ETV Bharat / entertainment

കളർഫുളായി 'ദി രാജാസാബ്' പോസ്റ്റർ; പ്രഭാസിന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനമായി - Prabhas starrer The Rajasaab

The Rajasaab first look poster : പ്രഭാസിന്‍റെ 'ദി രാജാസാബ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാജാസാബ് പോസ്റ്റർ  പ്രഭാസ് റൊമാന്‍റിക് ഹൊറർ സിനിമ  Prabhas starrer The Rajasaab  The Rajasaab first look poster
The Rajasaab first look
author img

By ETV Bharat Kerala Team

Published : Jan 15, 2024, 12:42 PM IST

'സലാറി'ലൂടെ ബോക്‌സോഫിസിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ തെലുഗു സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി പുതിയ ചിത്രം വരുന്നു. മാരുതി സംവിധാനം ചെയ്യുന്ന 'ദി രാജാസാബ്' എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പൊങ്കൽ, സംക്രാന്തി ഉത്സവ ദിവസത്തിൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Prabhas starrer The Rajasaab first look poster out).

  • " class="align-text-top noRightClick twitterSection" data="">

കളർഫുൾ പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ചാണ് പ്രഭാസ് പോസ്റ്ററിൽ. പടക്കം പൊട്ടുന്ന വർണാഭമായ തെരുവീഥിയുടെ പശ്ചാത്തലം ഫെസ്റ്റിവൽ ലുക്ക് നൽകുന്നു. പ്രഭാസിന്‍റെ സമീപകാല സിനിമകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമാകും 'ദി രാജാസാബ്' എന്ന ഈ സിനിമ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

റൊമാന്‍റിക് - ഹൊറർ - എന്‍റർടെയിനർ ജോണറിലാണ് 'ദി രാജാസാബ്' ഒരുങ്ങുന്നത്. ആക്ഷൻ സിനിമകളിൽ തിളങ്ങുന്ന പ്രഭാസിന്‍റെ 'ദി രാജാസാബ്' കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഏതായാലും സിനിമയിലെ പ്രഭാസിന്‍റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് ​​കുച്ചിബോട്‌ല സിനിമയുടെ സഹനിർമാണം നിർവഹിക്കുന്നു. തമൻ എസ് ആണ് രാജാസാബിന്‍റെ സംഗീത സംവിധായകൻ.

ഇതുവരെയുള്ള തന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ് 'ദി രാജാസാബ്' എന്ന് സംവിധായകൻ മാരുതി പറയുന്നു. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്‌ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ തനിക്ക് അഭിമാനവും ആവേശവുമാണെന്ന് പറഞ്ഞ മാരുതി പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ തങ്ങൾ തയ്യാറാണെന്നും പറഞ്ഞു. ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്‍റെ ​ഗംഭീര പ്രകടനവും ഇലക്‌ട്രിഫയിംഗ് സ്‌ക്രീൻ പ്രസൻസും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണെന്നും മാരുതി വ്യക്തമാക്കി.

'വരാനിരിക്കുന്ന റൊമാന്‍റിക് ഹൊറർ എന്‍റർടെയ്‌നറായ ദി രാജാസാബിൽ പ്രഭാസും എത്തുന്നതിൽ ഞങ്ങൾ ത്രില്ലിലാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ മികച്ച ശ്രേണിയിൽ പ്രേക്ഷകർ ഇഷ്‌ടപ്പെടുന്ന ഒരു ഇന്ത്യൻ താരമാണ് അദ്ദേഹം. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണ് പ്രഭാസ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പ്രേക്ഷകർ ഏറെ നാളായി കൊതിച്ച മാസിലും വിന്‍റേജ് ലുക്കിലും അദ്ദേഹത്തെ കാണാനാകുമെന്ന് പ്രതീക്ഷിക്കാം. മാരുതിയുടെ സംവിധാന മികവിനൊപ്പം, ഈ യാത്ര ആരംഭിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്'- ചിത്രത്തെക്കുറിച്ച് നിർമാതാവായ ടി ജി വിശ്വ പ്രസാദിന്‍റെ വാക്കുകൾ ഇങ്ങനെ. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ രാജാസാബ് റിലീസിനെത്തും. പി ആർ ഒ - പ്രതീഷ് ശേഖർ.

ALSO READ: ഈ വെല്ലുവിളി ഏറ്റെടുക്കാൻ റെഡിയാണോ? 'വാലിബൻ ചലഞ്ചു'മായി മോഹന്‍ലാല്‍, വീഡിയോ വൈറൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.