ETV Bharat / entertainment

രണ്‍ധീര്‍ കപൂറിന് ഡിമെന്‍ഷ്യ ; വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍ - Rishi Kapoor last movie Sharmaji Namkeen

'ഷര്‍മാജി നംകീന്‍' കണ്ട ശേഷം അമ്മാവന്‍ രണ്‍ധീര്‍ കപൂര്‍, ഋഷി കപൂറിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് രണ്‍ബീര്‍ കപൂര്‍

Randhir Kapoor has dementia  Randhir Kapoor about Rishi Kapoor  Rishi Kapoor last movie Sharmaji Namkeen  രണ്‍ധീര്‍ കപൂറിന് ഡിമെന്‍ഷിയ
രണ്‍ധീര്‍ കപൂറിന് ഡിമെന്‍ഷിയ; വെളിപ്പെടുത്തലുമായി രണ്‍ബീര്‍ കപൂര്‍
author img

By

Published : Mar 31, 2022, 4:43 PM IST

മുംബൈ : പ്രമുഖ താരം രണ്‍ധീര്‍ കപൂറിന് ഡിമെന്‍ഷ്യയെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടനും അനന്തരവനുമായ രണ്‍ബീര്‍ കപൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. തന്‍റെ പിതാവ്‌ ഋഷി കപൂറിന്‍റെ അവസാന ചിത്രം 'ഷര്‍മാജി നംകീന്‍' കണ്ട ശേഷം അമ്മാവന്‍ രണ്‍ധീര്‍ കപൂര്‍, അദ്ദേഹത്തെ കുറിച്ച്‌ ചോദിച്ചിരുന്നുവെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

Randhir Kapoor has dementia : രണ്‍ധീര്‍ കപൂര്‍ ഇപ്പോള്‍ ഡിമെന്‍ഷ്യയുടെ ആദ്യ സ്‌റ്റേജിലാണ്. 'അച്ഛനോട്‌ പറയൂ, ഋഷി കപൂര്‍ ചിത്രത്തില്‍ അത്‌ഭുത പ്രകടനം കാഴ്‌ചവച്ചെന്ന്‌. എവിടെയാണ് ഋഷി കപൂര്‍. അദ്ദേഹത്തെ വിളിക്ക്‌' - രണ്‍ധീര്‍ കപൂര്‍ പറഞ്ഞതായി രണ്‍ബീര്‍ കപൂര്‍ വിശദീകരിച്ചു.

സഹോദരങ്ങളായ ഋഷി കപൂറിന്‍റെയും രാജീവ്‌ കപൂറിന്‍റെയും മരണ ശേഷം അമ്മാവന്‍റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. അവരുടെ മരണം തന്‍റെ ജീവിതത്തില്‍ അവശേഷിപ്പിച്ച ശൂന്യയതയെ കുറിച്ച്‌ അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ടെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ക്യാന്‍സറുമായുള്ള രണ്ട്‌ വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 2000 ഏപ്രില്‍ 30നാണ് ഋഷി കപൂര്‍ അന്തരിച്ചത്‌.

Randhir Kapoor about Rishi Kapoor: 'തന്‍റെ ജീവിതത്തിലെ വളരെ ദു:ഖകരമായ സമയമായിരുന്നു കഴിഞ്ഞ വര്‍ഷം. കഴിഞ്ഞ 10 മാസത്തിനുള്ളില്‍, എനിക്കെന്‍റെ രണ്ട്‌ പ്രിയ സഹോദരങ്ങളായ ചിന്തു (ഋഷി കപൂര്‍), ചിമ്പു (രാജീവ്‌ കപൂര്‍) എന്നിവരെ നഷ്‌ടമായി. കൂടാതെ എനിക്കെന്‍റ അമ്മ (കൃഷ്‌ണ കപൂര്‍) യെയും സഹോദരി (ഋതു നന്ദ) യെയും കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ നഷ്‌ടപ്പെട്ടു.'

Also Read: 'ദിലീപിനെ വീട്ടിൽ ചെന്നല്ല കണ്ടത്, ഒപ്പം കാപ്പികുടിക്കാനുമല്ല പോയത്' ; വിമാനത്തിലുണ്ടായാല്‍ എടുത്തുചാടണോയെന്നും രഞ്ജിത്ത്

'ഞങ്ങൾ, എന്‍റെ മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും വളരെ അടുപ്പത്തിലായിരുന്നു. ചിന്തുവും ചിമ്പുവും ഞാനും എല്ലാ ദിവസവും പരസ്‌പരം സംസാരിക്കുമായിരുന്നു. ചിമ്പു എന്നോടൊപ്പമാണ് താമസിച്ചിരുന്നത്. ഷൂട്ടില്ലാത്ത ദിനങ്ങളില്‍ ചിന്തു ഒന്നുകിൽ ഓഫീസിൽ വരും. അല്ലെങ്കില്‍ എന്നോട്‌ ഫോണില്‍

മൂവരും ഉള്ളപ്പോള്‍ മറ്റാരുടെയും ആവശ്യമില്ലായിരുന്നു. ഞങ്ങള്‍ക്ക്‌ വളരെ സന്തോഷകരമായ ഒരു വലയം ഉണ്ടായിരുന്നു. എല്ലാം അവസാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞു. പക്ഷേ ഞാന്‍ അവരെ കുറിച്ച്‌ ചിന്തിക്കാത്ത ഒരു ദിവസം പോലും ഇല്ല. ജീവിതം ഇനി ഒരിക്കലും പഴയത്‌ പോലെയാകില്ല.' -മുമ്പൊരിക്കല്‍ രണ്‍ധീര്‍ കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Rishi Kapoor last movie Sharmaji Namkeen: ഹിതേഷ്‌ ഭാട്ടിയയുടെ 'ഷര്‍മാജി നംകീന്‍' കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസായിരുന്നു. ഋഷി കപൂറിന്‍റെ അവസാന ചിത്രത്തില്‍ പരേഷ്‌ റാവലും അതേ കഥാപാത്രത്തിലെത്തിയിരുന്നു. ഋഷി കപൂറിന്‍റെ മരണ ശേഷം സിനിമയില്‍ അദ്ദേഹത്തിന്‍റേതായി ചിത്രീകരിക്കാനുള്ള ബാക്കി രംഗങ്ങള്‍ പരേഷ്‌ റാവല്‍ ആണ് പൂര്‍ത്തീകരിച്ചത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.