ഹൈദരാബാദ് : മൈനസ് 15 ഡിഗ്രിയില്‍ ക്രയോതെറാപ്പിയ്‌ക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി രാകുല്‍ പ്രീത് സിങ്. മഞ്ഞ് മൂടിയ തടാകത്തില്‍ മുങ്ങി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രാകുല്‍ പ്രീത്. ചികിത്സയ്‌ക്കിടെയുള്ള ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
നീല നിറത്തിലുള്ള ബിക്കിനിയില്‍ കൊടും തണുപ്പിനെ വകവയ്‌ക്കാതെ പുഞ്ചിരിച്ചു കൊണ്ട് തടാകത്തില്‍ മുങ്ങി നിവരുന്ന രാകുല്‍ പ്രീതിന്‍റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. രാകുല്‍ പ്രീത് തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. പിന്നാലെ ആരാധകര്‍ ഹാര്‍ട്ട് ഇമോജികള്‍ കൊണ്ട് കമന്‍റ് ബോക്‌സ് നിറച്ചു.
- " class="align-text-top noRightClick twitterSection" data="
">
ബിക്കിനി ധരിച്ച് രാകുല്‍ പ്രീത് ചെറിയ മരക്കുടിലില്‍ നിന്ന് ഇറങ്ങി വരുന്നത് വീഡിയോയില്‍ കാണാം. കുടുംബാംഗങ്ങളും രാകുലിനൊപ്പം ഉണ്ടായിരുന്നു. കുടിലില്‍ നിന്ന് ഇറങ്ങി ചുറ്റും മഞ്ഞ് ഉറഞ്ഞ തടാകത്തിലിറങ്ങി മുങ്ങി, ചിരിച്ചു കൊണ്ട് താരം തിരിച്ച് കുടിലിലേക്ക് തന്നെ കയറി പോകുന്നതാണ് വീഡിയോയില്‍. തീയും ചുവന്ന ഹാര്‍ട്ട് ഇമോജികളുമാണ് താരത്തിന്‍റെ ആരാധകര്‍ കമന്‍റ് ബോക്‌സില്‍ പങ്കുവച്ചത്.
'അവള്‍ ഹോട്ടാണ് എന്നതിനുള്ള തെളിവ്' - ഒരു ആരാധകന്‍ കുറിച്ചു. 'രാ കൂള്‍ പ്രീത്' -എന്നാണ് ഒരു ആരാധികയുടെ കമന്‍റ്. അതേസമയം 'വെള്ളത്തിലെ നിങ്ങള്‍ തീയാകുന്നു രാകുല്‍' എന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്.
ക്രയോതെറാപ്പി : ശരീരത്തിലെ അനാവശ്യ ടിഷ്യൂവിനെ വളരെ തണുത്ത ദ്രാവകം കൊണ്ടോ അല്ലെങ്കില്‍ ക്രയോപ്രോബ് എന്ന ഉപകരണം കൊണ്ടോ മരവിപ്പിക്കുന്ന ചികിത്സാരീതിയാണ് ക്രയോതെറാപ്പി. ഇതിനായി ഐസ് പായ്‌ക്കുകള്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ ഐസ് ബാത്തും ക്രയോതെറാപ്പിയില്‍ ഉപയോഗിക്കുന്നു.
കമല്‍ ഹാസനൊപ്പം ഇന്ത്യന്‍ 2വില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് രാകുല്‍ പ്രീത്. എസ് ശങ്കറാണ് ഇന്ത്യന്‍ 2 സംവിധാനം ചെയ്യുന്നത്. മേരി പട്‌നി കാ റീമേക്കിന്‍റെ ഷൂട്ടിലാണ് രാകുല്‍ ഇപ്പോള്‍. തമിഴ് ചിത്രം അയലാന്‍ ആണ് റിലീസിനൊരുങ്ങുന്ന രാകുലിന്‍റെ അടുത്ത ചിത്രം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അയലാന്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. അയലന്‍ ദീപാവലിക്ക് തിയേറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഛത്രവാലി ആണ് രാകുലിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം.