ഡീഫ് ഫ്രോഗ് പ്രൊഡക്ഷൻസ് (Deaffrog Productions) നിർമാണവും സംവിധാനവും നിർവഹിക്കുന്ന 'സ്‌പാർക്ക് ലൈഫ്' (Spark L.I.F.E) എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. തമിഴ്, മലയാളം, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് 'സ്‌പാർക്ക് ലൈഫ്' പ്രേക്ഷകർക്ക് മുന്നിലെത്തുക. പുതുമുഖതാരം വിക്രാന്ത് (Vikranth) ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മെഹറിൻ പിർസാദ (Mehreen Pirzada) നായികയാകുന്ന ചിത്രത്തില്‍ തമിഴ് - മലയാളം സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രുക്‌സാർ ധില്ലൻ, നാസർ, വെണ്ണേല കിഷോർ, സുഹാസിനി മണിരത്‌നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാർ, അന്നപൂർണമ്മ, രാജ രവീന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
പ്രഖ്യാപിച്ച നിമിഷം മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രം കൂടിയാണ് 'സ്‌പാർക്ക് ലൈഫ്'. ചിത്രത്തിന്‍റെ ഡാർക്ക് തീമിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ടീസറും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ്.
- \" class="align-text-top noRightClick twitterSection" data="\">\
സിനിമയുടെ പ്രതീക്ഷകൾക്ക് കൂടുതൽ മുൻതൂക്കം കൊടുത്തുകൊണ്ട് തന്നെയാണ് ടീസറും പ്രേക്ഷകർക്കരികിൽ എത്തിയിരിക്കുന്നത്. ചോരയിൽ ചവിട്ടി, തീജ്വാലകൾക്കിടയിലൂടെയാണ് ടീസറിൽ നായകൻ വിക്രാന്ത് പ്രത്യക്ഷപ്പെടുന്നത്. പ്രണയവും പ്രതികാരവും ഇടകലർത്തി, ആക്ഷന് അങ്ങേയറ്റം പ്രാധാന്യം നൽകിയാണ് ടീസർ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഒരു തുടക്കക്കാരന്‍റെ യാതൊരു പരിമിതികളും കഥാനായകനിൽ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഗുരു സോമസുന്ദരത്തിന്‍റെ പൊട്ടിച്ചിരിയോടെ കൂടിയാണ് ടീസർ അവസാനിക്കുന്നത്. താരം വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് സൂചന. തിരശീലയിലെ ഇവരുടെ അങ്കത്തിനുള്ള പുറപ്പാടാകാം ഇതെന്ന തോന്നലും ടീസർ ഉണ്ടാക്കുന്നു.
വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രം 'ഹൃദയ'ത്തിലൂടെ സംഗീതാസ്വാദകരുട മനം കവർന്ന ഹിഷാം അബ്‌ദുൾ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. എ ആർ അശോക് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രവീൺ പുടിയാണ്. ശബരിയാണ് ചിത്രത്തിന്‍റെ പി.ആർ.ഒ. ചിത്രീകരണം പൂർത്തിയായ 'സ്‌പാർക്ക് ലൈഫി'ന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
'ജയിലര്‍' ഷോക്കേസ് വീഡിയോ പുറത്ത്: തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് (Rajinikanth) നായകനായെത്തുന്ന 'ജയിലര്‍' (Jailer) ചിത്രത്തിന്‍റെ ഷോക്കേസ് വീഡിയോ പുറത്ത്. നെല്‍സന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ പുതിയ വീഡിയോ കയ്യടി നേടുകയാണ്. ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ഷോക്കേസ് വീഡിയോ (Jailer Official ShowCase).
മാസും ആക്ഷനും നിറച്ച ത്രില്ലർ ചിത്രം ആയിരിക്കും 'ജയിലർ' എന്ന് ഉറപ്പ് തരുന്നതാണ് ഷോക്കേസ് വീഡിയോ. രജനിയുടെ തകർപ്പൻ ആക്ഷന്‍ രംഗങ്ങൾ തന്നെയാണ് ഇതിലെ ഹൈലൈറ്റ്. മലയാളി താരം വിനായകനെയും വീഡിയോയില്‍ കാണാം. രജനികാന്തിനെ എതിരിടുന്ന വില്ലൻ കഥാപാത്രമായാണ് താരം എത്തുന്നത്. പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
READ MORE: Jailer showcase| രജനിയുടെ താണ്ഡവം, മലയാളം പറഞ്ഞ് വിനായകനും; 'ജയിലർ' ഷോക്കേസ് എത്തി