കന്നഡയിലെ കള്‍ട്ട് ക്ലാസിക് ചിത്രം 'ഗരുഡ ഗമന ഋഷഭ വാഹന'യ്‌ക്ക് (Garuda Gamana Vrishabha Vahana) ശേഷം തിരശീലയിൽ അത്ഭുതം വിരിയിക്കാൻ രാജ് ബി. ഷെട്ടി (Raj B Shetty) വീണ്ടും എത്തുന്നു. രാജ് ബി ഷെട്ടി നായകനായി എത്തുന്ന 'ടോബി' എന്ന ചിത്രത്തിന്‍റെ ട്രെയിലർ (Toby Official Trailer) പുറത്തുവന്നു. കന്നഡ സിനിമ ലോകത്ത് നിന്നുള്ള മറ്റൊരു ദൃശ്യ വിരുന്നാകും 'ടോബി' എന്ന് അടിവരയിടുന്നതാണ് ട്രെയിലർ.
മലയാളിയായ നവാഗത സംവിധായകന്‍ ബാസില്‍ അല്‍ചാലക്കല്‍ (Basil Alchalakkal) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായ രാജ് ബി ഷെട്ടി തന്നെയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചതും. 'ഗരുഡ ഗമന ഋഷഭ വാഹന' ഒരുക്കിയ ലൈറ്റര്‍ ബുദ്ധ ഫിലിംസാണ് (Lighter Buddha Films) ചിത്രം നിർമിക്കുന്നത്. അഗസ്‌ത്യ ഫിലിംസ്, കോഫി ഗാംഗ് സ്റ്റുഡിയോ, സ്‌മൂത്ത് സെയിലേഴ്‌സ് എന്നീ ബാനറുകളും നിർമാണ പങ്കാളികളായുണ്ട്. അതേസമയം ലൈറ്റര്‍ ബുദ്ധ ഫിലിംസിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണ് 'ടോബി'.
പ്രമേയത്തിലും അവതരണത്തിലും മേക്കിങ്ങിലും എല്ലാം ഇന്ന് പുതിയ പരീക്ഷണങ്ങൾ നടത്താറുള്ള കന്നഡയില്‍ നിന്നുമുള്ള മറ്റൊരു വിസ്‌മയമാകും 'ടോബി'യെന്ന സൂചനയുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകൾ ബാക്കിയാക്കി അവസാനിക്കുന്ന ട്രെയിലറിൽ ആക്ഷനും പ്രണയവും ദുഃഖവും സന്തോഷവും എല്ലാം വന്നുപോകുന്നുണ്ട്. ഏതായാലും രാജ് ബി ഷെട്ടിയുടെ തകർപ്പൻ പെർഫോമൻസ് കൂടി ഉറപ്പ് തരുന്ന ട്രെയിലർ ചിത്രത്തിന്‍റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്.
- " class="align-text-top noRightClick twitterSection" data="">
ചൈത്ര ജെ ആചാര്‍ (CHAITHRA J ACHAR), സംയുക്ത ഹെര്‍ണാഡ് (SAMYUKTHA HORANAD), ഗോപാൽകൃഷ്‌ണ ദേശ്‌പാണ്ഡെ (GOPALAKRISHNA DESHPANDE), രാജ് ദീപക് ഷെട്ടി (RAJ DEEPAK SHETTY) എന്നിവരാണ് രാജ് ബി ഷെട്ടി 'ടോബി'യെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 'ഒന്തു മുട്ടൈ കഥെയ്', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ കൂടിയായ പ്രവീണ്‍ ശ്രിയാനാണ് ടോബിക്കായി കാമറ ചലിപ്പിക്കുന്നത്. എഡിറ്റിങ് നിതിൻ ഷെട്ടിയും നിർവഹിക്കുന്നു. മിഥുൻ മുകുന്ദൻ ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഓഗസ്റ്റ് 25ന് 'ടോബി' തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
അഭിഷേക് ബച്ചനും സയാമി ഖേറും ഒന്നിക്കുന്ന ചിത്രം'ഘൂമര്‍' ട്രെയിലര്‍ എത്തി: അഭിഷേക് ബച്ചന്‍റേതായി റിലീസിനൊരുങ്ങുന്ന 'ഘൂമര്‍' (Ghoomer) ചിത്രത്തിലെ ട്രെയിലര്‍ റിലീസ് ചെയ്‌തു. അതിജീവനത്തിന്‍റെ കഥ പറയുന്ന ചിത്രത്തിലെ 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന്‍റെ തലേ ദിവസം നടന്ന ഒരു അപകടത്തിൽ വലതു കൈ നഷ്‌ടപ്പെടുന്ന അനീന എന്ന വനിത ബാറ്റിങ് താരത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമാണോ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന ട്രെയിലര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ ഭിന്നശേഷിക്കാരിയായ അത്‌ലറ്റ് അനീനയായാണ് സയാമി വേഷമിടുന്നത്.
READ MORE: 'ഘൂമര്‍' ട്രെയിലര്‍ എത്തി; അഭിഷേക് ബച്ചനും സയാമി ഖേറും ഒന്നിക്കുന്ന പുതിയ ചിത്രം