ETV Bharat / entertainment

വിശ്വാസം ഒരു മിഥ്യയാണ്; തീര്‍പ്പ് കല്‍പിച്ച് പൃഥ്വിരാജ്; നിഗൂഢതകളുമായി തീര്‍പ്പ് ട്രെയിലര്‍ - തീര്‍പ്പ് ട്രെയിലര്‍

Theerppu trailer: തീര്‍പ്പ് ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സും നിഗൂഢതകളും നിറഞ്ഞ ട്രെയിലറില്‍ കൊലപാതകവും പ്രതികാരവും നിറയുന്നതായാണ് സൂചന.

Prithviraj starrer Theerppu  Theerppu trailer  തീര്‍പ്പ് കല്‍പിച്ച് പൃഥ്വിരാജ്  തീര്‍പ്പ് ട്രെയിലര്‍  വിശ്വാസം ഒരു മിഥ്യയാണ്
വിശ്വാസം ഒരു മിഥ്യയാണ്; തീര്‍പ്പ് കല്‍പിച്ച് പൃഥ്വിരാജ്; നിഗൂഢതകളുമായി തീര്‍പ്പ് ട്രെയിലര്‍
author img

By

Published : Aug 14, 2022, 12:46 PM IST

Theerppu trailer: പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തീര്‍പ്പ്'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'വിശ്വാസം ഒരു മിഥ്യയാണ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

സസ്‌പെന്‍സും നിഗൂഢതകളും നിറഞ്ഞ 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. കൊലപാതകവും പ്രതികാരവും ഒക്കെയാണ് 'തീര്‍പ്പ്' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പൃഥ്വിരാജ്‌ ഹൈലൈറ്റ് ആകുന്ന ട്രെയിലറില്‍ ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി, പ്രിയ ആനന്ദ്‌, വിജയ്‌ ബാബു തുടങ്ങിയവര്‍ മിന്നിമറയുന്നു.

സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. 'വിധി തീര്‍പ്പിലും പക തീര്‍പ്പിലും ഒരു പോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്' എന്ന ടാഗ്‌ ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്.

മുരളി ഗോപിയുടേതാണ് തിരക്കഥ. സിനിമയ്‌ക്കായി ഗാനരചനയും സംഗീതവും ഒരുക്കിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ഗോപി സുന്ദര്‍ ആണ് പശ്ചാത്തല സംഗീതം. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ മുരളി ഗോപി, രതീഷ്‌ അമ്പാട്ട്, വിജയ്‌ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കെ.എസ്‌ സുനിലാണ് ഛായാഗ്രഹണവും ദീപു ജോസഫ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Also Read: കാപ്പയില്‍ വിവിധ ഗെറ്റപ്പുകളില്‍ പൃഥ്വിരാജ്; പുതിയ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.