സിനിമ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്‌ത പൊന്നിയിന്‍ സെല്‍വന്‍. കാത്തിരിപ്പിന് വിരാമമിട്ട് പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, പ്രഭു, ശരത്‌കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു, പാര്‍ഥിപന്‍, റിയാസ് ഖാന്‍, ശോഭിത ദുലിപാല തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
500 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള സാമ്യാജ്യത്തിലെ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും ശത്രുക്കള്‍ക്കെതിരെ നടത്തുന്ന പോരാട്ടവുമാണ് പൊന്നിയിന്‍ സെല്‍വന്‍റെ ഇതിവൃത്തം. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണ മൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്‌പദമാക്കിയാണ് രണ്ടു ഭാഗങ്ങളിലായി സിനിമ ഒരുങ്ങുന്നത്.
മണിരത്‌നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലിന്‍റെതാണ് തിരക്കഥ. രവി വര്‍മനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
എ ആര്‍ റഹ്‌മാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. തമിഴിന് പുറമെ ഹിന്ദി, തെലുഗു, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തിലെ ചിത്രത്തിന്‍റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.