ETV Bharat / entertainment

'തലൈവർ 171 രജനീകാന്തിന്‍റെ അവസാന ചിത്രമോ ? ; സംവിധായകൻ മിഷ്‌കിന്‍റെ പരാമര്‍ശത്തില്‍ ചൂടേറിയ ചര്‍ച്ച - രജനീകാന്ത് വിരമിക്കൽ വാർത്തകൾ

തമിഴ്‌ സൂപ്പർസ്‌റ്റാർ രജനീകാന്ത് സിനിമയിൽ നിന്ന് വിരമിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

Rajinikanth  Rajinikanth retirement  Rajinikanth retirement rumors  Rajinikanth retirement response  Rajinikanth biography  ലോകേഷ് കനകരാജ്  Lokesh Kanagaraj  രജനീകാന്ത്  രജനീകാന്ത് വിരമിക്കൽ വാർത്തകൾ  സംവിധായകൻ മിഷ്‌കിൻ
രജനീകാന്ത്
author img

By

Published : May 19, 2023, 9:28 PM IST

ചെന്നൈ : ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തോടെ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് സിനിമാലോകത്തോട് വിടപറയാനൊരുങ്ങുകയാണോ എന്ന ചോദ്യം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. സൂപ്പര്‍സ്റ്റാര്‍ രജനിയുടെ സിനിമാജീവിതത്തിലെ അവസാനത്തെ ചിത്രമായിരിക്കും താന്‍ ഒരുക്കുന്ന തലൈവര്‍ 171 എന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ മിഷ്‌കിൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. രജനീകാന്തിന്‍റെ സിനിമാജീവിതത്തിലെ 171ാമത് ചിത്രമാണ് ലോകേഷ് കനകരാജിന്‍റേതായി ഒരുങ്ങുന്നത്.

മിഷ്‌കിന്‍റെ വാക്കുകൾ സമൂഹമാധ്യത്തിൽ വൈറലായതോടെ താരത്തിന്‍റെ കടുത്ത ആരാധകർ ഇത് തള്ളി രംഗത്തെത്തി. തലൈവ അങ്ങനെ ഒരു തീരുമാനം എടുക്കില്ലെന്നും അത്തരമൊരു ഔദ്യോഗിക പ്രസ്‌താവന താരത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് വിഷയത്തിൽ ആരാധകരുടെ പ്രതികരണം.72 കാരനായ സൂപ്പർതാരത്തിന്‍റെ അടുത്തതായി തിയേറ്ററിലെത്തുന്ന ചിത്രം ജയിലറാണ്.

താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ : നെൽസൺ സംവിധാനം ചെയ്‌ത ചിത്രം ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും. രജനീകാന്തിന്‍റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാമാണ് അതിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം. രജനീകാന്തിന്‍റെ 170-ാമത്തെ ചിത്രത്തിന് തലൈവർ 170 എന്ന് പേരിട്ടിരിക്കുന്നത് ടിജെ ജ്ഞാനവേലാണ്. ശേഷം ' തലൈവർ 171' എന്ന പേരിലുള്ള ചിത്രത്തിലാണ് ലോകേഷ് കനകരാജിനും വിക്രത്തിനുമൊപ്പം രജനീകാന്ത് എത്തുന്നത്.

രജനീകാന്ത് തന്നെ ലോകേഷിനെ സമീപിക്കുകയും അദ്ദേഹവുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്‌തതായി മിഷ്‌കിൻ പറഞ്ഞു. ലോകേഷിന്‍റെ ലിയോ എന്ന സിനിമയിൽ അഭിനയിക്കുന്ന മിഷ്‌കിൻ, അഞ്ച് പതിറ്റാണ്ടോളം നീണ്ട രജനിയുടെ കരിയറിലെ അവസാന ചിത്രമായിരിക്കും 'തലൈവർ 171' എന്ന് പരാമർശിക്കുകയും എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും പറഞ്ഞിരുന്നു. അതേസമയം 2018 ൽ 'കാല' എന്ന ചിത്രം പുറത്തിറങ്ങിയത് മുതൽ ഇത്തരം അഭ്യൂഹങ്ങൾ കേൾക്കുന്നതാണെന്നും അതിന് ശേഷവും താരം സിനിമാകരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ആരാധകർ പ്രതികരിച്ചു. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയിലും മാത്രമല്ല രാജ്യത്തുടനീളം വലിയ ആരാധക വൃന്ദമുള്ള താരമാണ് രജനീകാന്ത്.

കണ്ടക്‌ടറായി തുടങ്ങി സിനിമയിലേയ്‌ക്ക് : 1950 ഡിസംബറിൽ ബെംഗളൂരുവിലായിരുന്നു രജനീകാന്തിന്‍റെ ജനനം. ശിവാജി റാവു ഗെയ്‌ക്‌വാദ് എന്നാണ് യഥാർഥ പേര്. ഇടത്തരം കുടുംബത്തിൽ നിന്നെത്തിയ അദ്ദേഹത്തിന്‍റെ ചെറുപ്പകാലം കഠിനാധ്വാനം നിറഞ്ഞതായിരുന്നു. ബാംഗ്ലൂർ ട്രാൻസ്‌പോർട്ട് സർവീസിൽ ബസ് കണ്ടക്‌ടറാകുന്നതിന് മുമ്പ് അദ്ദേഹം പോർട്ടറായും മരപ്പണിക്കാരനായും ജോലി ചെയ്‌തിരുന്നു.

അഭിനയത്തിന് പ്രചോദനമായത് എൻ ടി ആർ : കഴിഞ്ഞ മാസം വിജയവാഡയിൽ നടന്ന എൻ.ടി.രാമറാവുവിന്‍റെ ജന്മശതാബ്‌ദി ആഘോഷത്തിൽ സംസാരിക്കവെ ബസ്‌ കണ്ടക്‌ടറായി ജോലി ചെയ്യുന്ന സമയത്ത് എൻ ടി ആർ അവതരിപ്പിച്ച ദുര്യോധനന്‍റെ വേഷം ഒരു ചടങ്ങിൽ വച്ച് താൻ അവതരിപ്പിച്ചതായും അപ്പോൾ കിട്ടിയ അഭിന്ദനങ്ങളാണ് സിനിമയെന്ന ആഗ്രഹത്തിന് കാരണമായതെന്നും രജനി പറഞ്ഞിരുന്നു. കെ. ബാലചന്ദർ സംവിധാനം ചെയ്‌ത അപൂർവ രാഗങ്ങൾ (1975) എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്. കമൽഹാസൻ നായകനായ ചിത്രത്തിൽ സഹകഥാപാത്രമായായിരുന്നു താരത്തിന്‍റെ തുടക്കം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹത്തെ തലൈവർ എന്നാണ് ആരാധകർ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.