ETV Bharat / entertainment

Oru Sreelankan Sundari first look poster 'ഒരു ശ്രീലങ്കൻ സുന്ദരി', അനൂപ് മേനോൻ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് - Oru Sreelankan Sundari release

Anoop Menon next movie Oru Sreelankan Sundari അനൂപ് മേനോന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഒരു ശ്രീലങ്കൻ സുന്ദരി. കൃഷ്‌ണ പ്രിയദർശൻ ആണ് സിനിമയുടെ സംവിധാനം..

Oru Sreelankan Sundari first look poster  Oru Sreelankan Sundari  Anoop Menon  Anoop Menon movie  അനൂപ് മേനോന്‍റെ ഒരു ശ്രീലങ്കൻ സുന്ദരി  ഒരു ശ്രീലങ്കൻ സുന്ദരി  അനൂപ് മേനോന്‍  ഒരു ശ്രീലങ്കൻ സുന്ദരി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  Oru Sreelankan Sundari release  നേര്‍ച്ചപ്പെട്ടി
Oru Sreelankan Sundari first look poster
author img

By ETV Bharat Kerala Team

Published : Aug 23, 2023, 5:58 PM IST

അനൂപ് മേനോനെ (Anoop Menon) കേന്ദ്രകഥാപാത്രമാക്കി കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്‌ത പുതിയ ചിത്രമാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'. 'ഒരു ശ്രീലങ്കൻ സുന്ദരി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Oru Sreelankan Sundari first look) നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.

Oru Sreelankan Sundari first look poster  Oru Sreelankan Sundari  Anoop Menon  Anoop Menon movie  അനൂപ് മേനോന്‍റെ ഒരു ശ്രീലങ്കൻ സുന്ദരി  ഒരു ശ്രീലങ്കൻ സുന്ദരി  അനൂപ് മേനോന്‍  ഒരു ശ്രീലങ്കൻ സുന്ദരി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  Oru Sreelankan Sundari release  നേര്‍ച്ചപ്പെട്ടി
Oru Sreelankan Sundari first look

അനൂപ് മേനോനെ കൂടാതെ ശിവജി ഗുരുവായൂർ, പത്മരാജൻ രതിഷ്, ഡോക്‌ടർ രജിത് കുമാർ, ഡോ. അപർണ്ണ, രോഹിത് വേദ്, ആരാധ്യ, കൃഷ്‌ണപ്രിയ, ശ്രേയ, ശാന്ത കുമാരി, തൃശൂർ എൽസി, ബേബി മേഘന സുമേഷ് (ടോപ് സിംഗർ ഫെയിം) തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മൻഹർ സിനിമാസിന്‍റെ ബാനറിൽ കൃഷ്‌ണ പ്രിയദർശൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർമാണവും നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Oru Sreelankan Sundari release). അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

മധു ബാലകൃഷ്‌ണൻ, വിനീത് ശ്രീനിവാസൻ, കൃഷ്‌ണദിയ, ഹരിണി, വൈഷ്‌ണവി, മേഘന സുമേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. രജീഷ് രാമൻ ഛയഗ്രഹണവും അബു ജിയാദ് എഡിറ്റിംഗും നിര്‍വിഹിച്ചിരിക്കുന്നു. രഞ്ജിനി സുധീരൻ, സുരേഷ് എരുമേലി എന്നിവര്‍ ചേര്‍ന്ന് സംഗീതവും കൃഷ്‌ണ പ്രിയദർശൻ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ബിജുലാൽ, അൽഫോൺസ അഫ്‌സൽ; കല - അശിൽ, ഡിഫിൻ; കോസ്റ്റ്യൂം - അറോഷിനി, ബിസി എബി; ബിജിഎം -ഷാജി ബി, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബിനീഷ്, മൻസൂർ; പോസ്‌റ്റർ - അമീൻ ഹംസ, ഡിജിറ്റൽ മീഡിയ - വിഷൻ മീഡിയ കൊച്ചിൻ, പിആർഒ - എം കെ ഷെജിൻ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

അതേസമയം 'നേര്‍ച്ചപ്പെട്ടി' (Nerchappetty) ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. സെപ്റ്റംബർ 8നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബാബു ജോൺ കൊക്കാവയൽ ആണ് സിനിമയുടെ കഥ എഴുതി ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പുതുമയുള്ള കഥയും പശ്ചാത്തലവുമാണ് സിനിമയുടേത്.

മലയാള സിനിമയില്‍ അധികമാരും പറയാത്ത കഥയാണ് ചിത്രം പറയുന്നത്. ഒരു കന്യാസ്ത്രീയുടെ പ്രണയമാണ് 'നേര്‍ച്ചപ്പെട്ടി' പറയുന്നത്. നൈറാ നിഹാർ ആണ് 'നേര്‍ച്ചപ്പെട്ടി'യില്‍ നായികയായി എത്തുന്നത്. ജസ്‌റ്റിന എന്ന കന്യാസ്ത്രീയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ നൈറാ നിഹാര്‍ അവതരിപ്പിക്കുന്നത്. ഒരു കന്യാസ്ത്രീ പ്രണയ നായികാ കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ എന്ന പ്രത്യേകതയോടു കൂടിയാണ് 'നേര്‍ച്ചപ്പെട്ടി' തിയേറ്ററുകളില്‍ എത്തുന്നത്.

ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് സിനിമയില്‍ നായകനായി എത്തുന്നത്. ഉജ്ജയിനി പ്രൊഡക്ഷൻസ്, സ്കൈഗേറ്റ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് ഉദയകുമാർ ആണ് നിര്‍മാണം. സാൻഹ ആർട്ട്സ് ആണ് 'നേര്‍ച്ചപ്പെട്ടി' തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Also Read: Nerchappetty Movie Release : കന്യാസ്‌ത്രീയുടെ പ്രണയം ; വിവാദങ്ങളെ മറികടന്ന് നേർച്ചപ്പെട്ടി തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.