പത്മരാജന്റെ ചെറുകഥയെ ആസ്‌പദമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'പ്രാവ്'. വൻ താരനിരയുമായി എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു (Praavu Movie Trailer). പ്രേക്ഷകരുടെ പ്രിയതാരം ദുൽഖർ സൽമാനാണ് ട്രെയിലർ പുറത്തുവിട്ടത് (Praavu Movie Trailer released by Dulquer Salmaan).
സിഇടി സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. അമിത് ചക്കാലക്കലാണ് (Amit Chakkalackal) ചിത്രത്തില്‍ നായകനായി എത്തുന്നത്. സാബുമോൻ അബ്‌ദുസമദ്, കെയു മനോജ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു (Praavu Movie Cast). ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഗാനവുമെല്ലാം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ട്രെയിലറും ശ്രദ്ധ നേടുകയാണ്.
- " class="align-text-top noRightClick twitterSection" data="">
സൗഹൃദങ്ങളുടെ ആഴവും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുമെല്ലാം പ്രമേയമാക്കുന്ന ഈ ചിത്രം നർമത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആകസ്‌മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ ശ്രമിക്കുന്ന 'പ്രാവി'ലെ മനുഷ്യരെ ട്രെയിലറിൽ കാണാം.
സെപ്റ്റംബർ 15നാണ് 'പ്രാവ്' പ്രദർശനം ആരംഭിക്കുക (Praavu Hits theaters on September 15). തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഏതായാലും കുടുംബ പ്രേക്ഷകരെ ചിത്രം ആകർഷിക്കുമെന്നുറപ്പ്.
ഈയടുത്താണ് ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'അന്തികള്ള് പോലെ' എന്ന് തുടങ്ങുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. ബികെ ഹരിനാരായണന്‍റെ വരികൾക്ക് മനോഹരമായ ഈണം പകർന്നത് ബിജിബാലാണ്. സമൂഹ മാധ്യമങ്ങളിലുൾപ്പടെ ഗാനം ഇതിനോടകം തരംഗമായി കഴിഞ്ഞു ('Anthikallu Pole' by Bijibal). യൂട്യൂബിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ലിറിക്കൽ വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് സ്വന്തമാക്കിയത്.
'പ്രാവി'ന്‍റെ അണിയറ പ്രവർത്തകർ ഇവരാണ് (Praavu Movie Crew): ആന്‍റണി ജോ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ജോവിൻ ജോണാണ്. എസ് മഞ്ജുമോൾ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാലാണ്. വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - ജയൻ പൂങ്കുളം, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ - കരുൺ പ്രസാദ്, സ്റ്റിൽസ് - ഫസ ഉൾ ഹഖ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി കെആർ, ഡിസൈൻസ് - പനാഷേ, പി ആർ ഒ - പ്രതീഷ് ശേഖർ.