ETV Bharat / entertainment

Rajinikanth Celebrates Jailer Success : 'ജയിലർ' വിജയം ആഘോഷിച്ച് രജനി ; അടുത്തത് 'ജയ് ഭീം' സംവിധായകനൊപ്പം 'തലൈവർ 170' - Rajinikanth Next film Thalaivar 170

Rajinikanth's Next film with 'Jai Bhim' director : 'തലൈവർ 170' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ജയ് ഭീം' ചിത്രം അണിയിച്ചൊരുക്കിയ ടിജെ ജ്ഞാനവേൽ

Rajinikanth celebrates Jailer success  Rajinikanth celebrates Jailer movie success  Rajinikanth celebrates Jailer success with crew  ജയിലർ വിജയം ആഘോഷിച്ച് രജനി  ജയിലർ  Rajinikanth Next film with Jai Bhim director  Rajinikanth Next with Jai Bhim director  Jai Bhim director  Jai Bhim director TJ Gnanavel  TJ Gnanavel  തലൈവർ 170  Jailer Box Office Collection  ജയിലർ ബോക്‌സ് ഓഫിസ്  ടിജെ ജ്ഞാനവേൽ  ടിജെ ജ്ഞാനവേലിന്‍റെ തലൈവർ 170  Rajinikanth Jailer movie  Rajinikanth in Jailer  Rajinikanth new movie  Rajinikanth with TJ Gnanavel  Rajinikanth Next film Thalaivar 170  Rajinikanth Next Thalaivar 170
Rajinikanth celebrates Jailer success
author img

By ETV Bharat Kerala Team

Published : Aug 26, 2023, 5:06 PM IST

ഹൈദരാബാദ് : രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തമിഴകത്തിന്‍റെ മെഗാസ്റ്റാർ രജനികാന്ത് ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു 'ജയിലർ' (Rajinikanth Jailer movie). നെൽസൺ ദിലീപ്‌കുമാറിന്‍റെ സംവിധാനത്തില്‍ ഓഗസ്റ്റ് 10ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫിസിനെ ഇളക്കിമറിക്കുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. ഇതുവരെ ആഗോള ബോക്‌സ് ഓഫിസിൽ നിന്നും 'ജയിലർ' 500 കോടിയിലധികം കളക്ഷൻ നേടിയതായാണ് വിവരം (Jailer Box Office Collection).

പാൻ-ഇന്ത്യൻ ചിത്രമായെത്തിയ ജയിലറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചുകൊണ്ടിരിക്കെ ചെന്നൈയിൽ തന്‍റെ സഹപ്രവർത്തകർക്കൊപ്പം സിനിമയുടെ തകർപ്പൻ വിജയം ആഘോഷമാക്കുകയാണ് രജനികാന്ത്. ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്ക് ശേഷം ചെന്നൈയിൽ മടങ്ങി എത്തിയതിന് പിന്നാലെയാണ് രജനികാന്ത്, ജയിലറുടെ വിജയം ആഘോഷിക്കാനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒത്തുകൂടിയത് (Rajinikanth celebrates Jailer success).

സിനിമയുടെ സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, അഭിനേത്രി രമ്യ കൃഷ്‌ണൻ എന്നിവരും സിനിമയുടെ മറ്റ് നിർമാണ-സംവിധാന ടീമംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. കേക്ക് മുറിച്ചാണ് സൂപ്പർ താരം സന്തോഷം പങ്കിട്ടത്. തമിഴ് ചലച്ചിത്ര രംഗത്ത് ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമാണ് 'ജയിലർ'.

തമിഴ്‌നാടിന് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വൻ കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്‌ത ബീസ്റ്റിന്‍റെ പരാജയം ഏൽപ്പിച്ച കനത്ത തിരിച്ചടിയെ നെൽസൺ മറികടന്ന ചിത്രം കൂടിയായി ജയിലർ. ബീസ്റ്റിന്‍റെ പരാജയത്തിൽ ഉഴലുകയായിരുന്ന നെൽസണ് ജയിലറിന്‍റെ വിജയം കരിയറിൽ വലിയ ഉയർച്ചയാണ് നൽകിയിരിക്കുന്നത്.

അതേസമയം സൂര്യ നായകനായി എത്തിയ 'ജയ് ഭീം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ടിജെ ജ്ഞാനവേലുമായാണ് രജനികാന്ത് അടുത്തതായി കൈകോർക്കുന്നത് (Rajinikanth Next film with 'Jai Bhim' director TJ Gnanavel). 'തലൈവർ 170' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, ശർവാനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ (Rajinikanth Thalaivar 170 Movie). ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിന്‍റെ നിർമാണം.

തരംഗമായി ജയിലർ : റിലീസ് ചെയ്‌ത് 12 ദിവസം കൊണ്ടാണ് 'ജയിലർ' ആഗോള തലത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് (Jailer in 500 crore club). ഇതോടെ ബോക്‌സോഫിസില്‍ എത്രയും വേഗത്തില്‍ 500 കോടി നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായും 'ജയിലര്‍' മാറി. 2018ൽ പുറത്തിറങ്ങിയ രജനികാന്തിന്‍റെ തന്നെ 2.0 ആണ് ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ആദ്യ ചിത്രം. റിലീസ് ചെയ്‌ത് എട്ട് ദിവസങ്ങൾക്കുള്ളിലാണ് ഷങ്കറിന്‍റെ സംവിധാനത്തിൽ എത്തിയ ചിത്രം 500 കോടി കലക്ഷൻ സ്വന്തമാക്കിയത് (Rajinikanth 2.0 Movie).

READ MORE: Jailer box office collection ഇന്ത്യയില്‍ നിന്ന് മാത്രം ജയിലര്‍ 300 കോടിക്ക് അരികില്‍; ആഗോള തലത്തില്‍ 600 കോടി കടക്കുമോ?

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച 'ജയിലറി'ൽ വിനായകൻ, തമന്ന, പ്രിയങ്ക മോഹൻ, രമ്യ കൃഷ്‌ണൻ, യോഗി ബാബു, വസന്ത് രവി തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തി കയ്യടി നേടിയിരുന്നു (Jailer Movie Cast).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.