Siyad Koker about Mohanlal movie: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി 2000ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ദേവദൂതന്‍'. വന്‍ താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ സിനിമ ടിവിയില്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്‍റെ ഏറ്റവും ജനപ്രിയ ചിത്രമായി 'ദേവദൂതന്‍' മാറി.
Siyad Koker about Devadoothan: തിയേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത കിട്ടാത്ത 'ദേവദൂതനെ' കുറിച്ചുള്ള നിര്‍മാതാവ് സിയാദ് കോക്കറിന്‍റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ദേവദൂത'ന്‍റെ പരാജയത്തില്‍ സങ്കടമില്ലെന്നാണ് സിയാദ് കോക്കര്‍. എല്ലാവരും വളരെ ആത്മാര്‍ഥതയോടെയാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.
Mohanlal theatre flop movie:' 'ദേവദൂത'നെ പറ്റി സംസാരിക്കുകയാണെങ്കില്‍ മണിക്കൂറുകളോളം വേണ്ടിവരും. വലിയ ആഗ്രഹത്തോടെ ഷൂട്ട് ചെയ്‌ത സിനിമയാണത്. അതിന്‍റെ പരാജയത്തില്‍ സങ്കടമില്ല. കാരണം എല്ലാവരും വളരെ ആത്മാര്‍ഥതയോടെ ചെയ്‌ത സിനിമയാണത്. ടിവിയില്‍ ഓരോ പ്രാവശ്യവും ഈ സിനിമ വരുമ്പോള്‍ എനിക്ക് നല്ല ഫേസ്ബുക്ക് കമന്‍റ്‌സ് ലഭിക്കാറുണ്ട്. അത് വലിയ സന്തോഷമാണ്. വളരെ പെയിന്‍ഫുള്ളായിരുന്നു ദേവദൂതന്‍റെ ഷൂട്ട്. ആലുവയിലെ ഒരു സെമിനാരിയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിനായി സെറ്റ് ചെയ്‌ത് വച്ചത്.
അത് ഞങ്ങളുടെ കയ്യില്‍ ഒതുങ്ങുന്ന ഏരിയ ആയിരുന്നു. അവിടെ ഷൂട്ട് ചെയ്‌തിരുന്നേല്‍ ഇത്രയും നഷ്‌ടം വരില്ലായിരുന്നു. എന്നാല്‍ ഫൈനല്‍ സ്‌റ്റേജിലെത്തിയപ്പോള്‍ അവിടത്തെ റക്‌ടര്‍ അച്ചന്‍ പറഞ്ഞു, സിനിമാക്കാര്‍ക്കാണെങ്കില്‍ ഷൂട്ടിന് തരില്ലെന്ന്. അങ്ങനെയാണ് ഊട്ടിയില്‍ പോയി സെറ്റിടേണ്ടി വന്നത്. ഊട്ടിയിലാണെങ്കില്‍ മഴ പെയ്‌താല്‍ മണ്ണിടിച്ചില്‍ ഉണ്ടാവും. സെറ്റ് പൊളിഞ്ഞു പോവുന്ന സിറ്റുവേഷനില്‍ ഡബിളായി ഇന്‍വെസ്‌റ്റ് ചെയ്യേണ്ടി വന്നു. ഇന്‍വെസ്‌റ്റ് കൂടിയത് കൊണ്ടാണ് ആ ചിത്രം നഷ്‌ടമെന്ന് പറയുന്നത്. എനിക്ക് ഒരുപാട് നല്ല ഓര്‍മകളുള്ള പടമാണിത്. ഇനിയും വേറെ ഭാഷയില്‍ അത് ചെയ്യാന്‍ സിബിയും ആലോചിക്കുന്നുണ്ട്.' -സിയാദ് കോക്കര്‍ പറഞ്ഞു.
Also Read: 'പിതൃതുല്യനാണ്.. എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട്'; വൈറല്‍ കുറിപ്പുമായി മോഹന്‍ലാല്‍