ETV Bharat / entertainment

‘പ്രൾഹാദ്'; കേവലം 10 രൂപയില്‍ നിന്ന് 10,000 കോടിയുടെ ആസ്‌തിയിലേക്ക് വളര്‍ന്ന അസാമാന്യ പ്രതിഭയുടെ കഥ - pralhad short film

ഫിനോലെക്‌സ് ഗ്രൂപ്പിന്‍റെ സ്ഥാപകൻ പ്രൾഹാദ് പി ഛബ്രിയയുടെ കഥ പറയുന്ന ചിത്രമാണ് 'പ്രൾഹാദ്'. സെപ്‌റ്റംബർ ഒന്നിന് യൂട്യൂബിൽ പുറത്തിറങ്ങിയ 'പ്രൾഹാദ്' എന്ന ഹ്രസ്വചിത്രം ഇതിനകം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

പ്രൾഹാദ്  pralhad founder of finolex  pralhad p chhabria  Finolex Group  പ്രൾഹാദ് പി ഛബ്രിയ  ഫിനോലെക്‌സ് ഗ്രൂപ്പ്  പ്രൾഹാദ് ഹ്രസ്വചിത്രം  schbang motion pictures  സെലിബ്രേറ്റിങ് പ്രൾഹാദ്  finolex short film  pralhad short film  ഷ്ബാങ് മോഷൻ പിക്‌ചേഴ്‌സ്
‘പ്രൾഹാദ്'; കേവലം 10 രൂപയില്‍ നിന്ന് 10,000 കോടിയുടെ ആസ്‌തിയിലേക്ക് വളര്‍ന്ന അസാമാന്യ പ്രതിഭയുടെ കഥ
author img

By

Published : Sep 29, 2022, 12:29 PM IST

Updated : Sep 29, 2022, 1:08 PM IST

നിശ്ചയദാർഢ്യം കൊണ്ട് ജീവിതത്തെ മാറ്റിമറിച്ച്, ചെറുപ്രായത്തിൽ തന്നെ അതുല്യ വിജയത്തിലേക്ക് ചുവടുവച്ച 14കാരന്‍ പ്രൾഹാദ് പി ഛബ്രിയയുടെ കഥ പറയുന്ന ചിത്രമാണ് 'പ്രൾഹാദ്'. ആ കൗമാരക്കാന്‍ പിന്നീട് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പിവിസി പൈപ്പുകളുടെയും ഫിറ്റിങ്സുകളുടെയും നിർമാതാക്കളായ ഫിനോലെക്‌സ് ഗ്രൂപ്പിന്‍റെ സ്ഥാപകനായി മാറി. അലിവാര്‍ന്ന പെരുമാറ്റവും ത്യാഗസന്നദ്ധതയും ലക്ഷ്യബോധവുമാണ് പ്രൾഹാദ് പി ഛബ്രിയയുടെ സമാനതകളില്ലാത്ത വളര്‍ച്ചയ്ക്ക് നിദാനമായത്.

  • " class="align-text-top noRightClick twitterSection" data="">

ആശയങ്ങളുടെ കലവറയായിരുന്ന അദ്ദേഹത്തിനുള്ള ആദരവാണ് സെപ്‌റ്റംബർ ഒന്നിന് യൂട്യൂബിൽ പുറത്തിറങ്ങിയ 'പ്രൾഹാദ്' എന്ന ഹ്രസ്വചിത്രം. അന്തരിച്ച പ്രതിഭയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഇതിനകം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങളിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിടുന്നവര്‍ക്ക് പ്രചോദനമാണ് അദ്ദേഹത്തിന്‍റെ മഹത്തായ ജീവിതം.

'10 രൂപയിൽ നിന്നും 10,000 കോടിയിലേക്ക്': ഫിനോലെക്‌സ് ഇൻഡസ്ട്രീസിന്‍റെ പിന്തുണയോടെ ഷ്ബാങ് മോഷൻ പിക്‌ചേഴ്‌സാണ് 'പ്രള്‍ഹാദ്' ഒരുക്കിയിരിക്കുന്നത്. ധൈര്യവും നിശ്ചയദാർഢ്യവും ഉൾച്ചേര്‍ന്ന അദ്ദേഹത്തിന്‍റെ കുതിപ്പാണ് ചിത്രം അവതരിപ്പിക്കുന്നത്. 1945 കാലഘട്ടമാണ് കഥാപരിസരം. പിതാവിന്‍റെ അകാല മരണത്തെ തുടർന്ന് കുടുംബത്തിന്‍റെ ഉത്തരവാദിത്തം ആ 14കാരന്‍റെ ചുമലിലാവുന്നു. ആ കുട്ടിയുടെ അമൃത്‌സറിൽ നിന്നുള്ള യാത്രയോടെയാണ് കഥ ആരംഭിക്കുന്നത്.

തന്‍റെ ആകെ സമ്പാദ്യമായിരുന്ന 10 രൂപയിൽ തുടങ്ങി പ്രൾഹാദ് 10,000 കോടിയുടെ ആസ്‌തി നേടുന്നതിലേക്കുള്ള കുതിപ്പാണ് പ്രമേയം. ലക്ഷ്യം നേടാനായുള്ള അദ്ദേഹത്തിന്‍റെ നിതാന്ത പരിശ്രമവും പ്രതിസന്ധികള്‍ തരണം ചെയ്‌ത ജീവിതവും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്നതാണ് ഹ്രസ്വ ചിത്രത്തിന്‍റെ ലക്ഷ്യം.

'സെലിബ്രേറ്റിങ് പ്രൾഹാദ്': ഫിനോലെക്‌സിനെ വിജയിപ്പിച്ചെടുക്കുകയും ഉന്നതിയില്‍ നിര്‍ത്തുകയും ചെയ്‌ത ആ മനുഷ്യന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ചലച്ചിത്ര മേളകളിലെ പ്രദര്‍ശനങ്ങളോടെ നിരവധി പേരെ ആകര്‍ഷിക്കാന്‍ ചിത്രത്തിനായി. യൂട്യൂബിൽ റിലീസ് ചെയ്‌തതിന്‍റെ അടുത്ത ദിവസം 'സെലിബ്രേറ്റിങ് പ്രൾഹാദ്' എന്ന ഹാഷ്‌ടാഗോടെ ചിത്രം ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ലോകമെമ്പാടും ഇതുവഴി ചിത്രം ഖ്യാതി നേടി.

യൂട്യൂബ് റിലീസിന് ശേഷം ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിരൂപക പ്രശംസയും നേടി. ബ്രാൻഡുകൾക്ക് വേണ്ടിയാണെങ്കിലും മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ജനത്തിന് മുന്‍പാകെ എത്തിക്കേണ്ടതാണെന്ന് തോന്നുന്നവ എപ്പോഴും അവതരിപ്പിക്കാറുണ്ടെന്ന് ചിത്രത്തിന്‍റെ നിർമാതാവും ഷ്ബാങ്ങിന്‍റെ സ്ഥാപകനുമായ ഹർഷിൽ കാരിയ പറഞ്ഞു. പ്രചോദനപരമായ ജീവിതമായിരുന്നു ഫിനോലെക്‌സ് ഗ്രൂപ്പിന്‍റെ സ്ഥാപകനായ പ്രൾഹാദ് പി ഛബ്രിയയുടേത്. ഒരു മുഴുനീള ചിത്രത്തിനുള്ള കഥ അദ്ദേഹത്തിന്‍റെ ജീവിതത്തിന് പറയാനുണ്ട്. അതിലെ ഒരേട് പ്രൾഹാദ് എന്ന ഹ്രസ്വചിത്രമായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനായതില്‍ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സംരംഭകർക്ക് പ്രചോദനവും പാഠവുമാണ് എക്കാലവും അദ്ദേഹത്തിന്‍റെ സ്ഥാപനമെന്നും ഹർഷിൽ കാരിയ കൂട്ടിച്ചേർത്തു.

വ്യവസായ മേഖലയെ സമ്പുഷ്‌ടമാക്കി ഫിനോലെക്‌സ്: ഇന്ത്യയിലെ ഏറ്റവും വലിയ പ്ലംബിങ്, സാനിറ്റേഷൻ ഉത്പന്നങ്ങളുടെ നിർമാതാക്കളാണ് ഫിനോലെക്‌സ് ഗ്രൂപ്പ്. ഇലക്‌ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ഉത്പന്നങ്ങൾ, ഇന്‍റീരിയർ, സൈനേജ്, റൂഫിങ് ആവശ്യങ്ങൾക്കുള്ള പോളി വിനൈൽ ക്ലോറൈഡ് ഷീറ്റുകൾ, കേബിളുകൾ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ ശൃംഖലയും കമ്പനിക്കുണ്ട്. നിക്ഷേപങ്ങളിലൂടെ സാങ്കേതിക ശക്തി വർധിപ്പിക്കുന്നതിനായി കമ്പനി ഇപ്പോഴും അതിന്‍റെ മൂല്യ ശൃംഖലയെ സമ്പുഷ്‌ടമാക്കുന്നു. വ്യവസായ മേഖലയിൽ കമ്പനിക്കുള്ള ആധിപത്യം ഭാവിയിലും തുടരും. നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയ്‌ക്കായി ഗുണനിലവാരമുള്ള അസംസ്‌കൃത വസ്‌തുക്കൾ, റെസിൻ ഉത്പാദനം തുടങ്ങി എല്ലാ മേഖലയിലും സമാനതകളില്ലാത്ത വൈദഗ്‌ധ്യം നേടാൻ കമ്പനിക്ക് സാധിച്ചു. വിജയിച്ച വ്യവസായിയുടെ ചിന്താപ്രകിയ 'പ്രൾഹാദ്' എന്ന കഥയിലൂടെ പ്രതിധ്വനിക്കുന്നു.

Last Updated : Sep 29, 2022, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.