ETV Bharat / entertainment

ട്രെന്‍റിംഗിൽ ഒന്നാമൻ; യൂട്യൂബിൽ 'സലാർ' തരംഗം അവസാനിക്കുന്നില്ല - Prithviraj

Salaar Trailer trending on YouTube : എല്ലാ ഭാഷകളിലുമായി 100 മില്യൺ കാഴ്‌ചക്കാരെയും കടന്ന് യൂട്യൂബിൽ കത്തിപ്പടരുകയാണ് സലാർ ട്രെയിലർ

Salaar Trailer trending on YouTube  ട്രെന്‍റിംഗിൽ ഒന്നാമൻ  യൂട്യൂബിൽ സലാർ തരംഗം അവസാനിക്കുന്നില്ല  യൂട്യൂബിൽ സലാർ തരംഗം  സലാർ  Salaar Trailer  Salaar  Prabhas Prashanth Neel Prithviraj  Prabhas  Prashanth Neel  Prithviraj  സലാർ ട്രെയിലർ
Salaar Trailer
author img

By ETV Bharat Kerala Team

Published : Dec 2, 2023, 6:16 PM IST

പ്രഭാസ് - പൃഥ്വിരാജ് - പ്രശാന്ത് നീൽ. 'സലാർ' സിനിമയുടെ ഹൈലൈറ്റ് ഈ കൂട്ടുകെട്ട് തന്നെയാണ്. പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന 'സലാർ പാർട് വൺ സീസ്‌ഫയർ' റിലീസിനൊരുങ്ങുകയാണ്. ഇതിനിടെയാണ് സിനിമയ്‌ക്കായി ആവേശപൂർവം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്.

  • " class="align-text-top noRightClick twitterSection" data="">

റിലീസായി മണിക്കൂറുകൾ പിന്നിട്ടിട്ടും യൂട്യൂബിൽ ട്രെയിലർ തീർത്ത തരംഗം അവസാനിക്കുന്നില്ല (Salaar Trailer trending on YouTube). എല്ലാ ഭാഷകളിലുമായി യൂട്യൂബിൽ 100 മില്യൺ കാഴ്‌ചക്കാരെയും കടന്ന് ട്രെയിലർ കത്തിപ്പടരുകയാണ്. റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ സലാർ ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാമതായി എത്തിയത്.

തെലുഗുവിൽ മാത്രം ട്രെയിലർ 3 കോടിയിലേറെ കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. ഹിന്ദി വേർഷന്‍റെ കാഴ്‌ചക്കാരാകട്ടെ 5 കോടിയിലേറെയാണ്. കേരളത്തിലും 'സലാർ' ട്രെയിലർ തരംഗം തീർക്കുകയാണ്.

ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂര്‍ ആണ് ഈ പാൻ ഇന്ത്യൻ സിനിമയുടെ നിര്‍മാണം. ഡിസംബർ 22ന് 'സലാർ' ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. ഒരേസമയം തെലുഗു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് 'സലാർ' റിലീസിന് എത്തിക്കുന്നത്.

2020ൽ ആയിരുന്നു 'സലാർ' സിനിമയുടെ പ്രഖ്യാപനം. എന്നാൽ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങി. ഇപ്പോഴിതാ പ്രേക്ഷകർക്ക് അത്യുഗ്രൻ ദൃശ്യാനുഭവം സമ്മാനിക്കാൻ 'സലാർ' റിലീസിനെത്തുകയാണ്.

'കെജിഎഫ്' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ തുടക്കം മുതൽ വാർത്തകളിൽ ഇടംനേടാൻ 'സലാറി'നായി. ബാഹുബലി താരം പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതും സിനിമയുടെ പ്രതീക്ഷയേറ്റി. ചിത്രത്തിൽ ദേവയായി പ്രഭാസ് എത്തുമ്പോൾ വരധരാജ് മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ശ്രുതി ഹാസനാണ് 'സലാറി'ലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രണ്ട് ഭാഗങ്ങളായാണ് സൗഹൃദ കഥ പറയുന്ന ഈ ചിത്രം എത്തുക.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ അൻബറിവ് മാസ്റ്റേഴ്‌സാണ്. ഭുവൻ ഗൗഡയാണ് 'സലാറി'ന്‍റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം രവി ബസ്രുറും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്‌സ് – രാഖവ് തമ്മ റെഡ്‌ഡി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: പ്രഭാസിന്‍റെ ശത്രുവല്ല, മിത്രം! ഉറ്റ സുഹൃത്തുക്കളായി വരധരാജ മന്നാറും ദേവും; സലാര്‍ ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.