ETV Bharat / entertainment

പ്രശാന്ത് വര്‍മയുടെ പാന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ ചിത്രം; ഹനുമാന്‍ ടീസര്‍ നവംബര്‍ 15 ന് പുറത്തിറങ്ങും - വരലക്ഷ്‌മി ശരത്കുമാർ

തേജ സജ്ജ, അമൃത അയ്യർ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ വരലക്ഷ്‌മി ശരത്കുമാർ, വിനയ് റായ്, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

പാന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ ചിത്രം  പ്രശാന്ത് വര്‍മയുടെ ചിത്രം  പ്രശാന്ത് വര്‍മ  സംവിധാനം പ്രശാന്ത് വര്‍മ  ഹനുമാന്‍ ടീസര്‍ നവംബര്‍ 15 പുറത്തിറങ്ങും  ഹനുമാന്‍ ടീസര്‍  പ്രശാന്ത് വര്‍മ ചിത്രം  കല്‍ക്കി  മലയാള സിനിമ  തെലുങ്ക് പുതിയ സിനിമ  തമിഴ്‌ ചിത്രങ്ങള്‍ തെലുങ്ക് ചിത്രങ്ങള്‍  ഏറ്റവും പുതിയ ചിത്രങ്ങള്‍
ഹനുമാന്‍ ടീസര്‍ നവംബര്‍ 15 ന് പുറത്തിറങ്ങും
author img

By

Published : Nov 7, 2022, 10:59 PM IST

തിരുവനന്തപുരം: തെലുഗു സംവിധായകന്‍ പ്രശാന്ത് വര്‍മ സംവിധാനം ചെയ്‌ത 'ഹനുമാൻ' എന്ന ചിത്രത്തിന്‍റെ ടീസർ നവംബർ 15ന് പുറത്തിറങ്ങും. കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ തെലുഗു സംവിധായകനാണ് പ്രശാന്ത് വര്‍മ. തേജ സജ്ജ, അമൃത അയ്യർ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ പ്രശാന്ത് വര്‍മയുടേത് തന്നെയാണ്

പ്രൈംഷോ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ കെ.നിരഞ്‍ജൻ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. ശിവേന്ദ്രയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

വരലക്ഷ്‌മി ശരത്കുമാർ, വിനയ് റായ്, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ഫസ്റ്റ് ലുക്കിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.