nigam  Antony Varghese  Neeraj Madhav  RDX  RDX teaser release today  RDX teaser release  RDX teaser  RDX movie  മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന ചിത്രം  ഷെയ്ൻ നിഗം  ആന്‍റണി വർഗീസ്  നീരജ് മാധവ്  നവാഗതനായ നഹാസ് ഹിദായത്ത്  ഓണം റിലീസ്  മോഷന്‍ പോസ്റ്റര്‍  ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും  ഫസ്റ്റ് ലുക്ക് പോസ്റ്റർ  ആർഡിഎക്‌സ് ടീസർ റിലീസ് ഇന്ന്  ആർഡിഎക്‌സ് ടീസർ  ആർഡിഎക്‌സ്  new malayalam movie  malayalam upcoming movie
തീ പാറും; 'ആർഡിഎക്‌സ്' ടീസർ റിലീസ് ഇന്ന്
author img

By

Published : Jun 29, 2023, 7:24 AM IST

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ആർഡിഎക്‌സി'ന്‍റെ (റോബര്‍ട്ട് ഡോണി സേവ്യര്‍ - RDX) ടീസർ റിലീസ് ഇന്ന്. ഷെയ്ന്‍ നിഗം (Shane Nigam), ആന്‍റണി വര്‍ഗീസ് (Antony Varghese), നീരജ് മാധവ് (Neeraj Madhav) എന്നീ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം ചെയ്യുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 25ന് ആർഡിഎക്‌സ് തിയേറ്ററുകളില്‍ എത്തും.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കാൻ ടീസറും എത്തുകയാണ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവിടുക. ഒരു ഫാമിലി ആക്ഷന്‍ ചിത്രമായാണ് 'ആര്‍ഡിഎക്‌സ്' ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന യുവാക്കളുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമയാകും 'ആർഡിഎക്‌സ്'.

ചിത്രത്തില്‍ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന് അടിവരയിടുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും. 'കെജിഎഫ്, വിക്രം, ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.

പ്രേക്ഷകര്‍ക്ക് നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്‌ ആണ് മലയാളത്തിലെ യുവതാരനിര അണിനിരക്കുന്ന ഈ ചിത്രം ഒരുക്കുന്നത്. മലയാള സിനിമയില്‍ ഒരു പുതിയ പാത വെട്ടിയ ചിത്രമായ 'മിന്നല്‍ മുരളി' കൂടാതെ 'ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം' തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് മലയാളികള്‍ക്ക് സമ്മാനിച്ചത്.

ബാബു ആന്‍റണി, ലാല്‍, ഐമ റോസ്‌മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ആർഡിഎക്‌സിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്.

മനു മന്‍ജിതിന്‍റെ വരികൾക്ക് സാം സി എസ് സംഗീതമൊരുക്കുന്നു. കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണന്‍, മേക്കപ്പ് - റോണക്‌സേ സേവ്യര്‍, ആര്‍ട്ട് ഡയറക്‌ടര്‍ - ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ - റോജി പി കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.