Ranbir Kapoor movie Shamshera: രണ്‍ബീര്‍ കപൂറിന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഷംഷേര'. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന് വാനേളമായിരുന്നു പ്രതീക്ഷ. എന്നാല്‍ സിനിമയുടെ ബോക്‌സ് ഓഫിസ് കലക്ഷന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. 150 കോടി ബഡ്‌ജറ്റിലായി ഒരുങ്ങിയ സിനിമയുടെ ആദ്യ ദിന ബോക്‌സ് ഓഫിസ് കലക്ഷന്‍ 10.30 കോടി രൂപ മാത്രമായിരുന്നു.
Shamshera OTT release: ജൂലൈ 22ന് തിയേറ്റര്‍ റിലീസായെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'ഷംഷേര' സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആരവങ്ങളൊന്നുമില്ലാതെ റിലീസ് തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് തുടങ്ങിയത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. പ്രധാനമായും ഹിന്ദിയിലൊരുങ്ങിയ ചിത്രം തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് തിയേറ്ററുകളിലും റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
Shamshera theme: സാങ്കൽപ്പിക നഗരമായ കാസയിൽ നടന്ന കഥയാണ് 'ഷംഷേര' പറഞ്ഞത്. ശുദ്ധ് സിങ് എന്ന ക്രൂരനായ സ്വേച്ഛാധിപതിയാൽ തടവിലാക്കപ്പെടുകയും, അടിമയാക്കപ്പെടുകയും ചെയ്യുന്ന ഒരു ഗോത്രത്തിന്‍റെ കഥയാണ് ചിത്രം. തന്‍റെ ഗോത്രത്തിന്‍റെ സ്വാതന്ത്ര്യത്തിനും അന്തസിനും വേണ്ടി നിരന്തരം പോരാടുന്ന വ്യക്തിയുടെ കഥ പറയുന്ന സിനിമ കൂടിയായിരുന്നു ഇത്.
Ranbir Kapoor played double role in Shamshera: കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തിലെത്തിയ രണ്‍ബീറിന്‍റെ ഒരു കഥാപാത്രത്തിന് കൊള്ളക്കാരന്‍റെ വേഷമായിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി വ്യത്യസ്‌ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തിയത്. വാണി കപൂര്‍ ആയിരുന്നു രണ്‍ബീറിന്‍റെ നായിക.
Sanjay Dutt played villain character: സഞ്ജയ് ദത്ത് പ്രതിനായകന്‍റെ വേഷത്തിലും എത്തിയിരുന്നു. രണ്‍ബീറിന്‍റെ ബദ്ധവൈരിയായി വേഷമിട്ട സഞ്ജയ് ദത്തിന് നിര്‍ദയനായ, കരുണയില്ലാത്ത വില്ലന്‍റെ വേഷമായിരുന്നു. ദരോഗ ശുദ്ധ് സിങ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്‌ഹര്‍ ഗധിയ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു. യാഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയായിരുന്നു നിര്‍മാണം.
Shamshera songs: തിയേറ്ററുകളില്‍ പ്രതീക്ഷിച്ച പോലെ സിനിമ വിജയിച്ചില്ലെങ്കിലും 'ഷംഷേര'യിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആകെ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ജി ഹുസൂര്‍, ഫിതൂര്‍, കാലെ നൈന, ഷംഷേര, ഹുങ്കാര, പരിന്‍ഡ എന്നീ ഗാനങ്ങളെല്ലാം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. മിഥുന്‍ ശര്‍മയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.
മിഥുന്‍ ശര്‍മ, കരണ്‍ മല്‍ഹോത്ര, പിയുഷ് മിശ്ര എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാന രചന. അരിജിത് സിംഗ്, നീതി മോഹന്‍ ആദിത്യ നാരായണ്‍, ഷദബ് ഫരിദി, സുദേഷ് ഫോസലെ, അഭിഷേക് നൈല്‍വാള്‍, സുഖ്‌വിന്ദര്‍ സിംഗ്, റിച്ച ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഷംഷേരയിലെ ഗാനങ്ങള്‍ ആലപിച്ചത്.
Also Read: ആടിത്തിമിര്‍ത്ത് രണ്‍ബീര്‍, ഡാന്‍സ് കാ ഭൂത് ടീസര്‍ ശ്രദ്ധേയം
Ranbir Kapoor latest movies: 'ബ്രഹ്മാസ്‌ത്ര'യാണ് റിലീസിനൊരുങ്ങുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം. സെപ്‌റ്റംബര്‍ 9ന് 'ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍: ശിവ' തിയേറ്ററുകളിലെത്തും. ആലിയ ഭട്ട് നായികയായെത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും സുപ്രധാന വേഷത്തിലെത്തും. ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. അയാന്‍ മുഖര്‍ജിയാണ് സംവിധാനം.