ETV Bharat / entertainment

പുനീതിന്‍റെ അവസാന ചിത്രം 'ഗന്ധദ ഗുഡി' പ്രീ-റിലീസ് ഇവന്‍റ്‌; അപ്പുവിന്‍റെ പ്രതിമയും കയ്യൊപ്പുമടങ്ങിയ ക്ഷണക്കത്തൊരുക്കി ഭാര്യ - latest kannada movie

പുനീതിന്‍റെ അവസാന ചിത്രം 'ഗന്ധദ ഗുഡി' ഒക്‌ടോബർ 28നാണ് ലോകമെമ്പാടും റീലീസ്‌ ചെയ്യുന്നത്.

ഗന്ധദ ഗുഡി  പ്രീ റിലീസ് ഇവന്‍റ്‌  പുനീത് കുമാറിന്‍റെ പ്രതിമയും കയ്യൊപ്പും  ഒക്‌ടോബർ 28  puneeth rajkumar  gandhadagudi  pre release event  Gandhadagudi movie release  Gandhadagudi release date  ബംഗളൂരു  latest kannada movie  അശ്വിനി പുനീത് രാജ്‌കുമാ
പുനീതിന്‍റെ അവസാന ചിത്രം 'ഗന്ധദ ഗുഡി' പ്രീ-റിലീസ് ഇവന്‍റ്‌; പുനീത് കുമാറിന്‍റെ പ്രതിമയും കയ്യൊപ്പുമടങ്ങിയ ക്ഷണക്കത്തൊരുക്കി ഭാര്യ
author img

By

Published : Oct 10, 2022, 7:32 PM IST

ബെംഗളൂരു: അന്തരിച്ച കന്നഡ പവർ സ്‌റ്റാർ പുനീത് രാജ്‌കുമാർ അവസാനമായി അഭിനയിച്ച ചിത്രം 'ഗന്ധദ ഗുഡി' ഒക്‌ടോബർ 28ന് ലോകമെമ്പാടും റീലീസ്‌ ചെയ്യും. സിനിമയുടെ റിലീസിന് മുമ്പായി ഗംഭീര പ്രീ റിലീസ്‌ ഇവന്‍റാണ് അണിയറപ്രവർത്തകർ നടത്തുന്നത്. ഇതിനായി വ്യത്യസ്‌തമായ ഇൻവിറ്റേഷൻ കാർഡാണ് പുനീതിന്‍റെ ഭാര്യ അശ്വിനി പുനീത് രാജ്‌കുമാർ ഒരുക്കിയിരിക്കുന്നത്.

പുനീതിന്‍റെ അവസാന ചിത്രം 'ഗന്ധദ ഗുഡി' പ്രീ-റിലീസ് ഇവന്‍റ്‌; പുനീത് കുമാറിന്‍റെ പ്രതിമയും കയ്യൊപ്പുമടങ്ങിയ ക്ഷണക്കത്തൊരുക്കി ഭാര്യ

പുനീത് കുമാറിന്‍റെ പ്രതിമയും ചന്ദനത്തടിയിൽ ആലേഖനം ചെയ്‌ത പുനീതിന്‍റെ കയ്യൊപ്പും അടങ്ങിയതാണ് 'ഗന്ധദ ഗുഡി' പ്രീ റിലീസ്‌ ഇവന്‍റിന്‍റെ ക്ഷണക്കത്ത്. പ്രമുഖ താരങ്ങൾക്കെല്ലാം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ക്ഷണക്കത്തിന്‍റെ വീഡിയോ കണ്ട് ആരാധകരും ആവേശത്തിലാണ്.

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെലുഗു മെഗാസ്‌റ്റാർ ചിരഞ്ജീവി, സൂപ്പര്‍സ്‌റ്റാർ രജനീകാന്ത്, തെലുഗു താരങ്ങളായ നാഗാർജുന, അല്ലു അർജുൻ, റാണ ദഗുബതി, ബാലകൃഷ്‌ണ, തമിഴ് നടൻ വിശാൽ, ശിവരാജ് കുമാർ, യഷ്, ഉപേന്ദ്ര, ധ്രുവ് സർജ, സുമലത അംബരീഷ്, രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിർമാതാക്കളായ ജയണ്ണ, വിജയ് കിരങ്ങണ്ടൂർ, കെ.പി ശ്രീകാന്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. അമിതാഭ് ബച്ചൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തില്ലെങ്കിലും അപ്പുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വീഡിയോയിലൂടെ പറയുമെന്നാണ് വിവരം.

കര്‍ണാടകയുടെ വനഭംഗി കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രമാണ് ഗന്ധദ ഗുഡി. വൈൽഡ് ഫോട്ടോഗ്രാഫറായ അമോഘ വർഷയുടെ സഹകരണത്തോടെയാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലർ വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.