ETV Bharat / entertainment

ഗോള്‍ഡ്‌ ഡിസംബറില്‍; സന്തോഷം പങ്കുവച്ച് ബാബുരാജ്, ആകാംക്ഷയോടെ ആരാധകര്‍

Gold release date: പൃഥ്വിരാജിന്‍റെ ഗോള്‍ഡ്‌ ഡിസംബറിലെത്തും. സിനിമ ഉടന്‍ റിലീസിനെത്തുന്ന സന്തോഷം നടന്‍ ബാബു രാജ് പങ്കുവച്ചു.

Prithviraj movie Gold  Gold release date  Babu Raj with Prithviraj in Gold location  Babu Raj with Prithviraj  Prithviraj in Gold location  Gold location  Nayanthara in Prithviraj movie  പൃഥ്വിരാജിന്‍റെ ഗോള്‍ഡ്‌  ഗോള്‍ഡ്‌  പൃഥ്വിരാജ്‌  ബാബു രാജ്  ഗോള്‍ഡ്‌ ലൊക്കേഷന്‍  ഗോള്‍ഡ്‌ റിലീസ്  പൃഥ്വിരാജിനൊപ്പം ബാബു രാജ്  ഗോള്‍ഡ്‌ സിഡംബറില്‍
ഗോള്‍ഡ്‌ ഡിസംബറില്‍; സന്തോഷം പങ്കുവച്ച് ബാബുരാജ്, ആകാംക്ഷയോടെ ആരാധകര്‍
author img

By

Published : Nov 16, 2022, 3:20 PM IST

Prithviraj movie Gold: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗോള്‍ഡ്‌'. 'ഗോള്‍ഡി'ന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ടുള്ള ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ഗോള്‍ഡ് ഡിസംബറില്‍ എത്തുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

Gold release: നടന്‍ ബാബുരാജ് ഉള്‍പ്പെടെയുളളവര്‍ ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പേജിലൂടെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ബാബുരാജ് സിനിമയുടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചത്. റിലീസുമായി ബന്ധപ്പെട്ടൊരു കുറിപ്പും നടന്‍റെതായി വന്നു.

Babu Raj with Prithviraj in Gold location: 'ഗോള്‍ഡ്.. പൂര്‍ണതയ്‌ക്ക് വേണ്ടി ഏറെ നാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌ പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍', ഇപ്രകാരമാണ് ബാബുരാജ് കുറിച്ചത്. ഫേസ്‌ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ പൊലിസ് വേഷത്തിലാണ് ബാബുരാജിനെ കാണാനാവുക.

Gold release announced: ഇതിനോടകം പലതവണ 'ഗോള്‍ഡിന്‍റെ' റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 'ഗോള്‍ഡി'ന്‍റെ റിലീസ് തീയതിയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Nayanthara in Prithviraj movie: നയന്‍താരയാണ് 'ഗോള്‍ഡി'ല്‍ പൃഥ്വിരാജിന്‍റെ നായികയായെത്തുക. വിനയ്‌ ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ലാലു അലക്‌സ്‌, റോഷന്‍ മാത്യു, ജഗദീഷ്, ഷമ്മി തിലകന്‍, അജ്‌മല്‍ അമീര്‍, മല്ലിക സുകുമാരന്‍, പ്രേംകുമാര്‍, സുരേഷ്‌ കൃഷ്‌ണ, ദീപ്‌തി സതി, ശാന്തി കൃഷ്‌ണ, കൃഷ്‌ണ ശങ്കര്‍, ശബരീഷ് വര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

അതേസമയം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്‌, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് ഗോള്‍ഡിന്‍റെ നിര്‍മാണം.

Also Read: ഗോള്‍ഡ്‌ ഫൂട്ടേജ് നഷ്‌ടപ്പെട്ടോ? നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മറുപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.