ETV Bharat / entertainment

'അനിമൽ' ഷൂട്ട് പൂർത്തിയാക്കി രശ്‌മിക മന്ദാന; വലിയ ശൂന്യത അനുഭവപ്പെടുന്നതായി താരം - animal movie

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുന്ന ചിത്രം 'അർജുൻ റെഡി' ഫെയിം സന്ദീപ് റെഡി വംഗയാണ് സംവിധാനം ചെയ്യുന്നത്

Rashmika Mandanna completes Animal shoot  Rashmika Mandanna  Rashmika Mandanna Animal shoot  Rashmika Mandanna Animal movie  അനിമൽ  രശ്‌മിക മന്ദാന  അർജുൻ റെഡി ഫെയിം സന്ദീപ് റെഡി വംഗ  അർജുൻ റെഡി  ആനിമൽ  രശ്‌മിക മന്ദാനയും രൺബീർ കപൂറും  രശ്‌മിക മന്ദാനയും രൺബീർ കപൂറും ഒന്നിക്കുന്ന  രശ്‌മിക മന്ദാനയും രൺബീർ കപൂറും ഒന്നിക്കുന്ന അനിമൽ  animal hindi movie  animal movie  bollywood new movie
'അനിമൽ' ഷൂട്ട് പൂർത്തിയാക്കി രശ്‌മിക മന്ദാന; വലിയ ശൂന്യത അനുഭവപ്പെടുന്നതായി താരം
author img

By

Published : Jun 21, 2023, 11:05 AM IST

ഹൈദരാബാദ്: തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'അനിമലി'ന്‍റെ ചിത്രീകരണം പൂർത്തിയായതായി നടി രശ്‌മിക മന്ദാന. 'അനിമലി'ന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കി, താൻ ഹൈദരാബാദിലേക്ക് മടങ്ങിയതായും രശ്‌മിക ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിൽ ആരാധകരെ അറിയിച്ചു. ബോളിവുഡിലെ മിന്നും താരം രൺബീർ കപൂറും തെന്നിന്ത്യൻ സുന്ദരി രശ്‌മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് അനിമല്‍.

Rashmika Mandanna completes Animal shoot  Rashmika Mandanna  Rashmika Mandanna Animal shoot  Rashmika Mandanna Animal movie  അനിമൽ  രശ്‌മിക മന്ദാന  അർജുൻ റെഡി ഫെയിം സന്ദീപ് റെഡി വംഗ  അർജുൻ റെഡി  ആനിമൽ  രശ്‌മിക മന്ദാനയും രൺബീർ കപൂറും  രശ്‌മിക മന്ദാനയും രൺബീർ കപൂറും ഒന്നിക്കുന്ന  രശ്‌മിക മന്ദാനയും രൺബീർ കപൂറും ഒന്നിക്കുന്ന അനിമൽ  animal hindi movie  animal movie  bollywood new movie
'അനിമലി'ന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കി, ഹൈദരാബാദിലേക്ക് മടങ്ങിയെന്ന് രശ്‌മിക

ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ച് രശ്‌മിക പങ്കുവച്ച ഹൃദയസ്‌പർശിയായ ഒരു കുറിപ്പില്‍ സഹനടൻ രൺബീർ കപൂറിനെയും മറ്റ് ടീം അംഗങ്ങളെയും താരം പ്രശംസിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട്. രൺബീർ കപൂർ, സംവിധായകൻ സന്ദീപ് റെഡി വംഗ, മുതിർന്ന നടൻ അനിൽ കപൂർ എന്നിവർക്കാണ് താരം നന്ദി പറഞ്ഞത്.

ഏകദേശം 50 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങിനാണ് ഇപ്പോൾ അവസാനമായതെന്ന് രശ്‌മിക മന്ദാന പറഞ്ഞു. ചിത്രത്തിലെ രൺബീർ കപൂറിന്‍റെ കഥാപാത്രം കാണികളെ അത്ഭുതപ്പെടുത്തുമെന്നും താരം കുറിച്ചു. തീർത്തും ഒരു ബോംബ് തന്നെയാണ് രൺബീറിന്‍റെ കാഥാപാത്രമെന്നാണ് രശ്‌മിക മന്ദാനയുടെ വാക്കുകൾ. ചിത്രത്തില്‍ രൺബീർ കപൂർ ആണ് നായകനെന്ന് അറിഞ്ഞപ്പോൾ ആദ്യം പരിഭ്രാന്തയായിരുന്നു താനെന്ന് പറഞ്ഞ നടി തന്‍റെ ഉത്കണ്‌ഠയ്‌ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

വളരെ മികച്ച ഒരു ടീമിനൊപ്പം സമയം ചെലവഴിക്കാനായെന്നും രൺബീർ അതുല്യനായ നടൻ എന്നതില്‍ ഉപരി നല്ല മനസിന് ഉടമയാണെന്നും രശ്‌മിക കുറിച്ചു. 'അനിമലി'ന്‍റെ വരവിനായി കാത്തിരിക്കൂ എന്നും താരം പറഞ്ഞു. ഷൂട്ടിങ് അവസാനിച്ചപ്പോൾ ശൂന്യതയാണ് അനുഭവപ്പെടുന്നതെന്നും രശ്‌മിക കൂട്ടിച്ചേർത്തു.

'ഏകദേശം 50 ദിവസത്തോളമാണ് ഞാൻ ചിത്രത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചത്. ഇപ്പോൾ അത് ഇല്ലാതായപ്പോൾ, എനിക്ക് വലിയ ശൂന്യത അനുഭവപ്പെടുന്നു'- രശ്‌മിക പറയുന്നു. എല്ലായ്‌പ്പോഴും തന്‍റെ ഹൃദയത്തിൽ ഈ ടീമിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്ന് കുറിച്ച താരം മുഴുവൻ ക്രൂവും, സെറ്റിൽ പ്രവർത്തിച്ച എല്ലാവരും വളരെ പ്രൊഫഷണലുകളാണെന്നും സൗഹൃദപരമായാണ് പ്രവർത്തിച്ചതെന്നും വ്യക്തമാക്കി. 1000 തവണ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായി അണിയറക്കാരോട് പറഞ്ഞിട്ടുണ്ടെന്നും താരം കുറിച്ചു.

അതേസമയം 'അർജുൻ റെഡി' ഫെയിം സന്ദീപ് റെഡി വംഗ സംവിധാനം ചെയ്യുന്ന 'അനിമൽ' ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും പ്രീ- ടീസറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിത്രം ഹൈ-ഓൺ ആക്ഷൻ ആയിരിക്കുമെന്നും അക്രമവും സംഘട്ടനങ്ങളും നിറഞ്ഞതായിരിക്കും എന്നുമാണ് സൂചന. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഭൂഷൺ കുമാറിന്‍റെയും കൃഷൻ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ALSO READ: രൺബീർ കപൂർ - രശ്‌മിക മന്ദാന ചിത്രം 'ആനിമലി'ന്‍റെ ടീസർ നാളെയെത്തും ; പ്രീ ടീസർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.