Cirkus motion poster: രണ്‍വീര്‍ സിങിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സര്‍ക്കസ്'. സിനിമയുടെ ആദ്യ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. 'സര്‍ക്കസി'ലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന ഒരു മോഷന്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നും മോഷന്‍ പോസ്‌റ്ററില്‍ സൂചന നല്‍കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Ranveer Singh shares Cirkus poster: രണ്‍വീര്‍ സിങ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. മോസ്‌റ്റര്‍ പോസ്‌റ്ററിനൊപ്പം താരം ഒരു അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'അടുത്ത ആഴ്‌ച ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് മുമ്പ് നമ്മുടെ സര്‍ക്കസ് കുടുംബത്തെ കാണൂ.'-രണ്‍വീര്‍ സിങ് കുറിച്ചു.
Ranveer Singh will play double role in Cirkus: മോഷന്‍ പോസ്‌റ്ററില്‍ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് രണ്‍വീര്‍ സിങ് പ്രത്യക്ഷപ്പെടുന്നത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ രണ്‍വീര്‍ സിങ് പ്രത്യക്ഷപ്പെടുന്നത്. ജനന സമയത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ ഒരുപോലെയുള്ള ഇരട്ടകളുടെ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ രണ്‍വീര്‍ അവതരിപ്പിക്കുക.
Cirkus based on Shakespeare classic play: രണ്‍വീര്‍ സിങിനെ കൂടാതെ പൂജ ഹെഗ്‌ഡെ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ തുടങ്ങി നിരവധി താരങ്ങളും മോഷന്‍ പോസ്‌റ്ററിലുണ്ട്. ആക്ഷന്‍ കോമഡി ആയാണ് ചിത്രം ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയാണ് സംവിധാനം. 'ദി കോമഡി ഓഫ് ഇറേഴ്‌സ്' എന്ന വില്യം ഷേക്‌സ്‌പിയറുടെ പ്രശസ്‌ത ക്ലാസിക് നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
Also Read: സര്‍ക്കസുമായി രണ്‍വീര്‍ സിങ്