ETV Bharat / entertainment

RDX Box Office Collection: 80 കോടി കടന്ന് ആര്‍ഡിഎക്‌സ്; കേരളത്തില്‍ 50 കോടി ക്ലബിലും ഇടംപിടിച്ച് ഷെയിന്‍ നിഗം, നീരജ് മാധവ് ചിത്രം

author img

By ETV Bharat Kerala Team

Published : Sep 16, 2023, 9:59 AM IST

RDX OTT rights: ആര്‍ഡിഎക്‌സിന്‍റെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് നെറ്റ്‌ഫ്ലിക്‌സാണ് സ്വന്തമാക്കിയത്.

80 കോടി കടന്ന് ആര്‍ഡിഎക്‌സ്  ആര്‍ഡിഎക്‌സ്  കേരളത്തില്‍ 50 കോടി ക്ലബ്ബിലും  ഷെയിന്‍ നിഗം  RDX Box Office Collection  RDX Gross Collection  RDX Kerala Box Office Collection  RDX OTT rights  RDX Box Office Collection crosses 80 crores  RDX
RDX Box Office Collection

ഓണക്കാലത്ത് പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തിയ ചിത്രമാണ് ഷെയിന്‍ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'ആര്‍ഡിഎക്‌സ്' (RDX). ഓഗസ്‌റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തുടക്കം മുതലേ പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

RDX Box Office Collection: പ്രദര്‍ശനം കഴിഞ്ഞ് 22 ദിവസങ്ങള്‍ പിന്നിടുമ്പോഴും ബോക്‌സോഫിസില്‍ മികച്ച കണക്കുകള്‍ സൃഷ്‌ടിക്കുകയാണ് 'ആര്‍ഡിഎക്‌സ്'. ആഗോളതലത്തില്‍ 80 കോടി രൂപ നേടിയിരിക്കുകയാണ് ചിത്രം (RDX Gross Collection). കേരളത്തിൽ നിന്ന് മാത്രം 50 കോടിയിലധികവും ചിത്രം നേടിക്കഴിഞ്ഞു (RDX Kerala Box Office Collection).

Also Read: RDX song| സാന്‍ഡി മാസ്‌റ്റര്‍ക്കൊപ്പം ഹലബല്ലു ഹൂക്ക് സ്‌റ്റെപ്പുകളുമായി ഷെയ്‌നും നീരജ് മാധവും ആന്‍റണി വര്‍ഗീസും

ആക്ഷനും ഫാമിലി ഡ്രാമയും ഒത്തുചേര്‍ന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചത്. സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിലായിരുന്നു ആര്‍ഡിഎക്‌സിന്‍റെ നിര്‍മാണം. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്‌ ഒരുക്കിയ ചിത്രം പ്രേക്ഷകരെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തിയിരിക്കുകയാണ്.

സിനിമാസ്വാദകര്‍ക്ക് എന്നും മികച്ച ചിത്രങ്ങള്‍ മാത്രം സമ്മാനിക്കുന്ന വീക്കെന്‍ഡ്‌ ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. 'ബാംഗ്ലൂർ ഡേയ്‌സ്', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'മിന്നൽ മുരളി', 'കാട് പൂക്കുന്ന നേരം', 'പടയോട്ടം' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇതിനോടകം തന്നെ വീക്കെന്‍ഡ്‌ ബ്ലോക്ക്ബസ്‌റ്റേഴ്‌സ് മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

RDX OTT rights: തിയേറ്ററുകളിലെത്തി ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ സിനിമയുടെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് വിറ്റുപോയി. നെറ്റ്‌ഫ്ലിക്‌സാണ് ആര്‍ഡിഎക്‌സിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്.

Also Read: Udhayanidhi Stalin Praises RDX 'അഭിനന്ദനങ്ങള്‍! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചിത്രം'; ആര്‍ഡിഎക്‌സിനെ പുകഴ്‌ത്തി ഉദയനിധി സ്‌റ്റാലിന്‍

ലാൽ, ബാബു ആന്‍റണി, ബൈജു, ഐമ റോസ്‌മി സെബാസ്റ്റ്യൻ, മാല പാർവതി, മഹിമ നമ്പ്യാർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നവാഗതനായ നഹാസ് ഹിദായത്താണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരുടെതാണ് തിരക്കഥ.

അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിച്ചു. മനു മഞ്ജിത്തിന്‍റെ ഗാന രചനയില്‍ സാം സിഎസ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. അൻബറിവാണ് 'ആര്‍ഡിഎക്‌സി'ന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

ആർട്ട് ഡയറക്‌ടർ - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ, പ്രൊഡക്ഷൻ മാനേജർ - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.