ETV Bharat / entertainment

'ചരിത്രം എടുത്ത് കയ്യും ദേഹവും പൊള്ളി, കിട്ടിയ ചീത്തപ്പേര് മതി': തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍ - Priyadarshan about Malayalam movies popularity

ചരിത്ര സിനിമകള്‍ ഇനി സംവിധാനം ചെയ്യില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍. ചരിത്രം ചരിത്രമായി എടുത്താല്‍ അത് ഡോക്യുമെന്‍ററി മാത്രമേ ആവുള്ളൂവെന്നും പ്രിയദര്‍ശന്‍ പറയുന്നു.

Priyadarshan says he will never do historic films  Priyadarshan will never do historic films  Priyadarshan  തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍  പ്രിയദര്‍ശന്‍  ചരിത്ര സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍  Priyadarshan will not direct historic films  Priyadarshan about historical films  Priyadarshan about acting and direction  Priyadarshan about social media comments  Priyadarshan about Malayalam movies popularity  ചരിത്ര സിനിമകളെ കുറിച്ച് പ്രിയദര്‍ശന്‍
ചരിത്ര സിനിമകള്‍ ഇനി സംവിധാനം ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍
author img

By

Published : Feb 6, 2023, 5:47 PM IST

Priyadarshan will not direct historic films: താന്‍ ഇനി ചരിത്ര സിനിമകള്‍ ചെയ്യില്ലെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. ചരിത്ര സിനിമകളെടുത്ത് തന്‍റെ കയ്യും ദേഹവും പൊള്ളിയെന്ന് സംവിധായകന്‍ പറയുന്നു. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Priyadarshan about historical films: 'ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യുമെന്‍ററി ആവുള്ളൂ. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. നമ്മള്‍ ഏത് വിശ്വസിക്കും.

ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല. അഡാപ്‌റ്റേഷന്‍ ആണ് പ്രയാസം. 'മയ്യഴിപ്പുഴ' ചെയ്യണം എന്നുണ്ട്. പക്ഷേ ചെയ്യില്ല. കിട്ടിയ ചീത്തപ്പേര് മതി, കൂടുതല്‍ വേണ്ട. മനസില്‍ പതിഞ്ഞ നോവല്‍ സിനിമയാക്കിയാല്‍ നീതി പാലിക്കാന്‍ പ്രയാസമാണ്.

നമ്മള്‍ പുതിയ തലമുറയെ കണ്ടല്ല, പുതിയ തലമുറയില്‍ നിന്ന് നമ്മളാണ് പഠിക്കുന്നത്. അവരുടെ അഭിരുചിയില്‍ നിന്നും വിപ്ലവകരമായ പെരുമാറ്റത്തില്‍ നിന്നും പലതും പഠിക്കുന്നുണ്ട്. പണ്ട് എനിക്ക് പഠിത്തത്തില്‍ തീരെ താത്‌പര്യം ഇല്ലായിരുന്നു. പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും തോറ്റു. പിന്നെ എഴുതി എടുത്തു'-പ്രിയദര്‍ശന്‍ പറഞ്ഞു.

Priyadarshan about acting and direction: അഭിനയിക്കുന്നതിന് പകരം അഭിനേതാക്കള്‍ പെരുമാറുന്നത് കാണാനാണ് ഇഷ്‌ടമെന്നും പ്രിയദര്‍ശന്‍ പറയുന്നു. 'ഞാന്‍ ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കുന്ന ആളാണ്. എനിക്ക് അതാണ് ഇഷ്‌ടം. ഇടയ്‌ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീര്‍ക്കാന്‍ വേണ്ടിയാണ്. പണ്ട് ആളുകള്‍ അഭിനയിക്കും. ഇന്ന് പെരുമാറുകയാണ് ചെയ്യുന്നത്. ആള്‍ക്കാര്‍ക്ക് പെരുമാറുന്നത് കാണാനാണ് ഇഷ്‌ടം'-പ്രിയദര്‍ശന്‍ വ്യക്തമാക്കി.

സിനിമയെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയയെ കുറിച്ചും സംവിധായകന്‍ പ്രതികരിച്ചു. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ വഴി മിക്ക മേഖലകളും വിമര്‍ശനം നേരിടുകയാണെന്നും എന്നാല്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ആകാമെന്നും പ്രിയദര്‍ശന്‍ പറയുന്നു. 'സോഷ്യല്‍ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കാറുണ്ട്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ ഒരു സുഖം ഉണ്ടാകും.

Priyadarshan about social media comments: ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് വേണ്ടത്. എല്ലാവര്‍ക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പറയുന്ന ഭാഷയ്‌ക്ക് ഒരു ഭംഗി ഉണ്ടായാല്‍ മറ്റുള്ളവരെ വേദനിപ്പിക്കില്ല. മന:പ്പൂര്‍വമായിട്ട് ദ്രോഹിക്കരുത് എന്നെ പറയാനുള്ളൂ. സിനിമ ആയാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകര്‍ക്കാന്‍ ശ്രമിക്കരുത്. പണ്ടും സോഷ്യല്‍ മീഡിയ ഉണ്ട്. ഞങ്ങള്‍ സിനിമ തുടങ്ങുന്ന കാലത്തും അതിന് മുമ്പുമെല്ലാം..

പക്ഷേ അതെല്ലാം ചായക്കടകളുടെയും കലുങ്കുകളുടെയും മുകളില്‍ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരക്കുന്നു. അന്ന് ചായക്കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ കിട്ടുന്നത് ഒരു ചായയാണ്. ഇന്ന്‌ അതല്ല. പലര്‍ക്കും സോഷ്യല്‍ മീഡിയ ജീവിത മാര്‍ഗമാണ്. എല്ലാ മനുഷ്യര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്‌താല്‍ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്'-പ്രിയദര്‍ശന്‍ പറഞ്ഞു.

Priyadarshan about Malayalam movies popularity: മലയാള സിനിമ ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നതായും പ്രിയദര്‍ശന്‍ പറയുന്നു. 'പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഇല്ലെങ്കിലും ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ മലയാള സിനിമകള്‍ മികച്ചതാണ്. 96 സിനിമകള്‍ 40 വര്‍ഷം കൊണ്ട് ചെയ്‌തു. ഒടിടി കാരണം മലയാള സിനിമ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നു. 'ബാഹുബലി'യും 'ആര്‍ആര്‍ആറും' ഇല്ലെങ്കിലും നല്ല ഉള്ളടക്കമുള്ള സിനിമകള്‍ മലയാളത്തിലുണ്ട്.

Also Read: മരക്കാറിന് ശേഷം കൊറോണ പേപ്പേഴ്‌സ്‌; ഇത്തവണ പുതുമുഖങ്ങളാണ് പ്രിയദര്‍ശനൊപ്പം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.