ETV Bharat / entertainment

Padmini Release| 'പദ്‌മിനി' വരുന്നു; പുതിയ റിലീസ് തിയതി പുറത്ത് - Madonna Sebastian

കേരളത്തിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് റിലീസ് മാറ്റിവച്ച 'പദ്‌മിനി' ജൂലൈ 14ന് തിയേറ്ററുകളിലെത്തും.

പദ്‌മിനി  പദ്‌മിനി പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു  പദ്‌മിനി പുതിയ റിലീസ് തിയതി  പദ്‌മിനി റിലീസ് തിയതി പ്രഖ്യാപിച്ചു  പദ്‌മിനി റിലീസ്  സെന്ന ഹെഗ്‌ഡെയുടെ പദ്‌മിനി  സെന്ന ഹെഗ്‌ഡെ  കുഞ്ചാക്കോ ബോബൻ  പദ്‌മിനിയുടെ പുതുക്കിയ റിലീസ് ഡേറ്റ്  padmini new release date announced  padmini new release date  padmini new release date out  padmini release date announced  padmini release  padmini  padmini movie  Senna Hegde  Kunchacko Boban  Aparna Balamurali  Madonna Sebastian  Vincy Aloshious
'പദ്‌മിനി'
author img

By

Published : Jul 11, 2023, 2:13 PM IST

സെന്ന ഹെഗ്‌ഡെയുടെ (Senna Hegde) സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായക വേഷത്തിലെത്തുന്ന ചിത്രം 'പദ്‌മിനി'യുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. കേരളത്തിലെ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നേരത്തെ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചത്. സിനിമ ജൂലൈ 14 ന് തിയേറ്ററുകളിലെത്തും എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ജൂലൈ ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ നിർമാതാക്കൾ റിലീസ് നീട്ടുകയായിരുന്നു. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയിൽ, ജനങ്ങൾ ബുദ്ധിമുട്ടുന്ന വേളയിൽ സിനിമയുടെ റിലീസ് നീട്ടിവയ്‌ക്കുന്നു എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അറിയിപ്പ്. ഇപ്പോഴിതാ സിനിമാസ്വാദകരെ ആനന്ദത്തിലാക്കി പുതിയ റിലീസ് തിയതി അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. അതേസമയം കേരളത്തിലെ റിലീസിന് ശേഷം ജൂലൈ 21ന് ചിത്രം ജി സി സിയിലും പ്രദർശനത്തിനെത്തും.

  • " class="align-text-top noRightClick twitterSection" data="">

മികച്ച പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'തിങ്കളാഴ്‌ച നിശ്ചയം', '1744 വൈറ്റ് ആള്‍ട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്‌മിനി'. മലയാള സിനിമയുടെ യുവതാരനിരയിലെ ശ്രദ്ധേയരായ അപർണ ബാലമുരളി (Aparna Balamurali), മഡോണ സെബാസ്റ്റ്യൻ (Madonna Sebastian), വിൻസി അലോഷ്യസ് (Vincy Aloshious) എന്നിവരാണ് ചിത്രത്തില്‍ നായിക വേഷങ്ങളിലെത്തുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. 'കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ലിറ്റിൽ ബിഗ് ഫിലിംസ് പുതിയ ചിത്രവുമായി എത്തുന്നത്.

മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തുവന്ന ടീസറിനും ട്രെയിലറിനും ഗാനങ്ങൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ ആദ്യമായി ആലപിച്ച, ചിത്രത്തിലെ 'ലവ് യു മുത്തേ...' എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിദ്യാധരന്‍ മാസ്റ്റര്‍ക്കൊപ്പമാണ് ചാക്കോച്ചന്‍ ഈ ഗാനം പാടിയത്.

ഒരു മുഴുനീള എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും 'പദ്‌മിനി' എന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ചിത്രത്തിന്‍റെ ട്രെയിലര്‍. പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ നര്‍മ പ്രാധാന്യമുള്ള സിനിമയാകും 'പദ്‌മിനി'യെന്ന സൂചനയാണ് ട്രെയിലറിലെ ഓരോ രംഗങ്ങളും പറഞ്ഞുവയ്‌ക്കുന്നത്. 'കുഞ്ഞിരാമായണ'ത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് 'പദ്‌മിനി'ക്കായി തിരക്കഥ ഒരുക്കിയത്.

ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം മനു ആന്‍റണിയാണ് കൈകാര്യം ചെയ്യുന്നത്. ജേയ്‌ക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - ആർഷാദ് നക്കോത്, മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പ്, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, സ്റ്റിൽസ് - ഷിജിൻ പി രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിഞ്ഞാലക്കുട, വിതരണം - സെൻട്രൽ പിക്ചേഴ്‌സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ - പപ്പറ്റ് മീഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.