ETV Bharat / entertainment

Rajinikanth Reacts To Touching Yogi Adityanath's Feet : യോഗിയുടെ കാൽ തൊട്ടുവണങ്ങിയ സംഭവം : മൗനം വെടിഞ്ഞ് രജനികാന്ത് - Rajinikanth latest news

Rajinikanth on touching UP CM Yogi Adityanath's feet: 'എന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിൽ പോലും യോഗിമാരുടേയോ സന്യാസിമാരുടേയോ കാലിൽ തൊട്ടുവണങ്ങുന്ന ശീലം എനിക്കുണ്ട്' - മറുപടിയുമായി രജനികാന്ത്

Rajinikanth  Rajinikanth touches up cm feet  rajinikanth responds to criticism  rajinikanth breaks silence over picture with yogi  why did rajinikatn touch yogi feet  Rajinikanth reacts to touching Yogis feet  Rajinikanth touching Yogi Adityanaths feet  രജനികാന്ത്  യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങി  യോഗിയുടെ കാല്‍ തൊട്ടുവണങ്ങി രജനികാന്ത്  യുപി മുഖ്യമന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങി  യുപി മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് രജനികാന്ത്  Rajinikanth on touching UP CMs feet  touching UP CM Yogi Adityanaths feet  Rajinikanth latest  Rajinikanth news  Rajinikanth latest news  Rajinikanth and Yogi Adityanath
Rajinikanth reacts to touching Yogi Adityanath's feet
author img

By

Published : Aug 22, 2023, 3:30 PM IST

ഹൈദരാബാദ് : അടുത്തിടെ നടൻ രജനികാന്ത് (Rajinikanth) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ (Uttar Pradesh chief minister Yogi Adityanath) കാല്‍ തൊട്ടുവണങ്ങിയത് വലിയ വാർത്തയായിരുന്നു. കൂടിക്കാഴ്‌ചയ്‌ക്കായി ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു രജനികാന്ത് യുപി മുഖ്യമന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങിയത്. പിന്നാലെ വൻ വിവാദങ്ങൾക്കും ഇത് വഴിവച്ചു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത് (Rajinikanth reacts to touching Yogi Adityanath's feet).

യോഗികളുടേയോ നസ്യാസിമാരുടേയോ കാല്‍ തൊട്ടുവന്ദിക്കുന്നത് തന്‍റെ ശീലമാണെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍, യോഗിയുടെ പാദങ്ങളിൽ സ്‌പർശിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'എന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിൽ പോലും യോഗിമാരുടേയോ സന്യാസിമാരുടേയോ കാലിൽ തൊട്ടുവണങ്ങുന്ന ശീലം എനിക്കുണ്ട്' - രജനി പറഞ്ഞു.

തന്‍റെ പുതിയ ചിത്രമായ 'ജയിലറി'ന്‍റെ (Jailer) പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രജനികാന്ത് ലഖ്‌നൗവില്‍ എത്തിയപ്പോഴാണ് വിവാദങ്ങൾക്ക് തുടക്കമായത്. യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു അദ്ദേഹം. രജനികാന്തിനൊപ്പം നിൽക്കുന്ന ചിത്രം യുപി മുഖ്യമന്ത്രി പങ്കുവച്ചത് സമൂഹ മാധ്യമങ്ങളില്‍ ചൂടൻ ചർച്ചകൾക്ക് വഴിവച്ചു. 'പ്രമുഖ ചലച്ചിത്ര നടൻ ശ്രീ. രജനികാന്തുമായി ഇന്ന് ലഖ്‌നൗവിലെ എന്‍റെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തി' - ചിത്രം പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.

അതേസമയം തന്നേക്കാൾ ഇരുപതിലേറെ വയസ് പ്രായം കുറഞ്ഞ യോഗിയുടെ കാല്‍ രജനി തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം ഉയർന്നത്. നേരത്തെ യോഗി ആദിത്യനാഥുമൊപ്പം സിനിമ കാണാൻ ആഗ്രഹമുണ്ട് എന്ന് ലഖ്‌നൗവിലേക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. പക്ഷേ 'ജയിലര്‍' സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രിക്ക് പകരം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് പങ്കെടുത്തത്.

READ MORE: Rajinikanth watch Jailer with Yogi Adityanath 'യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും'; ബാബാജി ഗുഹ സന്ദര്‍ശിച്ച് രജനികാന്ത്

'ജയിലർ' റിലീസിന് ഒരു ദിവസം മുമ്പ് രജനികാന്ത് ആത്മീയ വിശ്രമത്തിനായി ഹിമാലയത്തിലേക്ക് പറന്നിരുന്നു. ആത്മീയ യാത്ര തുടങ്ങുന്നതിനിടെയാണ് താരം യോഗിയെ കണ്ടത്. രാജരപ്പ, കേദാർനാഥ് ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ളവയും അദ്ദേഹം സന്ദർശിച്ചിരുന്നു. ഉത്തരാഖണ്ഡിൽ നിന്ന് റാഞ്ചിയിലേക്കും തുടർന്ന് ഉത്തർപ്രദേശിലേക്കും താരം യാത്ര നടത്തി. യുപിയിലെത്തിയ അദ്ദേഹം സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ചിരുന്നു.

അതേസമയം നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത രജനിയുടെ 'ജയിലർ' ബോക്‌സ് ഓഫിസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ്. 500 കോടി രൂപയാണ് ഇതുവരെ ഈ ആക്ഷൻ ഡ്രാമ ബോക്‌സ് ഓഫിസിൽ നേടിയതെന്നാണ് കണക്കുകൾ. 'റോബോട്ട് 2.0' ന് ശേഷം ഈ നേട്ടത്തിലെത്തിയ രജനികാന്തിന്‍റെ രണ്ടാമത്തെ ചിത്രമായി 'ജയിലർ' മാറി.

READ ALSO: Rajinikanth gets trolled മനുഷ്യ ശരീരത്തിലെ ഒരു ദളിത് അവയവമല്ല കാല് എന്ന് ഹരീഷ് പേരടി; ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞ് പോകുമെന്ന് ശിവന്‍കുട്ടി

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം എത്തിയ രജനി ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. മോഹൻലാൽ, ശിവ രാജ്‌കുമാർ, ജാക്കി ഷ്‌റോഫ് എന്നിവർ കാമിയോ റോളുകളിൽ എത്തിയ ചിത്രത്തിൽ വിനായകൻ, തമന്ന ഭാട്ടിയ, രമ്യ കൃഷ്‌ണൻ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.