ETV Bharat / entertainment

സര്‍ക്കസുമായി രണ്‍വീര്‍ സിങ്‌ - Ranveer Singh Rohit Shetty movies

Cirkus first poster: 'സര്‍ക്കസ്‌' പോസ്‌റ്റര്‍ പുറത്തുവിട്ട്‌ രണ്‍വീര്‍ സിങ്‌. ഡബിള്‍ റോളിലാണ് 'സര്‍ക്കസ്സി'ല്‍ താരം പ്രത്യക്ഷപ്പെടുക.

Cirkus first poster  Ranveer Singh starrer Cirkus  സര്‍ക്കസുമായി രണ്‍വീര്‍ സിങ്‌  'സര്‍ക്കസ്‌' പോസ്‌റ്റര്‍  Cirkus release  'സര്‍ക്കസ്സി'ന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍  Ranveer Singh in double role  Ranveer Singh Rohit Shetty movies  Ranveer Singh upcoming movie
സര്‍ക്കസുമായി രണ്‍വീര്‍ സിങ്‌...
author img

By

Published : May 11, 2022, 5:39 PM IST

Cirkus first poster | Cirkus release: ബോളിവുഡ്‌ താരം രണ്‍വീര്‍ സിങിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'സര്‍ക്കസ്‌'. 'സര്‍ക്കസി'ന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തവിട്ടു. ക്രിസ്‌മസ്‌ റിലീസായാണ് ചിത്രം പുറത്തിറങ്ങുക. രണ്‍വീര്‍ തന്നെയാണ്‌ പോസ്‌റ്റര്‍ പുറത്തുവിട്ടുകൊണ്ട്‌ ഇക്കാര്യം ആരാധകരെ അറിയിച്ചത്‌.

Ranveer Singh in double role: ഡബിള്‍ റോളിലാണ് 'സര്‍ക്കസി'ല്‍ താരം പ്രത്യക്ഷപ്പെടുക. 'സര്‍ക്കസി'ലൂടെ ഇതാദ്യമായാണ് രണ്‍വീര്‍ ഡബിള്‍ റോളിലെത്തുന്നത്‌. പൂജ ഹെഗ്‌ഡെ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌ എന്നിവരാണ് ചിത്രത്തില്‍ രണ്‍വീറിന്‍റെ നായികമാരായെത്തുക. വരുണ്‍ ഷര്‍മ, സഞ്ജയ്‌ മിശ്ര എന്നിവരും സുപ്രധാന വേഷത്തിലെത്തും.

Ranveer Singh Rohit Shetty movies: രോഹിത്‌ ഷെട്ടിയുമായുള്ള രണ്‍വീറിന്‍റെ മൂന്നാമത്തെ പ്രോജക്‌ടാണ് 'സര്‍ക്കസ്‌'. 2018ല്‍ പുറത്തിറങ്ങിയ 'സിമ്പ'യിലാണ് രണ്‍വീര്‍ ആദ്യമായി രോഹിതുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്‌. അക്ഷയ്‌ കുമാര്‍ കേന്ദ്രകഥാപാത്രമായെത്തിയ 'സൂര്യവന്‍ശി'യാണ് രോഹിതുമൊന്നിച്ചുള്ള രണ്‍വീറിന്‍റെ രണ്ടാമത്തെ ചിത്രം. രോഹിത്‌ ഷെട്ടി, ഭൂഷണ്‍ കുമാര്‍, റിലയന്‍സ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സഹ നിര്‍മാണം.

Ranveer Singh upcoming movie: 'ജയോഷ്‌ഭായ്‌ ജോര്‍ദാര്‍' ആണ് രണ്‍വീറിന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. 2022 മെയ്‌ 13നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഷാലിനി പാണ്ഡേ, ബോമന്‍ ഇറാനി, രത്ന പതക്‌ ഷാഹ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Also Read: കല്ലെറിഞ്ഞിട്ടും ചുംബനം നിര്‍ത്താതെ ദീപികയും രണ്‍വീറും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.