Horror thriller Kumari: ഐശ്വര്യ ലക്ഷ്‌മി നായികയായെത്തുന്ന ഏറ്റവും പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'കുമാരി'. റിലീസിനോടടുക്കുന്ന 'കുമാരി'യുടെ ഓരോ പുതിയ വിശേഷങ്ങളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒക്‌ടോബര്‍ 28ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ ഐശ്വര്യ.
Prithviraj about Kumari: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നത്. 'കുമാരി'യുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പൃഥ്വിരാജ്. നിര്‍മാണത്തിലും ചിത്രീകരണത്തിലും മികച്ച് നില്‍ക്കുന്ന വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്‍റസിയാണ് ചിത്രമെന്നും പൃഥ്വിരാജ് പറയുന്നു. താരം തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ സന്ദേശമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Prithviraj Facebook post: ഏതാണ്ട് ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍റെ സുഹൃത്തും സംവിധായകനും നിര്‍മാതാവുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് എന്നോട് മൂന്ന് കഥകള്‍ പറയുന്നത്. അന്ന് ഞാന്‍ കേട്ട ആ മൂന്ന് കഥകളില്‍ ഇന്ന് കുമാരി എന്ന സിനിമയായി തീര്‍ന്ന ചിത്രം ചെയ്യാന്‍ നിര്‍മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിര്‍ബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറില്‍ ഞാന്‍ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിര്‍മ്മലിനോട് പറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="">
'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്' എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേണ്‍ ഫിലിം അഡാപ്‌റ്റേഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി. മികച്ച രീതിയില്‍ നിര്‍മിച്ച അതിനേക്കാള്‍ മികച്ചതായി ചിത്രീകരിച്ച വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്‍റസി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമ.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ഭാഗം എന്ന നിലയില്‍ കുമാരിയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ 28ാം തീയതി കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.- പൃഥ്വിരാജ് പറഞ്ഞു.
Giju John about Prithviraj: കുമാരിയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ ടീസറില്‍ താരം അഭിനയിച്ചിരുന്നു. കുമാരിയുടെ നിര്‍മാതാക്കളില്‍ ഒരാളായ ജിജു ജോണ്‍ ഇതേകുറിച്ച് പറഞ്ഞതും ശ്രദ്ധ നേടുകയാണ്. 'കുമാരി'യുടെ ടീസറില്‍ പൃഥ്വിരാജ് അഭിനയിച്ചത് ഞങ്ങള്‍ക്കൊരു സഹായം ചെയ്‌തതാണെന്ന് ജിജു ജോണ്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ടീസര്‍ ഐഡിയ നിര്‍മല്‍ പറഞ്ഞപ്പോള്‍ പൃഥ്വി സമ്മതിക്കുകയായിരുന്നു. കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. ഇടയ്‌ക്ക് കുറച്ച് സമയം ഞങ്ങള്‍ക്കായി വിട്ടുതന്നു. പിന്നെ ലൂസിഫറില്‍ അഭിനയിച്ച ബന്ധം കൂടിയുണ്ട് ഞങ്ങള്‍ തമ്മില്‍. രണത്തിലെ എന്‍റെ ഭാഗങ്ങള്‍ ഇഷ്‌ടപ്പെട്ടാണ് പൃഥ്വി ലൂസിഫറിലേയ്ക്ക് വിളിക്കുന്നത്.
അഭിനേതാവ് എന്ന നിലയില്‍ വലിയൊരു ഭാഗ്യമാണത്. ഫിലിംമേക്കര്‍ എന്ന നിലയില്‍ എനിക്ക് വളരെ ആരാധനയുള്ളയാളാണ് പൃഥ്വിരാജ്. ലാലേട്ടനുമൊത്ത് സീനുണ്ട് കേട്ടോ എന്ന് പൃഥ്വി പറഞ്ഞിരുന്നു. സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു. എന്‍റെ ഏത് സീന്‍ കട്ട് ചെയ്‌ത് കളഞ്ഞാലും ആ മാസ് രംഗം കളയില്ലെന്ന്. ലാലേട്ടന് വേണ്ടി എഴുതിയ സീനല്ലേ. നല്ല മൈലേജ് കിട്ടി ആ പടം കൊണ്ട്.' -ജിജു ജോണ്‍ പറഞ്ഞു.
കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് 'കുമാരി' ഒരുങ്ങുന്നത്. ഐശ്വര്യയെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്‌മി, സ്വാസിക, രാഹുല്‍ മാധവ്, തന്‍വി റാം, ജിജു ജോണ്‍, ശിവജിത് പദ്‌മനാഭന്‍, സ്‌ഫടികം ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ദി ഫ്രഷ് ലൈം സോഡാസിന്‍റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് 'കുമാരി'യുടെ നിര്‍മാണം. ഐശ്വര്യ ലക്ഷ്‌മി, പ്രിയങ്ക ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവര്‍ സഹ നിര്‍മാതാക്കളുമാണ്.
Also Read: തുരുമ്പു പിടിച്ച ജീപ്പില്‍ വളരെ അവശനായി പൃഥ്വിരാജ്; ഡബിള്‍ മോഹനനെ പരിചയപ്പെടുത്തി താരം