ETV Bharat / entertainment

'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍ - Neru audience response

Priyadarshan praises Neru: മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രിയദര്‍ശനും ഫേസ്‌ബുക്ക് പോസ്‌റ്റുമായി എത്തി.

Priyadarshan praises Neru  Mohanlal Jeethu Joseph movie Neru  Priyadarshan praises Mohanlal Jeethu Joseph movie  Priyadarshan Facebook Post  Mohanlal Jeethu Joseph movies  നേരിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍  മോഹന്‍ലാലിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍  ജീത്തു ജോസഫിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍  ഫേസ്‌ബുക്ക് പോസ്‌റ്റുമായി പ്രിയദര്‍ശന്‍  നേരിന് മികച്ച പ്രതികരണം  Neru theatre response  Neru audience response  നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍
Priyadarshan praises Neru
author img

By ETV Bharat Kerala Team

Published : Dec 22, 2023, 3:55 PM IST

മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം 'നേരി'ന് (Neru) മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 'നേരി'ലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും പ്രശംസിച്ച് ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തി. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനെയും ജീത്തുവിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് (Priyadarshan praises Neru).

മോഹന്‍ലാലിന്‍റെ കഴിവിനെ പരാമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു പ്രിയദര്‍ശന്‍റെ പോസ്‌റ്റ് (Priyadarshan Facebook Post). 'പ്രതിഭ ഒരിക്കലും മങ്ങില്ല. മോഹൻലാലിന്‍റെ കഴിവ് ജീത്തു ജോസഫ് ശരിയായി തന്നെ ഉപയോഗിച്ചു. നേര് സിനിമയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍.' - ഇപ്രകാരമാണ് പ്രിയദര്‍ശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു ചിത്രവും പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രിയദര്‍ശന്‍ പങ്കുവച്ച ഈ പോസ്‌റ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. പോസ്‌റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും പങ്കുവച്ചു.

'പ്രിയപ്പെട്ട ലാലേട്ടൻ... ജീത്തു സാർ... നേര് സിനിമ ഇന്ന് കുടുംബ സമേതം കണ്ടു... ഒരു തീം വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. വളരെ നാളുകൾക്ക് ശേഷം സംഭാഷണത്തിനിടയിൽ ഉള്ള കയ്യടി കൊണ്ട് ശരിക്കും കേൾക്കാത്ത ഒരു സാഹചര്യം ഉണ്ടായി എന്നത് തന്നെ... ഈ സിനിമയുടെ അവതരണ രീതിയിലെ വ്യത്യസ്‌തത വിളിച്ചോതുന്നു... അത് ഒന്നല്ല പല പ്രാവശ്യം... ലാലേട്ടനും കൂട്ടത്തിലെ എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..' -ഇപ്രകാരമാണ് ഒരു ആരാധകന്‍റെ കമന്‍റ്.

Also Read: വക്കീല്‍ കുപ്പായം ഇല്ല, പക്ഷേ ഗൗരവം ഉണ്ട്; 'നേര്' പുതിയ പോസ്‌റ്ററില്‍ നിറഞ്ഞ് മോഹന്‍ലാല്‍

'ഈ വിഷയം കഥയായി എടുത്തതിന് നന്ദി. പണ്ട് നിസാരം അല്ലാത്ത ഈ വിഷയം, ഇന്ന് സർവസാധാരണമായി ലഘൂകരിക്കുന്ന അവസ്ഥയിലേയ്‌ക്ക് നീളുന്ന ഈ കാലഘട്ടത്തിൽ ഇതിന്‍റെ ഗൗരവം മനസിലാക്കുന്ന തരത്തിൽ ചിത്രീകരിച്ചതിന് ഒരുപാട് നന്ദി.. പടത്തിന്‍റെ അവസാനത്തെ രണ്ട് രംഗങ്ങൾ കെങ്കേമം! അതിൽ എല്ലാം പറയാതെ പറയുന്നുണ്ട്. പീഡനം ഏറ്റവരുടെ രോഷം, വേദന, അവഗണന, പൊരുതൽ, സഹനം, നിർഭയം എല്ലാം കാണാം.. കാണാത്ത കണ്ണുകളിൽ.. ജീത്തു സർ ഉദ്ദേശിച്ച പീക്കിൽ എത്തി എന്ന് അറിയിക്കാതെ തരമില്ല. ആ ഫീൽ കൊണ്ടു വന്നതിന് പ്രത്യേകം പ്രശംസിക്കുന്നു... സംഭാഷണം കേമം! ഓരോരുത്തരും മികച്ച അഭിനയം! സിദ്ധിഖ് മികച്ച പ്രകടനം! നേരായും ലാലേട്ടന്‍റെ മടക്കം!' -മറ്റൊരാള്‍ കുറിച്ചു.

കോടതി മുറിയും നിയമ യുദ്ധവും കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് 'നേര്'. കോടതി മുറിയ്‌ക്കുള്ളിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കേസും വാദവും കോടതി മുറിയും പരിസരവുമാണ് ചിത്രപശ്ചാത്തലം.

വിജയ മോഹന്‍ എന്ന വക്കീല്‍ ഉദ്യോഗസ്ഥന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്. മോഹന്‍ലാലിനെ കൂടാതെ പ്രിയാമണി, അനശ്വര രാജൻ, ഗണേഷ് കുമാർ, ജഗദീഷ്, നന്ദു, മാത്യു വർഗീസ്, ശ്രീധന്യ, കലേഷ്, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, ഡോ.പ്രശാന്ത്, രശ്‌മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മിച്ചത്.

Also Read: 'റൂഹേ തളരാതേ, താനേ ഉലയാതേ' ; നേരിലെ ആദ്യ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.