ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന 95-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ടീം ‘ആർആർആർ’. ഓസ്‌കറിന് തൻ്റെ ഭർത്താവ് രാം ചരണിനോടൊപ്പം എത്തിയതാണ് ഭാര്യ ഉപാസന കാമിനേനി. താരപത്‌നി തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇപ്പോൾ ആരാധകരുടെ മനം കവരുകയാണ്.
95-ാമത് അക്കാദമി അവാർഡിലെ വിജയികളെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമാണുള്ളത്. ഈ വർഷത്തെ ഓസ്‌കറിൽ ഇന്ത്യയ്ക്ക് ശക്തമായ മൂന്ന് മൽസരാർഥികളാണുള്ളത്. എന്നിരുന്നാലും മറ്റ് രണ്ട് മൽസരാർഥികളായ ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്, ഓൾ ദാറ്റ് ബ്രീത്ത്‌സ് എന്നീ രണ്ട് സിനിമകളെക്കാളും വാർത്തകളിൽ ഇടം പിടിക്കുന്നത് ‘ആർആർആർ’ സിനിമയിലെ ‘നാട്ടു നാട്ടു’ ഗാനമാണ്. ‘നാളെ വേദി ഇളക്കിമറിക്കാൻ ഞങ്ങൾ തയ്യാറാണ്’ എന്ന അടിക്കുറിപ്പോടെ രാം ചരണിൻ്റെ ഭാര്യ ഉപാസന കാമിനേനി ഇൻസ്റ്റഗ്രാമിൽ ഇട്ട ആർആർആർ ടീമിൻ്റെ ആഘോഷമാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. 2023 ഓസ്‌കറിന് മുന്നോടിയായി എത്തിയ ആർആർആർ ടീമിൻ്റെ ആഘോഷത്തിൽ ഏവരും വളരെ സന്തോഷവാന്മാരായി കാണപ്പെട്ടു.
![Ram Cahran upasana upasanakaminenikonidela Upasana shares pictures from night before Oscars RRR oscars രാം ചരണിൻ്റെ ഭാര്യ ഉപാസന ലോസ് ഏഞ്ചൽസ് നാളത്തെ ഒസ്‌ക്കർ ആർആർആർ ചിത്രങ്ങൾ പങ്കുവച്ച് രാം ചരണിൻ്റെ ഭാര്യ ഉപാസന ram charan on oscar upasana ram charan raja mouli raja mouli family](https://etvbharatimages.akamaized.net/etvbharat/prod-images/17969149_isyadgcvu8.jpg)
also read:രാം ചരണ്‍ ഹോളിവുഡിലേക്കോ?; ജെ ജെ അബ്രാംസുമായി കൂടിക്കാഴ്‌ച നടത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം
ഉപാസനക്ക് മുന്നേ അമേരിക്കയിൽ എത്തിയ രാംചരൺ, ഓസ്‌കറിന് മുന്നോടിയായി പങ്കെടുത്ത നിരവധി ഇവൻ്റുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. ഉപാസന പങ്കിട്ട പോസ്റ്റിൽ രാംചരണിനെയും ഉപാസനയേയും കൂടാതെ എസ്എസ് രാജമൗലിയും, അദ്ദേഹത്തിൻ്റെ മകൻ എസ്എസ് കാർത്തികേയയും മരുമകൾ എസ്എസ് പൂജ പ്രസാദും, നിർമാതാക്കളായ സന്ദീപ് ഗുന്നം, ഷോബു യാർലഗദ്ദ എന്നിവരെയും കാണാൻ സാധിക്കും. ‘ആർആർആർ’ സംഘം ഓസ്‌കറിന് മുമ്പുള്ള പ്രീ ഓസ്‌കർ പാർട്ടി ഒഴിവാക്കി അടുത്ത ബന്ധമുള്ളവരുമായി മാത്രം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ചിത്രത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
also read: ഓസ്‌കർ 2023: എവിടെ കാണണം, എന്ത് പ്രതീക്ഷിക്കണം, ആരൊക്കെ ഉണ്ടാകും?
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍: ഉപാസന പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം ഫാൻസ് ക്ലബ്ബുകളിലും എത്തിയിട്ടുണ്ട്. ഓസ്‌കറിലെ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ് ആർആർആറിൻ്റെ നാട്ടു നാട്ടു ഗാനത്തിന് നോമിനേഷന്‍ ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെയുളള പുരസ്‌കാരങ്ങള്‍ നേടിയ ശേഷമാണ് എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഓസ്‌കര്‍ 2023 വേദിയിലേക്കും എത്തുന്നത്.
62 വർഷത്തിൽ ആദ്യമായി ‘റെഡ് കാർപ്പറ്റ്’ ഇല്ലാതെ ഓസ്‌കർ നടത്തപ്പെടുന്നു എന്നുള്ളത് 95-ാമത് അക്കാദമി അവാർഡിൻ്റെ പ്രത്യേകതയാണ്. 62 വർഷത്തിന് ശേഷം ആദ്യമായാണ് പാരമ്പര്യത്തിൽ നിന്ന് മാറി ഷാംപെയ്ൻ നിറത്തിലുള്ള പരവതാനി വിരിക്കാൻ അക്കാദമി തീരുമാനിച്ചത്. ഹോളിവുഡിലെയും ലോകമെമ്പാടുമുള്ള പ്രതിഭകളെയും അവരുടെ ഏറ്റവും പ്രൗഢമായ രൂപത്തിൽ ഓസ്‌കറിൽ കാണാൻ സാധിക്കും.