ETV Bharat / entertainment

പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാകുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; പ്രതികരിക്കാതെ താരം - സഞ്ജീവ് അറോറ

രാഘവ് ഛദ്ദയും പരിനീതി ചോപ്രയും വിവാഹിതരാകുമെന്ന് സോഷ്യല്‍ മീഡിയ. അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത് ആംആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജീവ് അറോറയുടെ ട്വീറ്റ്. പ്രതികരിക്കാതെ പരിനീതി ചോപ്രയും ഛദ്ദയും.

Parineeti Chopra and Raghav Chadha  AAP MP Sanjeev Aroras tweet  parineeti to marry raghav  പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാകുമോ  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച  പ്രതികരിക്കാതെ താരം  രാഘവന് ഛദ്ദയും പരിനീതി ചോപ്രയും  സജ്ഞീവ് അറോറ  rumours with Parineeti Chopra and Raghav Chadha
പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാകുമോ
author img

By

Published : Mar 28, 2023, 7:35 PM IST

ഹൈദരാബാദ്: ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്‌മി നേതാവ് രാഘവ് ഛദ്ദയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇരുവരും സ്‌നേഹത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

ചർച്ചയ്ക്ക് വഴിയൊരുക്കിയ ട്വീറ്റ്: പരിനീതി ചോപ്രയേയും രാഘവ് ഛദ്ദയേയും അഭിനന്ദിച്ച് കൊണ്ടുള്ള രാജ്യസഭാംഗം സഞ്ജീവ് അറോറയുടെ ട്വീറ്റാണ് ഇരുവരുടെയും വിവാഹ നിശ്ചയത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വഴി വച്ചത്. പരിനീതിനെയും രാഘവിനെയും ടാഗ്‌ ചെയ്‌ത് കൊണ്ടാണ് എഎപി എംപി ട്വീറ്റ് ചെയ്‌തത്. 'I convey my deepest congratulations to @raghav chadha and @ParineetiChopra.' 'May their union be abundantly blessed with love, joy, and companionship. Best regards!!!' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

ഇരുവരേയും കുറിച്ചുള്ള സഞ്ജീവ് അറോറയുടെ ട്വീറ്റ് വിവാഹ നിശ്ചയ വാർത്തകൾക്ക് ആക്കം കൂട്ടി. അതേ സമയം പരിനീതിയോ രാഘവ് ചദ്ദയോ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ട്വീറ്റ് പിന്‍വലിച്ചതിന് പിന്നാലെ ചോദ്യങ്ങള്‍: പരിനീതി ചോപ്രയേയും രാഘവ് ഛദ്ദയേയും അഭിനന്ദിച്ചുള്ള ട്വീറ്റ് അല്‍പ സമയത്തിനകം സഞ്ജീവ് അറോറ എംപി പിന്‍വലിച്ചു. എന്നാല്‍ ആരാധകരും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും എംപിയുടെ ട്വീറ്റില്‍ ആവേശഭരിതരായി. ട്വീറ്റിനോട് പ്രതികരിച്ച ഒരു ആരാധകന്‍ ട്വീറ്ററില്‍ എഴുതിയത് ഇങ്ങനെ: 'ഹെയ്ൻ, യേ കബ് ഹുവ അനൗണ്‍സ്? ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മറ്റാരാള്‍ കുറിച്ചതാകട്ടെ ഇങ്ങനെ: 'കിസ് ബാത് കി കണ്‍ഗ്രാദുലേഷന്‍ ദേ രഹേ ഹോ ഭായ്. ട്വീറ്റ് കണ്ട് ആശയക്കുഴപ്പത്തിലായ മറ്റൊരു ആരാധകന്‍ 'വെന്‍ ഡിഡ് ദേ അനൗണ്‍സ്‌ഡ്'? ബോംബെയില്‍ വച്ച് ഇരുവരെയും ഒരുമിച്ച് കണ്ടതിന് പിന്നാലെയാണ് ചർച്ച സജീവമായത്.

ഇക്കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഗൊരേഗാവിലെ ഹോട്ടലില്‍ വച്ചാണ് ഇരുവരും കാമറ കണ്ണില്‍പ്പെട്ടത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. അതിന് പിന്നാലെ ഇരുവരും ബാന്ദ്രയില്‍ വച്ച് കണ്ടുമുട്ടിയതും കാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

also read: ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്‌മഹത്യയിൽ വഴിത്തിരിവ്; ഗായകൻ സമർ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതില്‍ സസ്‌പെന്‍സൊന്നുമില്ല. വിവാഹം നിശ്ചയിക്കുമ്പോള്‍ അറിയിക്കാമെന്നും രാഘവ് ഛദ്ദയോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

also read: അല്ലു അര്‍ജുന്‍റെ മകളെ ഭാവിയിലെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പ് സാമന്ത; 'സ്റ്റാര്‍ കിഡ് 'അര്‍ഹ' യുടെ അരങ്ങേറ്റം ശാകുന്തളത്തില്‍

രാഘവും പരിണീതിയും: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വും വ​ക്താവുമാണ് ഡല്‍ഹി നിയമസഭയിലെ എംഎല്‍എ കൂടിയായ രാഘവ് ഛദ്ദ. ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായ പരിണീതി ചോപ്ര 2011 മുതല്‍ അഭിനയ രംഗത്ത് സജീവമാണ്.

also read: നാഗ ചൈതന്യയ്‌ക്കൊപ്പം ശോഭിത ധൂലിപാല ലണ്ടനില്‍; വൈറലായി ഷെഫിന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.