Chandrakumar opens up to Mohanlal flop movie: മോഹന്‍ലാലിനെ കുറിച്ചുള്ള നിര്‍മാതാവ് എസ്.ചന്ദ്രകുമാറിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. മോഹന്‍ലാലിന്‍റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചന്ദ്രകുമാര്‍. തന്‍റെ ഈ അഭിപ്രായത്തെ മോഹന്‍ലാല്‍ വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും നിര്‍മാതാവ് പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവിന്‍റെ ഈ വെളിപ്പെടുത്തല്‍. 'മോഹന്‍ലാലിന്‍റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല. എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്ന ആളുകളെ അദ്ദേഹത്തിന് വലിയ ഇഷ്‌ടമാണ്. ഏകദേശം ഒന്നിച്ച് ഒരേ സമയത്താണ് താണ്ഡവവും ഒന്നാമനും റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം ചിത്രാഞ്ജലിയില്‍ വച്ചാണ് ഈ സിനിമകൾ കാണുന്നത്. കണ്ട മാത്രയില്‍ തന്നെ ചിത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു'.
Producer Chandrakumar about Mohanlal movie: സാധാരണ മോഹന്‍ലാലിനോട് ഇങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല. എന്നാല്‍ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ചൂണ്ടി കാണിക്കുന്നത് ഭയങ്കര ഇഷ്‌ടമാണ്. കൂടാതെ ചെയ്‌ത സിനിമ വിജയിക്കില്ലെന്ന് അഭിനയിക്കുമ്പോള്‍ തന്നെ അറിയാം. സിനിമ പുറത്തിറങ്ങിയാല്‍ അതിന്‍റെ ഭാവി അവിടെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ആളാണ്. പടം പൊട്ടിക്കഴിഞ്ഞാല്‍ ചിത്രം മരണപ്പെട്ടതായിട്ടാണ് അദ്ദേഹം കാണുന്നത്. ചത്തു പോയതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരിക്കാറില്ല. ജീവിച്ചിരിക്കുന്ന സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ.' -നിര്‍മാതാവ് എസ്.ചന്ദ്രകുമാര്‍ പറഞ്ഞു.
Also Read: അന്ന് മോഹന്‍ലാലിന്‍റെ നായിക, ഇന്ന് തെരുവില്‍ സോപ്പ് വിറ്റ് ജീവിക്കുന്നു; വെളിപ്പെടുത്തലുമായി നടി