ETV Bharat / entertainment

ജയിലര്‍ ചിത്രീകരണം പകുതിയായി; ഫിലിം സിറ്റിയിലും കൂറ്റന്‍ സെറ്റ് - ജയിലര്‍ ചിത്രീകരണം

Jailer shooting: രജനികാന്തിന്‍റെ ജയിലര്‍ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ചിത്രീകരണം 50 ശതമാനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.

Jailer shooting  Jailer  ജയിലര്‍ ചിത്രീകരണം  ഫിലിം സിറ്റി  Rajinikanth movie Jailer  Rajinikanth  Jailer shooting 50 percent complete  Jailer release  Thalaivar 169  രജനികാന്തിന്‍റെ ജയിലര്‍ ചിത്രീകരണം  ജയിലര്‍  ജയിലര്‍ ചിത്രീകരണം  രജനികാന്ത്
ജയിലര്‍ ചിത്രീകരണം 50% പൂര്‍ത്തിയായി; ഫിലിം സിറ്റിയിലും കൂറ്റന്‍ സെറ്റ്
author img

By

Published : Nov 10, 2022, 12:35 PM IST

Jailer shooting: രജനികാന്തിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് 'ജയിലര്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ടു പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍.

Jailer shooting 50 percent complete: നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 50 ശതമാനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇപ്പോള്‍ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റ് ചെയ്‌തതിരിക്കുകയാണ്. റാമോജി റാവു ഫിലിം സിറ്റിയിലും ചിത്രത്തിന് വേണ്ടി ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിട്ടുണ്ട്.

Thalaivar 169: 'അണ്ണാത്തെ'യ്‌ക്ക് ശേഷമുള്ള രജനികാന്ത് ചിത്രം കൂടിയാണ്‌ 'ജയിലര്‍'. രജനിയുടെ 169ാമത് ചിത്രം കൂടിയാണിത്. ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. രമ്യാ കൃഷ്‌ണനും സിനിമയില്‍ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കും. യോഗി ബാബു, വിനായകന്‍, വാസന്ത് രവി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.

Jailer release: ആക്ഷന് പ്രാധാന്യമുള്ള ചിത്രമാകും 'ജയിലര്‍' എന്നാണ് സൂചന. സ്‌റ്റണ്ട് ശിവയാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. സംവിധായകന്‍ നെല്‍സണ്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.

Also Read: മകളുടെ ചിത്രത്തില്‍ അതിഥിയായി രജിനികാന്ത്‌; ലാല്‍ സലാം 2023ല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.