Raksha Bandhan video song: അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രക്ഷാ ബന്ധന്‍'. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ 'കങ്കണ്‍ റൂബി വാല' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇര്‍ഷാദ് കാമിലിന്‍റെ വരികള്‍ക്ക് ഹിമേഷ് രഷ്‌മിയുടെ സംഗീതത്തില്‍ ഹിമേഷ് രഷ്‌മിയ തന്നെയാണ് ഗാനാലാപനം.
Raksha Bandhan trailer: നേരത്തെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'രക്ഷാ ബന്ധന്‍' എന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന. സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയാണ് 'രക്ഷാ ബന്ധന്‍' ട്രെയ്‌ലറില്‍ നിന്നും ദൃശ്യമാകുന്നത്. ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
Raksha Bandhan theme: നാല് സഹോദരിമാരുടെ സഹോദരനായാണ് സിനിമയില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. സഹോദര ബന്ധത്തിന്‍റെ ഊഷ്‌മളതയെ വരച്ചുകാട്ടുന്ന ചിത്രത്തില്‍ ഒരു കുടുംബ നായക പരിവേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. സഹോദരിമാരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാല സഖിയുമായുള്ള തന്‍റെ വിവാഹം നടത്തൂവെന്ന തീരുമാനത്തിലാണ് ചിത്രത്തില്‍ അക്ഷയ്‌യുടെ കഥാപാത്രം.
Akshay Kumar about Raksha Bandhan: 2020ലെ രക്ഷാബന്ധന്‍ ദിനത്തിലായിരുന്നു ചിത്ര പ്രഖ്യാപനം. 'രക്ഷാബന്ധന്‍റെ' പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 'ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താര്‍ തീരാത്ത നന്ദി.' - സിനിമയെ കുറിച്ച് അക്ഷയ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
Raksha Bandhan release: ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായിക. സംവിധായകന്‍ ആനന്ദ് എല്‍. റായും അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് നിര്‍മാണം. ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ് ഛദ്ദ'യും ഇതേ ദിവസമാണ് റിലീസിന് എത്തുന്നത്.
Aanand L Rai with Akshay Kumar: 'തനു വെഡ്‌സ് മനു', 'സീറോ', രാഞ്ചന തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍.റായ്. ആനന്ദ് എല്‍.റായിയുടെ 'അത്രംഗി രേ'യിലും അക്ഷയ് കുമാര്‍ പ്രധാന റോളില്‍ അഭിനയിച്ചു. അക്ഷയ്‌ക്കൊപ്പം ധനുഷ്, സാറ അലി ഖാന്‍ എന്നീ താരങ്ങളും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.