സെന്തിൽ കൃഷ്‌ണ, മനോജ് നന്ദം, ശ്രീകാന്ത് മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജെയിംസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരുവട്ടം കൂടി' (Once Again) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. പ്രശസ്‌ത ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അജ്‌മൽ അമീർ, സെന്തിൽ കൃഷ്‌ണ, ശ്രീകാന്ത് മുരളി, മനോജ് നന്ദം, സിബി തോമസ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത് (OruVattam Koodi First Look Poster).
![Senthil ഒരു വട്ടംകൂടി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരു വട്ടംകൂടി ഫസ്റ്റ് ലുക്ക് ഒരു വട്ടംകൂടി സെന്തിൽ കൃഷ്‌ണ മനോജ് നന്ദം ശ്രീകാന്ത് മുരളി manoj nandam Senthil Krishna Oru Vattam Koodi First Look Poster Oru Vattam Koodi First Look Oru Vattam Koodi Oru Vattam Koodi Once Again Oru Vattam Koodi movie nem movies new malayalam movies upcoming malayalam movies](https://etvbharatimages.akamaized.net/etvbharat/prod-images/03-09-2023/kl-ekm-01-akhilvinayak-script-pic_03092023183934_0309f_1693746574_754.jpg)
സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രം ത്രീ ബെൽസ് ഇന്‍റർനാഷണലിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. പോൾ വർഗീസിന്‍റേതാണ് കഥ. സാബു ജെയിംസ് തന്നെയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണവും ഗാനരചനയും നിർവഹിക്കുന്നത്.
പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. കെ എസ് ചിത്ര, സുദീപ് കുമാർ എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രവീൺ ഇമ്മടി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
സൗണ്ട് ഇഫക്‌ട് - അരുൺ രാമവർമ്മ, സൗണ്ട് മിക്‌സിങ് - അജിത്ത് എബ്രഹാം ജോർജ്, വിതരണം - സാഗാ ഇന്‍റർനാഷണൽ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'ചന്ദ്രമുഖി 2' ട്രെയിലർ പുറത്ത്: രാഘവ ലോറൻസും കങ്കണ റണാവത്തും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'ചന്ദ്രമുഖി 2' ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു (Chandramukhi 2 Trailer). സിനിമയുടെ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ് ട്രെയിലർ.
പി വാസു ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. കാണികളെ ഭയപ്പെടുത്തുന്ന, ആവേശത്തിലാക്കുന്ന നിരവധി രംഗങ്ങളും കഥാമുഹൂർത്തങ്ങളും ഒപ്പം പൊട്ടിച്ചിരി വിരിയിക്കുന്ന തമാശകളും ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പുതരുന്നതാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ട ട്രെയിലർ. ചുരുങ്ങിയ സമയംകൊണ്ടു തന്നെ ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിൽ ട്രെയിലർ ആസ്വദിച്ചത്.
വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മുൻനിര പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് നിർമിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട, ബോക്‌സോഫിസിൽ വിജയം കൊയ്‌ത 'ചന്ദ്രമുഖി' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. സെപ്റ്റംബർ 19നാണ് ചിത്രത്തിന്‍റെ റിലീസ്.
വടിവേലു, ലക്ഷ്‌മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം വിഘ്നേഷ്, രവിമരിയ, സൃഷ്‌ടി ദാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരും അണിനിരക്കുന്നു (Chandramukhi 2 cast).
READ MORE: Chandramukhi 2 Trailer : 200 വർഷത്തെ പക...; 'ചന്ദ്രമുഖി 2' ട്രെയിലർ പുറത്ത്