Ram Charan in Africa: ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ന്‍റെ പ്രൊമോഷന്‍ തിരക്കിലായിരുന്ന സൂപ്പര്‍ താരം രാം ചരണ്‍ ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ജപ്പാനിലെ തിരക്കേറിയ ആര്‍ആര്‍ആര്‍ പ്രൊമോഷന് ശേഷം താരമിപ്പോള്‍ കുടുംബത്തോടൊപ്പം ആഫ്രിക്കയിലാണ്. നിലവില്‍ കെനിയയിലുള്ള താരം പ്രകൃതിയുടെ മനോഹരത ആസ്വദിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
Ram Charan hits safari trail: സമ്പന്നമായ വന്യജീവികളുടെ കാഴ്ചകളും ശബ്‌ദങ്ങളും അവയുടെ അടുത്ത് നിന്ന് ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലാണിപ്പോള്‍ താരം. ഈ യാത്രയില്‍ രാം ചരണിനൊപ്പം ഭാര്യ ഉപാസന കാമിനേനിയും ഉണ്ട്. ഒപ്പം ചില അടുത്ത സുഹൃത്തുക്കളുമുണ്ട്.
Ram Charan African trip, Ram Charan vacation video: രാം ചരണിന്‍റെ ആരാധകരിലൊരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആഫ്രിക്കന്‍ പ്രദേശങ്ങളിലൂടെ നടന്‍ വാഹനം ഓടിക്കുന്നതും കൂടെ ഉള്ളവര്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും, മുട്ട പാകം ചെയ്യുന്നതും മറ്റും വീഡിയോയില്‍ കാണാം. താരം കുട്ടിപ്പുലിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.
Ram Charan with wife Upasana Kamineni: നേരത്തെ ആഫ്രിക്കയില്‍ നിന്നും ഭാര്യ ഉപാസനക്കൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഭാര്യക്കൊപ്പമുള്ള ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങളും രാം ചരണ്‍ പങ്കുവച്ചിരുന്നു.
Ram Charan in RRR promotions: രാംചരണിന്‍റെ ഏറ്റവും ഒടുവിലായി തിയേറ്റര്‍ റിലീസിനെത്തിയ ബ്രഹ്മാണ്ഠ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. 2022ല്‍ രാജ്യമൊട്ടാകെ ഹിറ്റായ സിനിമയുടെ പ്രചരണത്തിനായി ജപ്പാന്‍ പര്യടനത്തിലായിരുന്നു രാം ചരണും, ജൂനിയര്‍ എന്‍ടിആറും, സംവിധായകന്‍ എസ്.എസ് രാജമൗലിയും ഒന്നിച്ച ചിത്രം 1000 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
Ram Charan latest movies: അതേസമയം ആഫ്രിക്കന്‍ യാത്ര കഴിഞ്ഞ് തിരികെയെത്തിയ ശേഷം താരം സംവിധായകന്‍ ശങ്കര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. താരം എത്തുന്നതോടു കൂടി ആര്‍സി 15 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനരാരംഭിക്കും. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ കിയാര അദ്വാനി ആണ് രാം ചരണിന്‍റെ നായികയായെത്തുക. ദില്‍ രാജു ആണ് സിനിമയുടെ നിര്‍മാണം.
Also Read: ജപ്പാനില്‍ നിന്നൊരു ആർആർആർ ക്ലിക്ക്; വിദേശ റിലീസിന്‍റെ നിറവില്‍ താരങ്ങള്‍