ETV Bharat / entertainment

'കടുവ.. നല്ല ഒന്നാന്തരം കടുവ'; ഒരു മില്യണ്‍ കടന്ന് പൃഥ്വിയുടെ ഗുഡ്‌ ഷോട്ട്‌, വീഡിയോ

Mass action scenes in Kaduva teaser: മാസ്‌ ആക്ഷനുമായി പൃഥ്വിരാജ്‌. കൈയ്യടി നേടി കടുവ ടീസര്‍. ആവേശമുണര്‍ത്തുന്ന സംഘട്ടന രംഗങ്ങളാണ് ടീസറില്‍ ദൃശ്യമാവുക

author img

By

Published : Jun 15, 2022, 11:51 AM IST

Kaduva teaser  Prithviraj starrer Kaduva  പൃഥ്വിയുടെ മാസ്‌ ആക്ഷന്‍ രംഗങ്ങള്‍  Mass action scenes in Kaduva teaser  Vivek Oberoi in Kaduva  Vivek Oberoi malayalam movies  Shaji Kailas career break  Kaduva cast and crew  Prithviraj with Jinu Abraham  പൃഥ്വിയുടെ ഗുഡ്‌ ഷോട്ട്‌  മാസ്‌ ആക്ഷനുമായി പൃഥ്വിരാജ്‌
'കടുവ.. നല്ല ഒന്നാന്തരം കടുവ'; ഒരു മില്യണ്‍ കടന്ന് പൃഥ്വിയുടെ ഗുഡ്‌ ഷോട്ട്‌, വീഡിയോ

Kaduva teaser: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്‌ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കടുവ'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മാസ്‌ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്‌.

Mass action scenes in Kaduva teaser: ഇതുവരെ ഒരു മില്യണിലധികം പേരാണ് 'കടുവ' ടീസര്‍ കണ്ടിരിക്കുന്നത്‌. കനല്‍ കണ്ണനും മാഫിയ ശശിയും ചേര്‍ന്ന് ഒരുക്കിയ സംഘട്ടന രംഗങ്ങളാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. 1990 സ്‌റ്റൈലിലെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Vivek Oberoi in Kaduva | Vivek Oberoi malayalam movies: കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്‌. ജയിംസ്‌ ഏലിയാസ്‌ മാഞ്ഞിലേടത്ത് എന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനായി വിവേക്‌ ഒബ്‌റോയും എത്തുന്നു. പൃഥ്വിയുടെ എതിരാളി ആയാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പിറന്ന 'ലൂസിഫറി'ലും പ്രതിനായകന്‍റെ വേഷമായിരുന്നു വിവേക്‌ ഒബ്‌റോയ്‌ക്ക്. വിവേകിന്‍റെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'കടുവ'.

Shaji Kailas career break: നീണ്ട ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസ്‌ ഒരുക്കുന്ന ചിത്രം കൂടിയാണിത്‌. 'കടുവ'യിലൂടെ ആറ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസ്‌ മലയാളത്തില്‍ മടങ്ങിയെത്തുകയാണ്. 2012ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്‌ 'സിംഹാസനം' എന്ന ചിത്രം ഒരുക്കിയിരുന്നു. 'ജിഞ്ചര്‍' (2013) ആണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി സംവിധായകന്‍റെതായി പുറത്തിറങ്ങിയത്.

Kaduva cast and crew: സംയുക്ത മേനോന്‍, വിജയരാഘവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്‌, അര്‍ജുന്‍ അശോകന്‍, സീമ, സുദേവ്‌ നായര്‍, കലാഭവന്‍ ഷാജോണ്‍, ദിലീഷ്‌ പോത്തന്‍, സായ്‌കുമാര്‍, ജനാര്‍ദ്ദനന്‍, രാഹുല്‍ മാധവ്‌, മീനാക്ഷി, പ്രിയങ്ക നായര്‍, റീനു മാത്യൂസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Prithviraj with Jinu Abraham: ജിനു വി എബ്രഹാമിന്‍റെതാണ് തിരക്കഥ. 'ആദം ജോണ്‍', 'ലണ്ടന്‍ ബ്രിഡ്‌ജ്‌', 'മാസ്‌റ്റേഴ്‌സ്‌' എന്നീ സിനിമകള്‍ക്ക് ശേഷം ജിനുവും പൃഥിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'കടുവ'. ലിസ്‌റ്റിന്‍ സ്‌റ്റീഫനും പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ്‌ എഡിറ്റിങും ചെയ്യുന്നു. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. മോഹന്‍ദാസ്‌ കലാസംവിധാവും നിര്‍വഹിച്ചിരിക്കുന്നു.

Also Read: 'എന്‍റെ മനസിന്‍റെ ഒരു കോണില്‍ ആ സിനിമ ഉണ്ടായിരുന്നു'; തുറന്നു പറഞ്ഞ്‌ പൃഥ്വിരാജ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.