ETV Bharat / entertainment

കാപ്പ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ; സെന്‍സറിംഗ് പൂര്‍ത്തിയായി - Shamkumukhi novel

Kaapa censored UA: കാപ്പയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. സിനിമയ്‌ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്

Prithviraj starrer Kaapa censored  Prithviraj starrer Kaapa  Kaapa censored  Kaapa  Prithviraj  കാപ്പ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം  കാപ്പ റിലീസ്‌  കാപ്പ  പൃഥ്വിരാജ്  കാപ്പ സെന്‍സറിംഗ് കഴിഞ്ഞു  കാപ്പ സെന്‍സറിംഗ്  കാപ്പയ്‌ക്ക് യു എ സര്‍ട്ടിഫിക്കറ്റ്  Kaapa censored UA  Kaapa release  Prithviraj as Kotta Madhu  Kaapa movie based on Shamkumukhi novel  Kaapa based on G R Indugopan novel  G R Indugopan novel  Shamkumukhi novel  Shaji Kailas
കാപ്പയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി
author img

By

Published : Dec 18, 2022, 2:08 PM IST

Kaapa release: 'കടുവ'യ്‌ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് 'കാപ്പ'. ചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ഡിസംബര്‍ 22നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Kaapa censored UA: ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 'കാപ്പ'യ്‌ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പുതിയ പോസ്‌റ്ററിനൊപ്പമാണ് താരം സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Prithviraj as Kotta Madhu: കൊട്ട മധു എന്ന കഥാപാത്രത്തെയാണ് 'കാപ്പ'യില്‍ താരം അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ സിനിമയിലെ താരത്തിന്‍റെ വ്യത്യസ്‌ത ലുക്കുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'കാപ്പ'.

Kaapa movie based on Shamkumukhi novel: അപര്‍ണ ബാലമുരളിയാണ് സിനിമയിലെ നായിക. ആസിഫ് അലിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു, ബിജു പപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി.ആര്‍ ഇന്ദുഗോപന്‍റെ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read: വിലായത്ത് ബുദ്ധ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി; ലൊക്കേഷന്‍ സ്‌റ്റില്‍ പുറത്ത്

Kaapa based on G R Indugopan's novel: ഇന്ദുഗോപന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ്‌ ഡ്രീംസ്‌, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‌ക റൈറ്റേഴ്‌സ്‌ യൂണിയന്‍ എന്നിവരുടെ സഹകരണത്തിലാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.