ETV Bharat / entertainment

മൂര്‍ച്ചയുള്ള നോട്ടവും തീര്‍ച്ചയുള്ള ഭാവവുമായി വരദരാജ മന്നാര്‍ ; പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ് - Salaar release

Prithviraj Salaar look: പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്‍റെ സലാര്‍ ലുക്ക് പുറത്ത്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിക്കുന്നത്

Salaar first look poster  Prithviraj Sukumaran as Varadaraja Mannaar  Prithviraj Sukumaran  Varadaraja Mannaar  Salaar  വരദരാജ മന്നാര്‍  സലാറിലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ്  പൃഥ്വിരാജ്  Prithviraj Salaar look  Prithviraj birthday  പൃഥ്വിരാജിന്‍റെ സലാര്‍ ലുക്ക്  പൃഥ്വിരാജിന്‍റെ 40ാം ജന്മദിനമാണ്  Character poster of Prithviraj in Salaar  Prithviraj thanks to Salaar team  Prithviraj Salaar first look  Prabhas play double role in Salaar  Salaar villain  Salaar big budget action thriller  Salaar release  Salaar clash to Fighter
ഈ വരദരാജ മന്നാര്‍ അല്‍പം പരുക്കനാണ്; പിറന്നാള്‍ ദിനത്തില്‍ സലാറിലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ്
author img

By

Published : Oct 16, 2022, 1:01 PM IST

Updated : Oct 16, 2022, 3:09 PM IST

Prithviraj birthday : മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്‍റെ 40ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിലര്‍ താരത്തിന് സര്‍പ്രൈസുകളും ഒരുക്കിയിട്ടുണ്ട്.

Character poster of Prithviraj in Salaar: ബിഗ്‌ ബഡ്‌ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സലാറി'ലെ പൃഥ്വിരാജിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജും പോസ്‌റ്റര്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Prithviraj thanks to Salaar team: 'പിറന്നാള്‍ ആശംസകള്‍ പൃഥ്വിരാജ്. 'സലാറി'ലെ വരദരാജ മന്നാറിനെ അവതരിപ്പിക്കുന്നു'-ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് പ്രശാന്ത് നീല്‍ ട്വീറ്റ്‌ ചെയ്‌തത്. പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ പ്രഭാസ്, പ്രശാന്ത് നീല്‍ തുടങ്ങി സലാര്‍ ടീമംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി പൃഥ്വിരാജും രംഗത്തെത്തി.

Prithviraj Salaar first look: കറുത്ത ഗോപിക്കുറി അണിഞ്ഞ്, മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കന്‍ ലുക്കാണ് പോസ്‌റ്ററില്‍ താരത്തിന്. കഴുത്തില്‍ ഒരു പ്രത്യേക ആഭരണവുമുണ്ട്. ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സിനിമയില്‍ താരം വില്ലനായിട്ടാണോ എത്തുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Prabhas play double role in Salaar: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ തെലുഗു ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന 'സലാര്‍'. സിനിമയില്‍ പ്രഭാസ് ഇരട്ടവേഷത്തിലാകും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിന്‍റെ ഒരു കഥാപാത്രം അധോലോക നായകനായാകും എത്തുക. രണ്ട്‌ കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

Salaar villain: ശ്രുതി ഹാസന്‍ ആണ് നായികയായെത്തുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരും സുപ്രധാന വേഷത്തിലെത്തും. 'സലാറി'ല്‍ ജഗപതി ബാബു ആകും വില്ലന്‍ വേഷത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

Salaar big budget action thriller: 200 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. കെജിഎഫ്‌ ചിത്രങ്ങളുടെ സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാര്‍'. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് നിര്‍മാണം. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അന്‍ബറിവാണ് സംഘട്ടന സംവിധാനം. കെജിഎഫിന് സംഗീതം നിര്‍വഹിച്ച രവി ബസ്രുര്‍ ആണ് സലാറിന് വേണ്ടിയും ഈണം ഒരുക്കുന്നത്.

Also Read: 'തുല്യ പ്രതിഫലമെന്നതിനോട് യോജിപ്പ്' ; താരമൂല്യമാണ് ശമ്പളം തീരുമാനിക്കുന്നതെന്ന് പൃഥ്വിരാജ്

Salaar release : തെലുഗുവിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം മലയാളം ഹിന്ദി ഉള്‍പ്പടെയുള്ള വിവിധ ഭാഷകളിലേയ്‌ക്ക് മൊഴിമാറ്റം ചെയ്യും. 2023 സെപ്‌റ്റംബര്‍ 28നാകും ചിത്രം റിലീസ് ചെയ്യുക. 2022 ഏപ്രില്‍ 14ന്‌ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

Salaar clash to Fighter : സലാറിനോട് ബോക്‌സ്‌ ഓഫിസില്‍ മത്സരിക്കാന്‍ ബോളിവുഡ് ചിത്രവും എത്തുന്നുണ്ട്‌. ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഫൈറ്റര്‍' ആണ് സലാറിനൊപ്പം തിയേറ്ററുകളിലെത്തുന്ന ചിത്രം.

Last Updated : Oct 16, 2022, 3:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.