ETV Bharat / entertainment

Stree 2 | 'അവൾ മടങ്ങി വരുന്നു' ; 'സ്‌ത്രീ 2'വിന് തുടക്കം, വീഡിയോ പങ്കുവച്ച് രാജ്‌കുമാർ റാവു - Stree 2

രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും ഒന്നിച്ച 'സ്‌ത്രീ'ക്ക് രണ്ടാം ഭാഗം വരുന്നു

Rajkummar Rao and Shraddha Kapoor  Rajkummar Rao  Shraddha Kapoor  Amar Kaushik  Jio Studios  Dinesh Vijan production  സ്‌ത്രീക്ക് രണ്ടാം ഭാഗം വരുന്നു  സ്‌ത്രീ രണ്ടാം ഭാഗം  സ്‌ത്രീ  രാജ്‌കുമാർ റാവു  ശ്രദ്ധ കപൂർ  സ്‌ത്രീ 2  Stree 2 shoot commences  Stree 2 shoot  Stree 2  Stree 2 shooting started
സ്‌ത്രീ 2
author img

By

Published : Jul 11, 2023, 6:06 PM IST

ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ബോളിവുഡ് ചിത്രം 'സ്‌ത്രീ'ക്ക് (Stree) രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്ത് അണിനിരന്ന രാജ്‌കുമാർ റാവുവും (Rajkummar Rao) ശ്രദ്ധ കപൂറും (Shraddha Kapoor) തന്നെയാണ് രണ്ടാം ഭാഗമായ 'സ്‌ത്രീ 2'വിലും (Stree 2) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മധ്യപ്രദേശിലെ ചന്ദേരിയിൽ ഇന്നാണ് (ജൂലൈ 11) ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് തുടക്കമായത്.

രാജ്‌കുമാർ റാവു ഉൾപ്പടെയുള്ളവർ സിനിമ ചിത്രീകരണ വിശേഷം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച 'സ്‌ത്രീ 2' ഷൂട്ട് ആരംഭിച്ചെന്ന് വീഡിയോ സഹിതമാണ് അണിയറക്കാർ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ നടൻ രാജ്‌കുമാർ റാവുവും പ്രത്യേക വീഡിയോ പങ്കുവച്ചു.

'സ്‌ത്രീ 2' ചിത്രീകരണം ആരംഭിക്കുന്നു എന്ന് കുറിച്ച അദ്ദേഹം അവൾ മടങ്ങി വരികയാണെന്നും പ്രേക്ഷകർക്ക് 'മുന്നറിയിപ്പ്' നൽകി. തുടർ ഭാഗത്തില്‍ രണ്ട് പ്രേതങ്ങളുണ്ടാകുമെന്ന സൂചനയും വീഡിയോ നൽകുന്നുണ്ട്. ഇത്തവണ തലയില്ലാത്ത പിശാചുക്കളുടെ ഭീകരതയെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും സൂചനയുണ്ട്.

അമർ കൗശിക് (Amar Kaushik) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർക്ക് പുറമെ പങ്കജ് ത്രിപാഠി, അപർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്ത വർഷം (2024) ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട അപർശക്തി ഖുറാനയുടെ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീ റിലീസ് ചെയ്‌തതിന് ശേഷമുള്ള വർഷങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ബന്ധം പുലർത്തിയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അതൊരു വലിയ കാര്യമാണെന്നും പറഞ്ഞു. 'ഞങ്ങൾ അഞ്ച് പേരും - ഞാൻ, രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി - അവിടെ നിന്നാണ് വളർന്നത്.

അഞ്ച് അഭിനേതാക്കളെയും ഒരുമിച്ച് കൊണ്ടുവന്ന് മാന്ത്രികത പുനഃസൃഷ്‌ടിക്കുകയും അവർക്ക് തുല്യ ഭാഗങ്ങൾ നൽകുക എന്നതും വലിയ നേട്ടമാണ്. യഥാർഥ സിനിമയിലെ എല്ലാ അഭിനേതാക്കളും തുല്യമായി വളരുകയും തുല്യമായി സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന തുടർക്കഥകൾ അപൂർവമായി മാത്രമേ ഉണ്ടാകൂ, അതിനാൽ ക്രെഡിറ്റ് നിർമാതാക്കൾക്കാണ്. അല്ലാത്തപക്ഷം ഒന്നോ രണ്ടോ അഭിനേതാക്കൾ വളരുന്ന സാഹചര്യങ്ങളുണ്ട്. പക്ഷേ ഇവിടെ ഞങ്ങൾ എല്ലാവരും വളർന്നു, പുതിയ വിജയം കണ്ടെത്തി, അതിനാൽ ഇത് ഒരു മികച്ച അനുഭവമാണ്' - എന്നായിരുന്നു നടന്‍റെ വാക്കുകൾ.

ജിയോ സ്റ്റുഡിയോസും (Jio Studios) ദിനേശ് വിജൻ പ്രൊഡക്ഷനും (Dinesh Vijan production) ചേർന്നാണ് ഈ ഹൊറർ കോമഡി ചിത്രത്തിന്‍റെ നിർമാണം. ഈ വർഷം ഏപ്രിലിൽ മുംബൈയിൽ നടന്ന ചടങ്ങിനിടെയാണ് നിർമാതാക്കൾ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2018 ൽ പുറത്തിറങ്ങിയ, ആദ്യ ഭാഗം 'സ്‌ത്രീ' മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.