ETV Bharat / entertainment

'ആർക്കും കാണാനാകില്ല, എന്നാൽ അവൻ എല്ലായിടത്തുമുണ്ട്' ; രവി തേജയുടെ 'ഈഗിൾ' ടീസറെത്തി - Eagle Teaser out

Eagle will hit the theaters on 2024 January 13: അടുത്ത വർഷം ജനുവരി 13ന് 'ഈഗിൾ' തിയേറ്ററുകളിലേക്ക്

Anupama Parameswaran  Karthik Gattamneni  People Media Factory  Eagle will hit the theaters on 2024 January 13  ഈഗിൾ തിയേറ്ററുകളിലേക്ക്  ഈഗിൾ 2024 ജനുവരി 13ന് തിയേറ്ററുകളിലേക്ക്  രവി തേജയുടെ ഈഗിൾ ടീസറെത്തി  രവി തേജയുടെ ഈഗിൾ  ഈഗിൾ ടീസറെത്തി  ഈഗിൾ ടീസർ  Ravi Teja starrer Eagle Teaser out  Ravi Teja starrer Eagle  Eagle Teaser out  Eagle Teaser
Ravi Teja starrer Eagle Teaser out
author img

By ETV Bharat Kerala Team

Published : Nov 6, 2023, 6:02 PM IST

ടൈഗർ നാഗേശ്വര റാവുവിന് ശേഷം പുതിയ ചിത്രവുമായി രവി തേജ എത്തുന്നു. കാർത്തിക് ഗട്ടമനേനി (Karthik Gattamneni) സംവിധാനം ചെയ്യുന്ന 'ഈഗിൾ' എന്ന ചിത്രത്തിലാണ് രവി തേജ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്.

ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുക്കിയിരിക്കുന്ന 'ഈഗിൾ' സിനിമയുടെ ഉദ്വേഗഭരിതമായ ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഏറെ നിഗൂഡതകൾ പേറുന്ന ടീസർ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് അവസാനിക്കുന്നത്.

രവി തേജയുടെ വോയ്‌സ്‌ ഓവറോടെയാണ് ടീസർ ആരംഭിക്കുന്നതെങ്കിലും കഥാപാത്രം ദൃശ്യമാവുക അവസാന ഭാഗത്തിലാണ്. അനുപമ പരമേശ്വരന്‍റെയും ശ്രീനിവാസ് അവസരളയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിലൂടെയും നവദീപിന്‍റെ വാക്കുകളിലൂടെയുമാണ് രവി തേജയുടെ കഥാപാത്രം വെളിപ്പെടുന്നത്. രവി തേജയുടെ കഥാപാത്രം 'Bon Voyage' (ശുഭയാത്ര) എന്ന് പറയുന്നിടത്താണ് ട്രെയിലറിന്‍റെ അവസാനം.

  • " class="align-text-top noRightClick twitterSection" data="">

വിനയ് റായിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. കാവ്യ ഥാപ്പർ ആണ് ചിത്രത്തിലെ നായിക. മധുബാലയും അനുപമ പരമേശ്വരനും ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്. നവദീപ്, ശ്രീനിവാസ് അവസരള, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രാഹകനായി ഇതിനോടകം കയ്യടി നേടിയ കാർത്തിക് ഘട്ടമനേനി സംവിധായക കുപ്പായമണിയുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. കാമിൽ പ്ലോക്കി, കാം ചൗള എന്നിവർക്കൊപ്പം കാർത്തിക്കും ചിത്രത്തിൽ ഛായാഗ്രാഹകനായുണ്ട്. എഡിറ്റിങ് നിർവഹിക്കുന്നതും കാർത്തിക് ഗട്ടമനേനി തന്നെ. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടിജി വിശ്വ പ്രസാദാണ് ചിത്രം നിർമിക്കുന്നത്.

ചൈതന്യ പ്രസാദ്, റഹ്മാൻ, കല്യാണ് ചക്രവർത്തി & കെ.കെ എന്നിവരുടെ വരികൾക്ക് ദാവ്‌സന്ദാണ് ഈണം പകരുന്നത്. കാർത്തിക് ഗട്ടംനേനിയും മണിബാബു കരണും ചേർന്നാണ് രചന നിർവഹിച്ചത്. വിവേക് ​​കുച്ചിഭോട്‌ല ചിത്രത്തിന്‍റെ സഹനിർമാതാവാണ്. 2024 ജനുവരി 13 സംക്രാന്തി ദിനത്തിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഒപ്പം ഹിന്ദിയിലും 'ഈഗിൾ' റിലീസിനെത്തും.

സംഭാഷണം - മണിബാബു കരണം, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീനാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുജിത്ത് കുമാർ കൊല്ലി, കോ-എഡിറ്റർ - ഉതുര, സഹ സംവിധായകൻ - റാം രവിപതി, ശബ്‌ദ മിശ്രണം - കണ്ണൻ ഗണപത് (അന്നപൂർണ സ്റ്റുഡിയോസ്), സൗണ്ട് ഡിസൈൻ - പ്രദീപ്. ജി (അന്നപൂർണ സ്റ്റുഡിയോ), കളറിസ്റ്റ് - എ അരുൺകുമാർ, സ്റ്റൈലിസ്റ്റ് - രേഖ ബൊഗ്ഗരപു, ആക്ഷൻ - രാം ലക്ഷ്‌മൺ, റിയൽ സതീഷ്, ടോമെക്ക്, വിഎഫ്എക്‌സ് സൂപ്പർവൈസർ - മുത്തു സുബ്ബയ്ഹ്, പ്രൊഡക്ഷൻ കൺട്രോളർ - രമണ കൊറപ്പാട്ടി, സംവിധാന സഹായികൾ - ഉതുര, ഉദയ് കന്മന്ത റെഡ്ഡി, വംശി ഗർലപതി, വി പ്രമാദേഷ് റെഡ്ഡി, മനോജ് ഡി, സാഗി ചന്ദ്ര മൗലി, ചിട്ടി, രേവന്ത് നിമ്മക്കുരു, പ്രൊമോ കട്ട്സ് - ഗൗതം രാജ് നെരുസു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Tiger Nageswara Rao Trailer | കടുവ വേട്ട തുടങ്ങി ; 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.