ETV Bharat / entertainment

'സന്ദേശം' സിനിമയ്‌ക്ക് എന്തുകൊണ്ട് രണ്ടാം ഭാഗം വരുന്നില്ല? കാരണം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

author img

By ETV Bharat Kerala Team

Published : Dec 19, 2023, 6:01 PM IST

Panchayat Jetty, directed by Manikandan Pattambi and Salim Hassan : 'മറിമായം' താരങ്ങൾ ഇനി ബിഗ് സ്‌ക്രീനിൽ...'പഞ്ചായത്ത് ജെട്ടി' സിനിമയ്‌ക്ക് തുടക്കം.

Manikandan Pattambi To Make Directorial Debut  Sathyan Anthikad about Sandesam second part  Panchayat Jetty pooja  Sathyan Anthikad  Manikandan Pattambi and Salim Hassan movie  Panchayat Jetty movie  Panchayat Jetty movie shooting started  സന്ദേശം  സന്ദേശം സിനിമയ്‌ക്ക് രണ്ടാം ഭാഗം  സന്ദേശം രണ്ടാം ഭാഗം  Sandesam second part  സത്യൻ അന്തിക്കാട്  സത്യൻ അന്തിക്കാടിന്‍റെ സന്ദേശം
Panchayat Jetty pooja
മറിമായം ടീമിന്‍റെ 'പഞ്ചായത്ത് ജെട്ടി' വരുന്നു

റിമായം താരങ്ങളെ ഇനി വെള്ളിത്തിരയിൽ കാണാം. ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'മറിമായ'ത്തിലെ താരങ്ങൾ ഒന്നിക്കുന്ന 'പഞ്ചായത്ത് ജെട്ടി' സിനിമയുടെ ചിത്രീകരണത്തിന് ഡിസംബർ 19ന് തുടക്കം. കഴിഞ്ഞ ദിവസമാണ് കലൂർ ഐ എം എ ഹാളിൽ വച്ച് ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ നടന്നത്.

പ്രൗഢഗംഭീരമായ ചടങ്ങിൽ സംവിധായകരായ സത്യൻ അന്തിക്കാട്, ലാൽ ജോസ്, എ കെ സാജൻ, നാദിർഷ, നിർമ്മാതാവ് ലിബർട്ടി ബഷീർ, നടൻ സലിം കുമാർ തുടങ്ങിയവർ സന്നിഹിതരായി. മറിമായം സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച മണികണ്‌ഠൻ പട്ടാമ്പിയും സലീം ഹസനും ചേർന്നാണ് 'പഞ്ചായത്ത് ജെട്ടി' സംവിധാനം ചെയ്യുന്നത് (Panchayat Jetty, directed by Manikandan Pattambi and Salim Hassan). സപ്‌തതരംഗ് ക്രിയേഷൻസാണ് നിർമാണം.

സംവിധായകൻ സത്യൻ അന്തിക്കാടാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നടനും സംവിധായകനുമായ നാദിർഷ ആദ്യ ക്ലാപ്പ് അടിച്ചു. മറിമായം താരങ്ങളായ സ്‌നേഹ, നിയാസ് ബക്കർ, വിനോദ് കോവൂർ, ശ്രീകുമാർ, റിയാസ് നർമ്മകല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പിന്നാലെ മറിമായം ടീമിനെ പ്രശംസിച്ച് സത്യൻ അന്തിക്കാട് വേദിയിൽ സംസാരിച്ചു.

മറിമായത്തിന്‍റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം പലപ്പോഴായി താൻ നേരിടാറുള്ള 'സന്ദേശം സിനിമയുടെ രണ്ടാം ഭാഗം എന്ന് വരും' എന്ന ചോദ്യത്തിനും മറുപടി നൽകി (Sathyan Anthikad about Sandesam second part). പലരും എന്നോട് ചോദിക്കാറുണ്ട് എന്തുകൊണ്ട് സന്ദേശം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നില്ല എന്ന്.

ഞാനും ശ്രീനിവാസനും സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ ഏതെങ്കിലും ഒരു ആശയത്തിലേക്ക് എത്തുമ്പോഴേക്കും മറിമായം സംഘം ആ ആശയം കണ്ടെത്തിയിരിക്കും. മികച്ച രീതിയിൽ അവർ അത് അവതരിപ്പിക്കുക കൂടി ചെയ്യുമ്പോൾ പിന്നെ സന്ദേശത്തിന് രണ്ടാം ഭാഗം എന്നത് അപ്രസക്തമാകുന്നു'- സത്യൻ അന്തിക്കാട് പറഞ്ഞു.

'മറിമായ'ത്തിലെ പല കലാകാരന്മാരെയും തന്‍റെ സിനിമയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് സംവിധായകൻ ലാൽ ജോസും പറഞ്ഞു. 'മീശമാധവൻ' എന്ന സിനിമയിൽ മണികണ്‌ഠൻ പട്ടാമ്പി ഒരു വേഷം ചെയ്‌തിരുന്നു. അന്ന് തുടങ്ങിയ സൗഹൃദ ബന്ധം ഇന്നും തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മറിമായത്തിന്‍റെ ആരാധകനാണ് താനെന്ന് നടൻ സലിം കുമാറും പറഞ്ഞു. മറിമായം സംഘം ഒരു സിനിമയുമായി വരുമ്പോൾ ഏറെ പ്രതീക്ഷയാണ് ഉള്ളത്. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 'സുൽത്താൻ ആഗ്രഹിച്ചത് നടത്തിക്കൊടുത്തവൻ'; സമൂഹ മാധ്യമങ്ങളിൽ കൊടുങ്കാറ്റായി 'സലാർ' ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.