ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. 'ക്വാന്‍റികോ' എന്ന ടിവി സീരീസിലൂടെ പ്രിയങ്ക ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌കറിലൂടെ വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ് താരം.
ലോസ് ഏഞ്ചല്‍സില്‍ വെച്ച് ഓസ്‌കറിന് മുന്നോടിയായി നടന്ന ചടങ്ങില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ലോസ് ഏഞ്ചല്‍സിലെ പ്രീ ഓസ്‌കര്‍ ചടങ്ങില്‍ പ്രിയങ്കയും നിക്കും ഹോളി ആഘോഷിച്ചതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.
പ്രീ ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്‍റെ ഏതാനും ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വെള്ള നിറമുള്ള ഔട്ട്‌ഫിറ്റില്‍ പുതിയ ഗെറ്റപ്പിലാണ് താരം ചടങ്ങളില്‍ പങ്കെടുക്കാനെത്തിയത്. പ്രിയങ്കയുടെ ഈ ഗംഭീര ഗെറ്റപ്പിനെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
തിളങ്ങാൻ ദീപികയും: 2023ലെ ഓസ്‌കര്‍ അവാര്‍ഡ് വേദിയിലെ അവതാരകരില്‍ ഒരാളാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. ഇന്ത്യയ്‌ക്ക് അഭിമാന നിമിഷമായി മാറിയ വിവരം ദീപിക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. 2023ലെ ഓസ്‌കര്‍ അവാര്‍ഡ് വേദിയിലെ അവതാരകരുടെ പേരുകള്‍ അടങ്ങിയ ഒരു പോസ്‌റ്റിനൊപ്പമാണ് ദീപിക ഇക്കാര്യം പങ്കുവച്ചത്.
ഡ്വെയ്ൻ ജോൺസൺ, സാമുവൽ എൽ ജാക്‌സൺ, ഗ്ലെൻ ക്ലോസ്, എമിലി ബ്ലണ്ട്, ജൊനാത്തന്‍ മേജേഴ്‌സ്, മൈക്കൽ ബി ജോർദാൻ, സോ സാൽഡാന, ഡോനി യെന്‍, ജെന്നിഫർ കോനെല്ലി, ജാനെല്ലെ മോനെ, റിസ് അഹമ്മദ്, ട്രോയ് കോട്‌സുര്‍, അരിയാന ഡീബോസ്, മെലിസ മെക്കാർത്തി, ക്വസ്‌റ്റ്‌ലൗ എന്നിവരാണ് ഇക്കുറി ദീപികയ്‌ക്കൊപ്പം ഓസ്‌കര്‍ വേദിയില്‍ അവതാരകരായെത്തുന്നത്. ലോസ് ഏഞ്ചല്‍സിലെ ഡോളി തിയേറ്ററില്‍ വച്ച് മാര്‍ച്ച് 13നാണ് 95ാമത് ഓസ്‌കാര്‍ അക്കാദമി അവാര്‍ഡ് ദാനം.
ഇത്തവണ മൂന്ന് പ്രധാന ഇന്ത്യന്‍ സിനിമകളാണ് ഓസ്‌കര്‍ അവാര്‍ഡിനായി മത്സരിക്കുക. എസ്‌എസ് രാജമൗലിയുടെ ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ മുന്‍നിരയിലുണ്ട്. കൂടാതെ ഗുനീത് മോംഗയുടെ 'ദി എലിഫന്‍റെ വിസ്‌പേഴ്‌സ്', മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിയായും, ഷൗനക് സെന്നിന്‍റെ 'ഓള്‍ ദാത്ത് ബ്രീത്ത്', മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ചിത്രമായും അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം 'സിറ്റാഡല്‍' ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ഹോളിവുഡ് വെബ് സീരീസ്. 'സിറ്റാഡലി'ല്‍ ഗംഭീര ഗെറ്റപ്പിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. ഏപ്രില്‍ 28ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സിറ്റാഡല്‍ റിലീസിനെത്തുന്നത്.
'ലൗ എഗെയ്‌ന്‍' ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ പ്രോജക്‌ട്. 'ഇറ്റ് ഈസ് ഓള്‍ കമിംഗ് ബാക്ക് ടു മീ' എന്നായിരുന്നു സിനിമയ്‌ക്ക് നേരത്തെ പേരിട്ടിരുന്നത്. ജെയിംസ് സി സ്‌ട്രൗസ് ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാം ഹ്യൂഗന്‍, റൂസ്സല്‍ ടോവെ, സെലിന്‍ ഡിയോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
2021ല്‍ പുറത്തിറങ്ങിയ 'മട്രിക്‌സ് റിസറെക്ഷന്‍സി'ലാണ് പ്രിയങ്ക ചോപ്ര ഏറ്റവും ഒടുവിലായി വേഷമിട്ടത്. വാണിജ്യപരമായി പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ മട്രിക്‌സ് റിസറെക്ഷന്‍സ് ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിക്കുന്നില്‍ മട്രിക്‌സ് വലിയ പരാജയമായിരുന്നു.
Also Read: ഒടുവില്‍ മകളുടെ മുഖം കാണിച്ച് പ്രിയങ്ക ചോപ്ര; മാൾട്ടിക്കൊപ്പമുള്ള സെൽഫികൾ പങ്കിട്ട് താരം