ETV Bharat / entertainment

Porattu Nadakam Teaser : കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി ഓർമ്മിപ്പിച്ച് 'പൊറാട്ട് നാടകം' ; ടീസർ പുറത്ത് - ചര്‍ച്ചയായി പൊറാട്ട് നാടകം ടീസര്‍

Porattu Nadakam movie : സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് 'പൊറാട്ട് നാടകം' ചര്‍ച്ച ചെയ്യുന്നത്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ടീസര്‍ റിലീസ് ചെയ്‌തു.

Porattu Nadakam Teaser  Porattu Nadakam Teaser released  Porattu Nadakam  Saiju Kurup  പൊറാട്ട് നാടകം  പൊറാട്ട് നാടകം ടീസര്‍  കരിവന്നൂർ സഹകരണ ബാങ്ക് അഴിമതി  സഹകരണ ബാങ്ക് അഴിമതിയെ ഓർമ്മിപ്പിച്ച് സിനിമ  ചര്‍ച്ചയായി പൊറാട്ട് നാടകം ടീസര്‍  സൈജു കുറിപ്പ്
Porattu Nadakam Teaser
author img

By ETV Bharat Kerala Team

Published : Oct 2, 2023, 4:20 PM IST

രുവന്നൂർ സർവീസ്‌ സഹകരണ ബാങ്ക് അഴിമതി ഓര്‍മ്മിപ്പിച്ച് 'പൊറാട്ട് നാടകം' ടീസര്‍ (Porattu Nadakam Teaser). ഗാന്ധി ജയന്തിയോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ 'പൊറാട്ട് നാടക'ത്തിന്‍റെ ടീസര്‍ പുറത്തിറക്കിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി എത്തിയ ടീസർ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

വെറും 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ വളരെ വ്യത്യസ്‌തമാര്‍ന്ന രീതിയിലാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നത്. ചിത്രം (Porattu Nadakam) ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. അതേസമയം സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

  • " class="align-text-top noRightClick twitterSection" data="">

നൗഷാദ് സാഫ്രോൺ ആണ് സിനിമയുടെ സംവിധാനം. മികച്ച ചിത്രങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖിന്‍റെ പ്രധാന സംവിധാന സഹായിയായിരുന്നു നൗഷാദ് സാഫ്രോൺ. കോമഡിക്ക് ഏറെ പ്രാധാന്യം നൽകിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് 'പൊറാട്ട് നാടകം' ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. കോതാമ്മൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങി സാംസ്‌കാരിക കലാരൂപങ്ങളും ചിത്ര പശ്ചാത്തലത്തിൽ വരുന്നുണ്ട്. 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.

സൈജു കുറുപ്പ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സൈജു കുറുപ്പിനെ കൂടാതെ രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, നിർമ്മൽ പാലാഴി, സുനിൽ സുഗത, സൂരജ് തേലക്കാട്ട്, ബാബു അന്നൂർ, രാഹുൽ മാധവ്, ഷുക്കൂർ വക്കീൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ഗീതി സംഗീത, ജിജിന രാധാകൃഷ്‌ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് 'പൊറാട്ട് നാടകം'. എമിറേറ്റ്സ് പ്രൊഡക്ഷൻസ്, മീഡിയ യൂണിവേഴ്‌സ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് വിജയൻ പള്ളിക്കര ആണ്.

Also Read: Mridulayude Kayyoppu Movie First Look പുതുമുഖങ്ങളെ അണിനിരത്തി "മൃദുലയുടെ കയ്യൊപ്പ്", ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനിൽ മാത്യു, സംഗീതം - രാഹുൽ രാജ്, ഗാനരചന - ബി കെ ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ഛായാഗ്രഹണം - നൗഷാദ് ഷെരീഫ്, ചിത്രസംയോജനം - രാജേഷ് രാജേന്ദ്രൻ, കലാസംവിധാനം - സുജിത്ത് രാഘവ്, സംഘട്ടനം - മാഫിയ ശശി, നൃത്ത സംവിധാനം: സജ്‌ന നജാം, സഹീർ അബ്ബാസ്, വിഎഫ്എക്‌സ്‌ - രന്തീഷ് രാമകൃഷ്‌ണൻ, മേക്കപ്പ് - ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം - സൂര്യ രാജേശ്വരി, ശബ്‌ദ സന്നിവേശം - രാജേഷ് പിഎം, കളറിസ്‌റ്റ് - അർജുൻ മേനോൻ, നിർമ്മാണ നിർവഹണം - ഷിഹാബ് വെണ്ണല, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - നാസർ വേങ്ങര, കോ-പ്രൊഡ്യൂസർ - ഗായത്രി വിജയൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ആന്‍റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ - പ്രസൂൽ ചിലമ്പൊലി, പോസ്‌റ്റ് പ്രൊഡക്ഷൻ ചീഫ് - ആരിഷ് അസ്‌ലം, പരസ്യകല - മാമി ജോ, സ്‌റ്റിൽസ് - രാംദാസ് മാത്തൂർ, പിആർഒ - മഞ്ചു ഗോപിനാഥ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.