തിയേറ്ററുകളിൽ പൊട്ടിച്ചിരി വിരിയിക്കാൻ പൃഥ്വിരാജ് സുകുമാരനും സംഘവും എത്തുകയായി. 'ജയ ജയ ജയ ജയ ഹേ' എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയിൽ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. പൃഥ്വിരാജ് സുകുമാരനൊപ്പം ബേസിൽ ജോസഫും ഈ ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട് (Prithviraj Basil Joseph starrer Guruvayoor AmbalaNadayil).
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്ന ഗംഭീര പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരെ കാത്തിരിക്കുന്നത് പൊട്ടിച്ചിരിപ്പിക്കുന്ന, മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന സിനിമ തന്നെയാകും എന്ന് ഉറപ്പുതരുന്നതാണ് പോസ്റ്റർ. ഏതായാലും ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ആവേശത്തിലായിരിക്കുകയാണ്.
തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് 'ഗുരുവായൂരമ്പല നടയിൽ' എന്ന ഈ സിനിമയ്‌ക്ക്. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ, ബൈജു, യോഗി ബാബു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്‌ണൻ, അൻഷദ് തുടങ്ങിയവരെയും പോസ്റ്ററിൽ കാണാം. ഒരു വിവാഹമാണ് പോസ്റ്റർ പശ്ചാത്തലമാക്കുന്നത്.
-
A Family Wedding Entertainer #GuruvayoorAmbalaNadayil pic.twitter.com/9IfNp9aoLM
— basil joseph (@basiljoseph25) January 16, 2024 " class="align-text-top noRightClick twitterSection" data="
">A Family Wedding Entertainer #GuruvayoorAmbalaNadayil pic.twitter.com/9IfNp9aoLM
— basil joseph (@basiljoseph25) January 16, 2024A Family Wedding Entertainer #GuruvayoorAmbalaNadayil pic.twitter.com/9IfNp9aoLM
— basil joseph (@basiljoseph25) January 16, 2024
'എ ഫാമിലി വെഡിംഗ് എന്‍റർടെയിനർ' എന്ന ക്യാപ്ഷനോടെയാണ് ബേസിൽ സമൂഹ മാധ്യമങ്ങളിൽ 'ഗുരുവായൂരമ്പല നടയിൽ' പുതിയ പോസ്റ്റർ പങ്കുവച്ചത്. സിനിമയുടെ കഥാഗതിയെക്കുറിച്ച് ജിജ്ഞാസ ജനിപ്പിക്കുന്നതാണ് ബേസിലിന്‍റെ ക്യാപ്‌ഷൻ. വിവാഹവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാകും ഈ ചിത്രം പറയുക എന്നാണ് സൂചന.
കഴിഞ്ഞ വർഷമായിരുന്നു 'ഗുരുവായൂരമ്പല നടയിൽ' സിനിമയുടെ പ്രഖ്യാപനം നടന്നത്. ദീപു പ്രദീപാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. 'കുഞ്ഞിരാമായണ'ത്തിലൂടെ ശ്രദ്ധനേടിയ തിക്കഥാകൃത്താണ് ദീപു പ്രദീപ്. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്‍റർടെയിൻമെൻസും ചേർന്നാണ് 'ഗുരുവായൂരമ്പല നടയിൽ' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ആനന്ദ് മധുസൂദനനും ചിന്നു ചാന്ദിനിയും മുഖ്യവേഷങ്ങളിലെത്തുന്ന 'വിശേഷം': 'പാ.വാ' (2016), 'എന്‍റെ മെഴുതിരി അത്താഴങ്ങൾ' (2018), 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' (2021) തുടങ്ങിയ സിനിമകൾക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശേഷം'. ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. 'പൊടിമീശ മുളയ്‌ക്കണ കാലം' പോലുള്ള ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'വിശേഷം'.
കോമഡി - ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയതും ആനന്ദ് മധുസൂദനനാണ്. ഇതിന് പുറമെ ചിത്രത്തിന്‍റെ ഗാനരചന, സംഗീത സംവിധാനം എന്നിവ നിർവഹിക്കുന്നതും ഇദ്ദേഹം തന്നെയാണ്.
READ MORE: 'വിശേഷം' തുടങ്ങി; ആനന്ദ് മധുസൂദനനും ചിന്നു ചാന്ദിനിയും മുഖ്യവേഷങ്ങളിൽ