പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന 'രാമുവിന്‍റെ മനൈവികൾ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് (Ramuvinte Manaivikal first look poster). സുധീഷ് സുബ്രഹ്മണ്യൻ (Sudheesh Subramanian) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലു ശ്രീധർ (Balu Sreedhar), ആതിര (Athira), ശ്രുതി പൊന്നു (Sruthi Ponnu), ബീന (Beena), പ്രേമ താമരശേരി (Prema Thamarassery) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എം വി കെ ഫിലിംസിന്‍റെ ബാനറിൽ വാസു അരീക്കോട്, ജെമിനി, രാജേന്ദ്ര ബാബു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമിക്കുന്ന 'രാമുവിന്‍റെ മനൈവികൾ' കാലിക പ്രസക്തമായ പ്രമേയമാണ് ദൃശ്യവത്‌കരിക്കുന്നത്.
വിപിന്ദ് വി രാജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. നിർമാതാക്കളില്‍ ഒരാളായ വാസു അരീക്കോടാണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഇദ്ദേഹം ചിത്രത്തിന്‍റെ ഗാനരചയിതാക്കളിൽ ഒരാൾ കൂടിയാണ്.
പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈര ഭാരതി (തമിഴ്) എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനരചയിതാക്കൾ. എസ്. പി. വെങ്കിടേഷ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ഗായകരായി പി.ജയചന്ദ്രൻ, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവരും ഉണ്ട്.
![Sudheesh Subramanian സുധീഷ് സുബ്രഹ്മണ്യൻ ബാലു ശ്രീധർ Balu Sreedhar ആതിര Athira ശ്രുതി പൊന്നു Sruthi Ponnu പ്രേമ താമരശേരി Prema Thamarassery Ramuvinte Manaivikal first look poster is out രാമുവിന്‍റെ മനൈവികൾ രാമുവിന്‍റെ മനൈവികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ രാമുവിന്‍റെ മനൈവികൾ ഫസ്റ്റ് ലുക്ക് സുധീഷ് സുബ്രഹ്മണ്യൻ പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥ പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ](https://etvbharatimages.akamaized.net/etvbharat/prod-images/22-08-2023/19330262_ramuvinte-manaivikal-first-look-poster.png)
READ MORE: ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥയുമായി 'രാമുവിൻ മനൈവികൾ' വരുന്നു
പി.സി. മോഹനൻ എഡിറ്റിങ്ങും പ്രഭ മണ്ണാർക്കാട് കലാസംവിധാനവും നിർവഹിക്കുന്നു. ചെന്താമരാക്ഷൻ ആണ് പ്രൊഡക്ഷൻ കൺട്രോളർ. അസോസിയേറ്റ് ഡയറക്‌ടർ - എം കുഞ്ഞാപ്പ, അസിസ്റ്റന്‍റ് ഡയറക്‌ടർ - ആദർശ് ശെൽവരാജ്, കോസ്റ്റ്യൂംസ് - ഉണ്ണി പാലക്കാട്, മേക്കപ്പ് - ജയമോഹൻ, സംഘട്ടനം - ആക്ഷൻ പ്രകാശ്, നൃത്തം - ഡ്രീംസ് ഖാദർ, സ്റ്റിൽസ് - കാഞ്ചൻ ടി ആർ, പ്രൊഡക്ഷൻ മാനേജർ - വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ - മുരളി പട്ടാമ്പി, നിധീഷ് കൃഷ്‌ണൻ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരും ചിത്രത്തിന്‍റെ അണിയറയിൽ ഉണ്ട്.
പട്ടാമ്പി, അട്ടപ്പാടി, ശിവകാശി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
ഫാന്‍റസി ചിത്രവുമായി മെഗാസ്റ്റാർ ചിരഞ്ജീവി: തെലുഗു മെഗാസ്റ്റാർ ചിരഞ്ജീവി (Chiranjeevi) നായകനായി ഫാന്‍റസി ചിത്രം വരുന്നു. വസിഷ്‌ഠ (Mallidi Vassishta) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ചിരഞ്ജീവിയുടെ പിറന്നാൾ ദിനമായ ഇന്നാണ് (ഓഗസ്റ്റ് 22) അണിയറ പ്രവർത്തകർ നടത്തിയത്. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി മാറി.
READ MORE: Chiranjeevi fantasy film Mega 157 : ഫാന്‍റസി ചിത്രവുമായി മെഗാസ്റ്റാർ ചിരഞ്ജീവി ; പ്രഖ്യാപനമായി
'മെഗ 157' (Chiranjeevi fantasy film Mega 157) എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി, പ്രമോദ്, വിക്രം എന്നിവർ ചേർന്നാണ് നിർമാണം. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാലോകം ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്.